Movlog

Movie Express

നസ്രിയക്കൊപ്പം ഉള്ള കുടുംബ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ഫഹദ് ഫാസിൽ.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഫഹദ് ഫാസിൽ-നസ്രിയ നാസിം. ബാലതാരമായി മലയാള സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരം ആണ് നസ്രിയ നാസിം. അവിസ്മരണീയമായ അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ടനായകൻ ആയി മാറിയ യുവനടൻ ആണ് ഫഹദ് ഫാസിൽ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത “ബാംഗ്ലൂർ ഡെയ്‌സ്” എന്ന ചിത്രത്തിൽ ഒരുമിച്ച അഭിനയിച്ച ഈ താരജോഡികൾ പിന്നീട് യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇവരുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെടാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് നസ്രിയ. ഫഹദുമൊത്തുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും താരം ആരാധകരുമായി പങ്കു വെക്കാറുമുണ്ട്. ഇപ്പോഴിതാ ഭാര്യ നസ്രിയയെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫഹദ് ഫാസിലിന് ലോക്ക് ഡൗൺ ആയിരുന്നു. “മലയൻകുഞ്ഞ് ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിനെ തുടർന്നുള്ള വിശ്രമത്തിലായിരുന്നു താരവും.വീഴുമ്പോൾ മുഖം താഴെയിടിക്കുന്നതിന് മുമ്പ് താരം കയ്യുകൾ കൊണ്ട് മുഖം പൊത്തുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ 80 %ആളുകൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. എന്നാൽ ഭാഗ്യം ഫഹദ് ഫാസിലിനെ തുണക്കുകയായിരുന്നു.

പ്രേക്ഷകർക്കായി മറ്റൊരു അറിയിപ്പ് നൽകുകയാണ് താരം. ഫഹദ് ഫാസിലിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ” മാലിക് ” എന്ന ചിത്രം ഒറ്റിറ്റിയിൽ റിലീസ് ചെയ്യാൻ പോവുകയാണെന്ന് താരം ആരാധകരെ അറിയിച്ചു. ഇതിനു മുമ്പും ഫഹദ് ഫാസിലിന്റെ ഒരുപാട് ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ അവയെല്ലാം ഒടിടി റിലീസിനായി തയ്യാറെടുത്ത ചിത്രങ്ങൾ തന്നെ ആയിരുന്നു. എന്നാൽ “മാലിക്” തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുക്കിയ ചിത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് ആലോചിച്ചതിനു ശേഷം ഈ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്.

“ബാംഗ്ലൂർ ഡെയ്‌സ്” എന്ന ചിത്രത്തിന്റെ ഏഴാം വാർഷികം ആഘോഷിക്കുമ്പോൾ നസ്രിയയുമൊത്തുള്ള പുതിയ ജീവിതം ആരംഭിച്ചതിന്റെ ഓർമ്മകൾ പങ്കു വെക്കുകയാണ് ഫഹദ് ഫാസിൽ. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് ഫഹദ് ഫാസിൽ തന്റെ പ്രണയം നസ്രിയയെ അറിയിച്ചത്. എന്നാൽ നസ്രിയ അപ്പോൾ സമ്മതമോ വിസമ്മതമോ അറിയിച്ചില്ല. “ബാംഗ്ലൂർ ഡെയ്‌സ്”ൽ അഭിനയിക്കുമ്പോൾ ഒരേ സമയം മൂന്ന് സിനിമകൾ ചെയ്യുകയായിരുന്നു ഫഹദ് ഫാസിൽ. ഫഹദിനെ സംബന്ധിച്ച് അത് ആത്മഹത്യാപരമായ ഒന്നാണ്. എങ്കിലും നസ്രിയയെ കാണുവാൻ വേണ്ടി എത്രയും പെട്ടെന്ന് “ബാംഗ്ലൂർ ഡെയ്‌സ്” സെറ്റിൽ എത്തുന്നത് ഫഹദ് കൊതിക്കുമായിരുന്നു.

ഫഹദും നസ്രിയയും ഒന്നിച്ചിട്ട് ഏഴു വർഷങ്ങൾ പിന്നിടുന്നു. ഫഹദുമൊത്തുള്ള ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നസ്‌റിയയ്ക്ക് വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം ചിന്തകൾ ഫഹദിനെ അലട്ടുമ്പോൾ നിങ്ങൾ ആരാണെന്ന് ആണ് നിങ്ങളുടെ വിചാരം. ജീവിതം ഒന്നേയുള്ളൂ. അത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇഷ്ടമുള്ളതിനുമൊപ്പം ആസ്വദിക്കണം എന്ന് നസ്രിയ മറുപടി നൽകും. ഏഴു വർഷങ്ങളായി തനിക്ക് അർഹിക്കുന്നതിലും കൂടുതൽ ആണ് ലഭിക്കുന്നത് എന്ന് ഫഹദ് ഫാസിൽ തുറന്നു പറയുന്നു. നസ്രിയയ്‌ക്കൊപ്പം ജീവിക്കാൻ ആരംഭിച്ചതിനു ശേഷം ആണ് ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടായതെന്നും താരം പങ്കു വെച്ചു. തങ്ങളുടെ ബന്ധത്തിൽ നസ്രിയയ്ക്കുള്ള ഉറപ്പ് ഇല്ലായിരുന്നെങ്കിൽ ജീവിതം മറ്റൊന്നായേനേ എന്ന് ഫഹദ് ഫാസിൽ ഓർക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു കാലത്തിലൂടെയാണ് ഇപ്പോൾ മനുഷ്യർ കടന്നു പോകുന്നത്. എന്നാൽ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top