Movlog

Faith

ദിലീപിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു സദസ് ! ഇതുവരെ താരം എവിടെയും പറയാത്ത കാര്യങ്ങൾ

കലാഭവനിൽ നിന്നും മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ താരം ആണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച് കഠിനാധ്വാനവും, ആത്മവിശ്വാസവും കൊണ്ട് നായകനിരയിലേക്ക് ഉയർന്ന താരം ആണ് ദിലീപ്. കമൽ സംവിധാനം ചെയ്ത “എന്നോട് ഇഷ്ടം കൂടാമോ” എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച ദിലീപിന്റെ ഉയർച്ചയും വളർച്ചയും എല്ലാം മലയാളികൾ അടുത്ത് അറിഞ്ഞിട്ടുള്ളത് ആണ്.

വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി ഇത്രയേറെ രൂപമാറ്റം നടത്തിയ മറ്റൊരു കലാകാരൻ ഉണ്ടാവില്ല. “കുഞ്ഞിക്കൂനൻ”, “പച്ചക്കുതിര”, “ചാന്തുപൊട്ട്”, “മായാമോഹിനി”, “സൗണ്ട് തോമ ” എന്നീ ചിത്രങ്ങളില്ലാം വിസ്മയിപ്പിക്കുന്ന രൂപമാറ്റം ആയിരുന്നു ദിലീപ് കൊണ്ട് വന്നത്.മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ദിലീപ് ഒരു നടന് പുറമെ മികച്ച ഒരു നിർമാതാവ് കൂടിയാണ്. മലയാള സിനിമയിലെ താരങ്ങൾ എല്ലാം അണിനിരന്ന “ട്വന്റി ട്വന്റി” നിർമിച്ചത് ദിലീപ് ആയിരുന്നു.

2011ൽ “വെള്ളരിപ്രാവിന്റെ ചങ്ങാതി” എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് താരം കരസ്ഥമാക്കി. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. എന്നാൽ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ആ ബന്ധത്തിന് വിള്ളൽ വീഴുകയായിരുന്നു. ദിലീപിന്റെ കുടുംബവർത്തകൾ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ്.

മഞ്ജു വാര്യരുമായുള്ള പ്രണയ വിവാഹവും, പിന്നീട് വിവാഹ മോചനവും, കാവ്യാ മാധവനുമായുള്ള ഗോ സി പ്പുകളും, രണ്ടാം വിവാഹവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മഞ്ജുവുമായുള്ള വിവാഹ മോ ച ന ത്തിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. 2016 ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകളുമുണ്ട്. 2017ൽ മലയാള സിനിമ മേഖലയ്ക്ക് തന്നെ തീ രാ ക ള ങ്കം ആയി മാറിയ ഒരു കേ സ് ആയിരുന്നു പ്രമുഖ നടിയെ പിടിച്ചു കൊണ്ടുപോയ സംഭവം.

ഈ പ്ര ശ്ന ത്തിൽ ദിലീപിനും പങ്കുണ്ടെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ വച്ചായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ നിന്നും ഉ പ ദ്ര വം നടന്നത് . പ്രശ്നത്തിന് പിന്നിൽ ഗൂ ഢാ ലോ ചന ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോ ലീ സി ന്റെ കാര്യക്ഷമമായ അന്വേഷണത്തിൽ പ്ര തി ക ൾ ഓരോരുത്തരെ ഉടനടി കണ്ടെത്തുകയായിരുന്നു.

ദിലീപിന്റെ പിടികൂടിയതോടെ ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ദിലീപിന്റെ അ റ സ്റ്റി നെ തുടർന്ന് താരത്തിനെ ‘അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. മൂന്ന് മാസത്തെ ജ യി ൽ ജീവിതവും നാല് തവണ ജാ മ്യം നിരസിച്ചതിനും ഒടുവിൽ ആയിരുന്നു കടുത്ത ഉപാധികളോട് കൂടി ദിലീപിനെ ജാ മ്യ ത്തി ൽ വിട്ടയച്ചത്. ജാ മ്യ ത്തി ലി റങ്ങിയ ദിലീപിനെ ‘അമ്മ സംഘടന വീണ്ടും തിരിച്ചെടുക്കുകയായിരുന്നു. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉ പ ദ്ര വി ച്ചത് .

ഇപ്പോഴിതാ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണ വേണമെന്ന് പറയുകയാണ് ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് ദിലീപ് ഇക്കാര്യം പങ്കു വെച്ചത്. ജ യി ലി ൽ നിന്ന് ഇറങ്ങിയ സമയത്ത് ആലുവയിൽ ഉള്ള ജനങ്ങൾ ആണ് അവിടെ വന്നു തനിക്ക് ആവേശം പകർന്നതെന്ന് ദിലീപ് പറയുന്നു. പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോൾ ചേർത്ത് പിടിച്ചത് നാടാണ് എന്ന് ഒരിക്കലും മറക്കില്ല.

തെ റ്റു കാ ര ൻ ആണെന്ന് പറഞ്ഞ് മാറ്റി നിർത്താതെ നിങ്ങളോടൊപ്പം ചേർത്ത് ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറഞ്ഞ നിമിഷം അനുഭവിക്കുന്ന വികാരം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആവില്ലെന്നും താരം കൂട്ടിച്ചേർത്തു. ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളിൽ ലോഗോ പ്രകാശനവും, തീം സോങ് അവതരണവും ദിലീപ് നിർവഹിച്ചു. നഗരസഭാ ചെയർമാൻ എമോ ജോൺ, വൈസ് ചെയർ പേഴ്സൺ ജെബി മേത്തൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top