വേർപാടിന് പോലും മായ്ച്ചു കളയാൻ സാധിക്കാത്തത്ര മികച്ച ഓർമ്മയാണ് കലാഭവൻ മണിയുടെ. അത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും അദ്ദേഹം ജീവിക്കുന്നുണ്ട്. കലാഭവൻ മണി എന്ന കലാകാരനെ ഒരിക്കലും സിനിമ പ്രേമികൾ മറന്നു പോകില്ല എന്നതാണ് സത്യം. പലപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയായിരുന്നു മണി ചേക്കേറിയിട്ടുണ്ടായിരുന്നത്. സ്വന്തം കഷ്ടപ്പാട് കൊണ്ട് സിനിമയിൽ തന്റെതായ ഇടം നേടാൻ സാധിച്ചിട്ടുള്ള ഒരു കലാകാരനായിരുന്നു കലാഭവൻ മണി. മിമിക്രിയിലൂടെയും കോമഡികളിലൂടെയും പിന്നീട് നായകനായും വില്ലനായും സഹനടനായും മികച്ച കഥാപാത്രങ്ങളിൽ ഒരു ഓട്ടപ്രദക്ഷിണം തന്നെ നടത്തിയിട്ട് ഉണ്ടായിരുന്നു മണി എന്ന് പറയേണ്ടിയിരിക്കുന്നു.
മണിയുടെ വിയോഗം ലോകത്തിന് എക്കാലത്തെയും ഒരു നഷ്ടമാണ്. കൂട്ടുകാർക്ക് എന്നും ഒരു സഹായം ആയിരുന്ന മണിയെ കുറിച്ച് ഇന്നും പറയുമ്പോൾ അടുത്ത സുഹൃത്തുക്കൾക്ക് കണ്ണുകൾ നിറയും. വാക്കുകൾ ഇടറും. മണിയെ കുറിച്ച് ആർക്കും സംസാരിക്കാൻ സാധിക്കില്ല എന്നതാണ് സത്യം.മണി പാടിയ പാട്ടുകളും എഴുതിയ വരികളും ഒക്കെ സത്യമാക്കി അദ്ദേഹം മറഞ്ഞപ്പോൾ എല്ലാവരും വേദനിച്ചിരുന്നു.
ലിവർ സി റോ സി സ് ആയിരുന്നു മണിയെ കവർന്നെടുക്കാനുള്ള കാരണമെന്ന് ആയിരുന്നു പുറത്ത് വന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. കലാഭവൻ മണിയുടെ ഏകമകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു മണിയുടെ വേർപാട്. ഇപ്പോൾ മണിയെ കുറിച്ച് മകൾ പറഞ്ഞിരുന്നു ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്ത് ആണ് അച്ഛൻ മരണപ്പെടുന്നത്.
ആ വേദനയിലാണ് ഞാൻ ആ പരീക്ഷ എഴുതിയത്. ഞാനൊരു ഡോക്ടറാകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എൻറെ അമ്മയുടെ കണ്ണുകൾ നിറയും. ഇത്ര തിടുക്കം എന്തിനായിരുന്നു അച്ഛാ.എങ്ങോട്ടായിരുന്നു അച്ഛൻ പോയത്. ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ.? എന്നും അച്ഛന്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിന് അച്ഛന്റെ മണമാണ് എന്നായിരുന്നു മകൾ അച്ഛനെ കുറിച്ച് പറഞ്ഞത്.കലാഭവൻ മണിയുടെ മകളുടെ ഈ വേദന നിറഞ്ഞ വാക്കുകൾ ഏതൊരാളുടെയും ഹൃദയത്തിലേക്ക് തന്നെയായിരുന്നു എത്തിയത്. ഒരു വേദനയോടെ അല്ലാതെ ആർക്കും ഈ വാക്കുകൾ കേൾക്കാൻ പോലും സാധിക്കില്ലായിരുന്നു.
