Movlog

Kerala

ടോപ്‌ലെസ്സായി ബാൽക്കണിയിൽ നിന്ന് വെയിൽ കായുന്ന താരം ! കമന്റുകൾക്ക് മറുപടി

2007ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ പട്ടം കരസ്ഥമാക്കിയ നടിയും മോഡലും ആണ് ഇഷ ഗുപ്‌ത. ബോളിവുഡ് സിനിമകളിൽ സജീവമായിട്ടുള്ള താരം 2007ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ഇന്റർനാഷണൽ പട്ടം കരസ്ഥമാക്കിയതോടെയാണ് ശ്രദ്ധേയയാകുന്നത്. 2012ൽ “ജന്നത് 2” എന്ന ക്രൈം ത്രില്ലർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമാക്കി. പിന്നീട് “ചക്രവ്യൂഹം”, “റാസ്‌ 3 ഡി”,”ഹംശകൾസ് ” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം.

ന്യൂഡൽഹിയിൽ ജനിച്ച താരം ഡെറാഡൂൺ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായിട്ടാണ് വളർന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും കുറിപ്പുകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗൺ കാലത്ത് ഗിറ്റാർ വായിക്കുന്ന താരത്തിന്റെ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അവസാനമായി “വൺ ഡേ ജസ്റ്റിസ് ഡെലിവർഡ്” എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. ചിത്രത്തിൽ അനുപം ഖേർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തത് അമീഷ പട്ടേലിന്റെ “ദേസി മാജിക്” എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

ബി ക്കി നി ചിത്രങ്ങളിലും മോഡേൺ വേഷങ്ങളിലും മാത്രമല്ല സാരിയണിഞ്ഞ് അതീവ സുന്ദരി ആയിട്ടും താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളിയും ആയിട്ടാണ് ആരാധകർ ഇശാ ഗുപ്തയെ താരതമ്യം ചെയ്യാറുള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ടോ പ്പ്ല സ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വീടിന്റെ ബാൽക്കണിയിൽ ടോ പ്‌ ലെസ് ആയി പോസ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇഷയുടെ അഭിനയമികവ് കണ്ട് ആദ്യ സിനിമയുടെ സംവിധായകൻ മഹേഷ് ഭട്ടാണ് ഇന്ത്യയുടെ ആഞ്ജലീന ജോളി എന്ന് താരത്തിനെ വിശേഷിപ്പിച്ചത്.

മോഡലിംഗിലൂടെയാണ് ഇഷ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അതിരുവിട്ട ഗ്ലാമർ ചിത്രങ്ങൾക്ക് ഒരുപാട് വിമർശനങ്ങളും നേരിടാറുണ്ട് താരം. എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന മോശം പ്രതികരണങ്ങൾക്ക് തക്ക മറുപടി നൽകാറുണ്ട് താരം. തന്റെ ചിത്രങ്ങൾ കണ്ട് വിമർശിക്കുന്നവർക്ക് എന്ത് പ്രശ്നമാണുള്ളത് എന്ന് താരം ഇതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ ചോദിച്ചിരുന്നു. ബാൽക്കണിയിൽ ടോപ്‌ലെസ്സായി നിന്നു വെയിൽ കായുന്ന താരത്തിന്റെ ചിത്രം വിവാദമായിരിക്കുകയാണ്. വിമർശനങ്ങൾ അതിരുകടന്നപ്പോൾ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇതെന്റെ ശരീരമാണ്. സൗന്ദര്യം ആസ്വദിക്കുന്നവർക്ക് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ചിത്രങ്ങൾ കണ്ടിട്ട് വെറുപ്പിനെക്കാൾ കൂടുതൽ സ്നേഹമാണ് ലഭിക്കുന്നത്. ഇപ്പോൾ ഞാൻ എന്റെ ഏറ്റവും മികച്ച രൂപത്തിലാണ്. ഈ അവസ്ഥയിൽ എന്റെ സുന്ദരമായ ശരീരം പ്രദർശിപ്പിക്കാൻ ആയില്ലെങ്കിൽ പിന്നെ എപ്പോഴാണ് കഴിയുക എന്നായിരുന്നു ഇഷയുടെ പ്രതികരണം. നമ്മുടെ രാജ്യത്തെ സ്ത്രീകൾ എന്ത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്നതാണ് പതിവ്. ഒരു പെൺകുട്ടി പിറന്നാൽ പോലും കുറ്റാരോപണങ്ങൾ നടത്തുന്നവരുണ്ട്.

മോഡലിങ്ങിൽ സജീവമായിരുന്ന കാലത്തും ടോപ്‌ലെസ്സായി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട് താരം. എന്നാൽ അന്നൊന്നും ആരും അതിനെ ചോദ്യം ചെയ്തിരുന്നില്ല. ഒരു അഭിനേത്രി ആയപ്പോഴാണ് എല്ലാവർക്കും പ്രശ്നം എന്ന് ഇഷാ ഗുപ്ത പറയുന്നു. “എല്ലാ കണ്ണുകളും നിങ്ങളിലാണ്” എന്ന അടിക്കുറിപ്പോടെയാണ് ടോപ്പ്ലസ് ആയ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ തന്നെ ഇന്റർനെറ്റിൽ ട്രെൻഡ് ആയി മാറി താരത്തിന്റെ ചിത്രങ്ങൾ.

ഇതിനുപിന്നാലെ ടോപ്‌ലെസ്സായി മാതളനാരങ്ങ കൊണ്ട് മറച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു ഇശാ ഗുപ്ത. മോശം കമന്റുകൾ വരും എന്ന് ഉറപ്പുള്ളത് കൊണ്ട് ഇൻസ്റ്റാഗ്രാമിന്റെ കമന്റ് ബോക്സിൽ ക്ലോസ് ചെയ്തു. ഇതു കൂടാതെ നഗ്നയായി കമിഴ്ന്നു കിടക്കുന്ന മറ്റൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഇഷയ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top