ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് എസ്തർ, നിരവധി ആരാധകരായിരുന്നു എസ്തറിന് ഉണ്ടായിരുന്നത്. ബാലതാരമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിടുകയും ചെയ്തു. മോഹൻലാലിനോടൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിൽ മകളായി അഭിനയിച്ച താരം ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിനെ മകളായി അഭിനയിച്ചു. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. ദൃശ്യം ടുവിലും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ച താരത്തെ പ്രേക്ഷകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.
ദൃശ്യം ടു വിനു ശേഷം ഒരു വലിയ ഇടവേളയാണ് സിനിമയിൽ നിന്നും താരം എടുത്തിരുന്നത്. പഠനത്തിനും മറ്റുമായിരുന്നു താരം ഈ ഇടവേള എടുത്തിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. മോഡലിംഗിലും ഫോട്ടോഷൂട്ടുകളുടെയും ഒരു സ്ഥിരം സാന്നിധ്യമായി താരം മാറി കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ അല്പം ഗ്ലാമർസ് മെമ്പോടി കൂടി ഉള്ളതാണ്.
അതുകൊണ്ട് തന്നെ പലപ്പോഴും വി മ ർ. ശനങ്ങൾ ഏറ്റു വാങ്ങാറുണ്ട് താരം. ഇപ്പോൾ ഓണസംബന്ധമായി താരം പങ്ക് വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പട്ടുപാവടയിലുള്ള ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. റോസ് ആൻഡ് ഗ്രീൻ കോമ്പിനേഷനിൽ ആണ് ഈ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. താരം തന്നെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പങ്കുവച്ചത്. ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് അഫ്ഷീൻ ഷാജഹാൻ. മേക്കപ്പ് ഷഹാന സജ്ജാദ്. ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മികച്ച കഥാപാത്രങ്ങളെയാണ് താരം കൈകാര്യം ചെയ്തത്. ഇനിയൊരു നായികയായി അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് താരമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. വി മ ർ ശ നാത്മകമായ പല കമന്റുകൾ എത്തുമ്പോൾ അതിനൊന്നും യാതൊരു വിധത്തിലുള്ള പ്രതികരണവും എസതറിന്റെ ഭാഗത്തു നിന്നും ഉണ്ടാവാറില്ല. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാൻ മറക്കാറില്ല എസ്തർ.
