2022 ലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തിപ്രാപിക്കുന്നു എന്ന് റിപ്പോർട്ട് ആണ് ഇപ്പോള് പുറത്ത് വരുന്നത്. ജപ്പാന്റെയും ചൈനയുടെയും കിഴക്കൻ തീരങ്ങളിൽ ഫിലിപെൻസിലും ഒക്കെ കാറ്റ് സാരമായി ബാധിക്കുന്നുണ്ടെന്നും വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. ഹിന്നനോർ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും അതായത് 257 മുതൽ 314 വരെ കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും എന്ന് അർത്ഥം. യു എസ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥ വിഭാഗവും ചേർന്ന് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിൽ 200 -300 മില്ലി മീറ്റർ മഴയാണ് ഇപ്പോൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
ചില സ്ഥലങ്ങളിൽ പ്രളയം ഉണ്ടാവുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. 25 വർഷത്തിനു ശേഷമാണ് അത്ലാന്റിക്ക് സമുദ്രത്തിൽ ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത ഒരു സ്ഥിതി ഉണ്ടാക്കുന്നതും. ഈ കൊടുങ്കാറ്റിന്റെ ശക്തി ക്ഷയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ആ ഒരു പ്രതീക്ഷയിലാണ് ഓരോരുത്തരും. ജപ്പാനിലെ മാത്രം അവസ്ഥയല്ല ഇത്. നിലവിൽ കേരളത്തിലും കടുത്ത പ്രകൃതി പ്രശ്നങ്ങളാണ് കാണാൻ സാധിച്ചിരിക്കുന്നത്. നിർത്താതെ ഉള്ള മഴ തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ ജപ്പാനിലെ ഈ ഒരു വിവരം വലിയ അമ്പരപ്പോടെയാണ് ആളുകൾ നോക്കി കാണുന്നത്. അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ശാന്ത സ്ഥിതിയായതിനാൽ കുറച്ച് ആശ്വാസവും ഉണ്ട്.
എന്തുതന്നെയായാലും മഴ വലിയ രീതിയിൽ താണ്ഡവമാടാൻ തയ്യാറെടുക്കുക തന്നെയാണ്. ഇതിനോടകം തന്നെ കേരളത്തിൽ ഒരു ഉരുൾപൊട്ടലിൽ നാല് ജീവനാണ് അപ്രതീക്ഷിതമായി എത്തിയ മഴ കവർന്നെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം നഗരം വെള്ളത്തിലായി എന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഒന്ന് ശമിച്ചുവെങ്കിലും മഴ വീണ്ടും തന്റെ രൗദ്രഭാവം പുറത്തെടുത്തിരിക്കുകയാണ്. വീണ്ടുമൊരു പ്രളയത്തിന് കൂടി സാക്ഷി വഹിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് കേരളം മുഴുവൻ. ഈ ഒരു അവസ്ഥ നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ജപ്പാനിൽ നിന്നുമുള്ള പുതിയ വാർത്ത വീണ്ടും എല്ലാവരെയും ആശയക്കുഴപ്പത്തിൽ ആക്കുന്നത്. ഭീതി നിറച്ച് തന്നെയാണ് ഓരോ മഴക്കാലവും ഇപ്പോൾ കടന്നു പോകുന്നത്.
വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ് മഴ ബാക്കി വെക്കാറുള്ളത്. അപ്രതീക്ഷിതമായി നഷ്ടപ്പെടുന്ന ജീവനുകൾ വലിയ വേദനയാണ് എല്ലാവർക്കും നൽകുന്നത്. ജപ്പാനിൽ വലിയ അപകടങ്ങൾക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് മുൻപിൽ കാണുന്നത്.