Movlog

Movie Express

മലയാള സിനിമയുടെ സൂപ്പർതാരത്തിന്റെ വീട്ടിൽ ഇന്ന് ആഘോഷത്തിന്റെ ദിനമാണ് !

മലയാള സിനിമയുടെ സൂപ്പർതാരത്തിന്റെ വീട്ടിൽ ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. താരപുത്രൻ പ്രണവ് മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന്. മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ് മോഹൻലാൽ പിന്നീട് സഹസംവിധായകനായിട്ടാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി തിളങ്ങി താരപുത്രൻ. പിന്നീട് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

“ആദി”ക്ക് ശേഷം “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഹൃദയം”, “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്. താര പുത്രന്റെ ജന്മദിനത്തിൽ ലോകമെമ്പാടുമുള്ള ആരാധകരും, സുഹൃത്തുക്കളും, താരങ്ങളും പ്രണവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. താരപുത്രൻ ആണെന്നുള്ള യാതൊരു അഹങ്കാരമോ ജാഡയോ ഒന്നുമില്ലാത്ത വ്യക്തിത്വമാണ് പ്രണവ്. പ്രണവിന്റെ ലളിതമായ ജീവിതശൈലിയും താരജാടകളില്ലാത്ത പെരുമാറ്റവും ഇതിനു മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ താരപുത്രന്റെ വിശേഷങ്ങൾ ആരാധകർക്ക് അധികം അറിയാൻ സാധിക്കാറില്ല.

പ്രിയദർശന്റെ മകൾ കല്യാണിയും പ്രണവും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ബാല്യകാലം മുതൽക്കേ ഉള്ള അടുത്ത സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തി കല്യാണി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി മോഹൻലാലും എത്തിയിരുന്നു. മോഹൻലാലും പ്രിയദർശനും പോലെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പ്രണവും കല്യാണിയും എന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് എന്ന് കരുതി അവർ പ്രണയത്തിൽ ആണെന്ന് ഉണ്ടോ എന്നും മോഹൻലാൽ പ്രതികരിച്ചു. മകന് ആഡംബരത്തോടെ താൽപര്യമില്ല എന്ന് മോഹൻലാൽ തന്നെ ഇതിനു മുൻപ് വ്യക്തമാക്കിയിരുന്നു. യാത്രകളോട് ഒരുപാട് ഇഷ്ടമുള്ള പ്രണവിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന “ഹൃദയം”, പ്രിയദർശൻ സംവിധാനം ചെയ്യുന്ന “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്നിവ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top