Movlog

Kerala

നിർദേശങ്ങൾ ലംഘിച്ച് രഹസ്യ ചിത്രീകരണം നടത്തി! പോലീസ് കയ്യോടെ പൊക്കി – വീഡിയോ ദൃശ്യങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് “സീതാകല്യാണം”. ധന്യ മേരി വർഗീസ്, അനൂപ് കൃഷ്ണൻ, രൂപശ്രീ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ്. ലോക്ക് ഡൗണിനെ തുടർന്ന് മെയ് 8 മുതൽ സംസ്ഥാനത്ത് സിനിമാ-സീരിയൽ ചിത്രീകരണം നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണങ്ങൾ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ സർക്കാരിന്റെ ഉത്തരവ് ലംഘിച്ചിരിക്കുകയാണ് “സീതാകല്യാണം” ടീം എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വർക്കലയിലെ ഒരു റിസോർട്ടിൽ വച്ച് രഹസ്യമായി പരമ്പരയുടെ ചിത്രീകരണം നടത്തിവരികയായിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങൾ ലംഘിച്ച് കൊണ്ട് പരമ്പരയുടെ ഷൂട്ടിംഗ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് റിസോർട്ടിൽ എത്തുകയായിരുന്നു.

ഷൂട്ടിംഗ് നടക്കുന്നു എന്ന് കണ്ടു മനസ്സിലാക്കിയ പൊലീസ് ഇരുപതോളം അണിയറപ്രവർത്തകരെയും താരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതു കൂടാതെ ഷൂട്ടിംഗ് നടത്തിയ റിസോർട്ട് അടച്ചുപൂട്ടുകയും ചെയ്തു. റിസോർട്ടിന്റെ ഉടമയ്ക്ക് എതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ചിത്രീകരിച്ച ഭാഗങ്ങൾ ആണ് ഇപ്പോൾ ചാനലിൽ സംപ്രേഷണം ചെയ്യുന്നത്. ഈ സംഭവത്തോടെ പരമ്പര നിർത്തിവെക്കേണ്ടി വരുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര പാതി വഴിയിൽ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top