Movlog

Kerala

ആയിരം രൂപയിൽ കൂടുതൽ ആണെങ്കിൽ കറന്റ് ബില്ല് ക്യാഷ് കൗണ്ടർ വഴി വാങ്ങില്ലെന്ന് KSEB !

1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമാക്കുകയാണ് വൈദ്യുതി ബോർഡ്. ഇതിന്റെ ഭാഗമായി ആയിരത്തി മുകളിലുള്ള തുക ക്യാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യും. ആദ്യ ഒന്നു രണ്ടു തവണ ബില്ലടയ്ക്കാൻ അനുവദിക്കും. ഈ സംവിധാനം കർശനമായി നടപ്പാക്കിയാൽ വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്ന വലിയൊരു വിഭാഗം ഗാർഹിക ഉപയോക്താക്കളെ തടയാൻ കഴിയും. ക്യാഷർമാരെ ഇതിനനുസരിച്ച് പുനർ വിന്യസിക്കാനും വൈദ്യുതി ബോർഡ് നിർദേശിച്ചു.

ഇങ്ങനെ ചെയ്യുന്നതോടെ രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയും. വിവിധ തസ്തികകളിലായി 573 പേരാണ് ഈ മാസം വൈദ്യുതിബോർഡിൽ വിരമിക്കുന്നത്. തസ്തികകളിലേക്ക് ക്യാഷ് മാർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും ഇതോടെ തുറക്കുന്നു. ഇനി മുതൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതിബിൽ അതാണ് സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ആണ് വൈദ്യുതി ബോർഡ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.ഇതോടെ ഉപഭോക്താവിന് കെഎസ്ഇബി ഓഫീസിൽ എത്താതെ തന്നെ ഓൺലൈനായി സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.

ഇതുകൂടാതെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭിക്കുവാനായി സേവനങ്ങൾ വാതിൽപടിയിൽ എന്ന പുതിയ പദ്ധതിയും കെഎസ്ഇബി നടപ്പിലാക്കുന്നുണ്ട്. കോവിഡ് വ്യാപനം മൂലം കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ രാവിലെ 9 മുതൽ വൈകിട്ട് മൂന്നു വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകുകയാണ് കെഎസ്ഇബി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top