Movlog

Movie Express

ഭാര്യയ്ക്ക് കിട്ടുന്ന കയ്യടിയുടെ തണലിൽ കഴിയുന്ന ഈഗോ ഇല്ലാത്ത ഭർത്താവ്! ശ്രീനിഷിനെ കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രീനിഷ്- പേളി മാണി. പേളിഷ് എന്ന് സ്നേഹത്തോടെ ആരാധകർ വിളിക്കുന്ന ഇവർ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടൻ ആണ് ശ്രീനിഷ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി എത്തി പിന്നീട് സിനിമയിലും അങ്ങ് ബോളിവുഡിലും എത്തി നിൽക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇവർ കണ്ടുമുട്ടുന്നത്.

ഷോയിൽ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു പെർലിഷ് . എന്നാൽ ഇതെല്ലാം റേറ്റിംഗ് കൂട്ടുവാനുള്ള തന്ത്രങ്ങളാണ് എന്ന് ചിലരെങ്കിലും ആദ്യം കരുതി. ബിഗ് ബോസിന് ശേഷം ഇവരുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചപ്പോൾ ആണ് എല്ലാം സത്യമായിരുന്നു എന്ന് എല്ലാവരും തിരിച്ചറിയുന്നത്. പ്രണയം മുതൽ വിവാഹം വരെ എല്ലാം ആരാധകരുമായി പങ്കുവെച്ച പേളിഷ്നെ മാതൃകാ ദമ്പതികൾ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇവരുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് .

ഇപ്പോൾ തങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. ശ്രീനിഷിനെ കുറിച്ച് നിഷ പി എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. രണ്ടു മതത്തിൽ വിശ്വസിക്കുന്ന വ്യക്തികൾ ആയിരുന്നിട്ടു പോലും ആരും മതം മാറിയില്ല എന്ന് മാത്രമല്ല ഇരുവരും അവർ തന്നെയായി ഇപ്പോഴും ജീവിക്കുന്നു എന്നും കുറിപ്പിൽ എഴുതുന്നു .

പണ്ടുകാലങ്ങളിൽ കോക്കാച്ചി വരും എന്ന് പറഞ്ഞായിരുന്നു കുട്ടികളെ പേടിപ്പിച്ചിരുന്നത് എങ്കിൽ ഇന്ന് നന്നായി പഠിച്ചില്ലെങ്കിൽ നല്ല ജോലി വാങ്ങിച്ചില്ലെങ്കിൽ വിവാഹം കഴിപ്പിക്കും എന്ന് പറഞ്ഞാണ് നിഷ മക്കളെ ഭീഷണിപ്പെടുത്തുക . വിവാഹത്തിന് അത്ര പ്രാധാന്യം മാത്രമേ നൽകുന്നുള്ളൂ എന്നത് കൊണ്ടാണ് ഇങ്ങനെ. എന്ന് കരുതി ഒരു മരുമകനെ കുറിച്ച് യാതൊരു സ്വപ്നവും ഇല്ലാത്ത ഒരു അമ്മയല്ല നിഷ . നിഷയുടെ സങ്കല്പത്തിലെ മരുമകനെ കാണിച്ചുതരാൻ പറയുകയാണെങ്കിൽ ശ്രീനിഷിനെ ആയിരിക്കും അവർ . സൈബർ ലോകത്തെ ഹാപ്പി കപ്പിൾ നാടകങ്ങളെ തള്ളിക്കളയുന്ന ഒരാൾ തന്നെയാണ് ഈ അമ്മയും . എന്നാൽ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മുതൽ ശ്രീനിഷിന്റെ യഥാർത്ഥ ക്യാരക്ടർ കണ്ടുശീലിച്ചതുകൊണ്ട് അവരുടെ പ്രണയജീവിതം ഒരു നാടകമായി തോന്നാറില്ല.

പ്രണയിക്കുമ്പോൾ ഒരു പെൺകുട്ടി എങ്ങനെ ആയിരുന്നു അതിൽ നിന്നു കടുകിട മാറാൻ സമ്മതിക്കാതെ അഭിമാനത്തോടെ തന്നെ അവളെ കൊണ്ടുനടക്കുന്ന ഒരു പുരുഷനാണ് ശ്രീനിഷ് . പേർളിക്ക് എപ്പോഴും അവളുടെ ചുറ്റും ആളുകൾ വേണം എന്നറിയാവുന്നതുകൊണ്ട് എന്തെങ്കിലും വിഷമം വരുമ്പോൾ അവളെ ഒരു ആൾക്കൂട്ടത്തിലേക്ക് കൊണ്ടുപോകുന്ന ഭർത്താവാണ് ശ്രീനി. വിവാഹം കഴിഞ്ഞാൽ പെണ്ണിനെ സ്നേഹം കൊണ്ട് മതിൽ പണിയുന്നവർക്ക് ഒരു മാതൃകയാണ് ശ്രീനിഷ്. വിവാഹം ചെയ്ത പെണ്ണിന് കിട്ടുന്ന കൈയ്യടികളുടെ തണലിൽ നിൽക്കുന്ന ഈഗോ ഇല്ലാത്ത ഒരു ഭർത്താവാണ് ശ്രീനിഷ് എന്നും നിഷ കൂട്ടിച്ചേർത്തു. അച്ഛന്റെ മകളായി വളർന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് പറിച്ചു നടുമ്പോൾ ഒരൊറ്റ വേര് പോലും പൊട്ടാതെ സ്നേഹം കൊണ്ട് നനയ്ക്കുന്ന ഒരു ഭർത്താവ് എന്നാണു ശ്രീനിഷിനെ കുറിച്ച് നിഷ തന്റെ കുറിപ്പിൽ പങ്കു വെച്ചത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top