Movlog

Movie Express

എന്തുകൊണ്ടാണ് ഇത്രയുംകാലമായി വിവാഹം കഴിക്കാത്തത് ? തനിക്ക് വൈകാരികമായി അടുപ്പം നാലു കാലുള്ള ആണുങ്ങളോടാണ് എന്ന് താരം

തമിഴ് സിനിമാരംഗത്തെ നിരവധി ആരാധകരുള്ള ഒരു നടിയാണ് തൃഷ. പകുതി മലയാളി കൂടിയാണ് തൃഷ. തൃഷയുടെ സ്വദേശം പാലക്കാട്‌ ആണ്. ഏകദേശം 20 വർഷത്തോളമായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. തമിഴിലും തെലുങ്കിലും ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം പ്രേമികൾക്ക് സുപരിചിതനായ നിവിൻ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലായിരുന്നു താരം എത്തിയത്. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

കോവിഡ് പ്രതിസന്ധി മൂലമാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുന്നത്. സിനിമയിൽ സജീവമാണെങ്കിലും താരം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിട്ടില്ല. താരം എന്താണ് അവിവാഹിതയായി തുടരുന്നതെന്ന് ആരാധകർ എപ്പോഴും തിരക്കാറുണ്ട്. പലപ്പോഴും താരം വിവാഹിതയാകാൻ പോകുന്നു എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു. നടൻ ചിമ്പുവും, റാണയും ഒക്കെ ആയി താരം പ്രണയത്തിൽ ആണെന്ന് തരത്തിൽ പലപ്പോഴും വാർത്തകൾ വരികയും ചെയ്തിരുന്നു. ബാഹുബലി സിനിമയിലെ വില്ലൻ ആയ റാണയും ആയി നടി പ്രണയത്തിലാവുകയും പിന്നീട് പ്രണയ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം വാർത്തകളിലും പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നിറയുകയും ചെയ്തു. എന്നാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം എല്ലാ അഭിമുഖങ്ങളിലും താരം നേരിടുകയും ചെയ്യും.

സൗത്ത് ഇന്ത്യൻ താരസുന്ദരിമാരിൽ ഇപ്പോഴും സിംഗിൾ ആയി തുടരുന്ന ഒരു നടിയും തൃഷ തന്നെയാണ്. എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ എപ്പോഴും ചോദിക്കും പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞുനിൽക്കാറുണ്ട്. എന്നാൽ തനിക്കെതിരെ വരുന്ന ഗോസിപ്പുകൾക്ക് ഇൻസ്റ്റഗ്രാമിലൂടെ ഒക്കെ മറുപടി കൊടുക്കുകയാണ് താരമിപ്പോൾ. സാമൂഹികമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഒക്കെ ഇടുന്നത് തന്നെ വല്ലപ്പോഴും മാത്രമാണ്. ഇപ്പോൾ താരം ഇട്ടിരിക്കുന്ന ഒരു സ്റ്റോറി കണ്ട് ആരാധകർ ഞെട്ടി ഇരിക്കുന്നത്.

എനിക്ക് വൈകാരികമായ അടുപ്പം ഉള്ളതും നാലു കാലുകൾ ഉള്ളതുമായ ആൺകുട്ടികളെ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ് തന്റെ വളർത്തുനായയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന ഒരു നായയും ഫോട്ടോയിൽ കാണാൻ സാധിക്കും. ഈ ചിത്രത്തിന്റെ ആകർഷണം ആ നായ തന്നെയാണ്. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്ക് ഉള്ള തൃഷയുടെ ഒരു മറുപടിയാണ് ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി എന്നും ആരാധകർ ചോദിക്കുന്നുണ്ട്. താരം വിവാഹം ചെയ്യില്ലേയെന്നും ആരാധകർക്ക് ആശങ്കയുണ്ട്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ റാണയുമായി താരം ദീർഘകാലമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു.

ആ പ്രണയനഷ്ടമാണോ ഇനി വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്. ചിമ്പുവുമായുള്ള ഗോസിപ്പ് കോളങ്ങളിൽ താരത്തിന്റെ പേര് വന്നപ്പോൾ ചിമ്പു നല്ല സുഹൃത്താണെന്നും താരം പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top