Movlog

Film News

ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ, തിരിച്ചയച്ച് പോലീസുകാരൻ(വീഡിയോ)

dulquer salmaan latest video

കഴിഞ്ഞ ദിവസം തെറ്റായ വഴിയേ വന്ന ദുൽഖർ സൽമാനെ ശരിയായ വഴികാണിച്ച് കൊടുത്ത് തിരിച്ച് ശരിയായ വഴിയേ പറഞ്ഞയക്കുന്ന ട്രാഫിക്ക് പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കാർ കണ്ടു വാഹനം ഓടിക്കുന്നത് ദുൽഖർ ആണെന്ന് മനസ്സിലാക്കിയ ആരാധകർ പകർത്തിയ വീഡിയോ ആണ് ഇത്. ഇതിൽ റോഡിൽ തെറ്റായ വഴിയിൽ കൂടി വന്ന താരം വാഹനം കുറച്ച് നേരം നിർത്തിയിടുകയായിരുന്നു. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് തെറ്റായ വഴിയിലാണ് വന്നതെന്ന് പറയുകയും ശരിയായ വഴി കാണിച്ചുകൊടുക്കുകയും ആയിരുന്നു. ഉടൻ തന്നെ ദുൽഖർ വാഹനം പിന്നിലേക്ക് എടുത്ത് ശരിയായ വഴിയേ പോകുകയായിരുന്നു. ദുൽഖറിനെ കണ്ടതിന്റെ ആവേശത്തിൽ ആണ് ആരാധകർ വീഡിയോ പകർത്തിയത്.

വീഡിയോ കാണാം

നിരവധി ആരാധകർ ഉള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു. അത് കൊണ്ട് തന്നെ അവിടെയും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്കും താൽപ്പര്യം ഏറെയാണ്. ദുൽഖറിന്റെ മകൾ മറിയത്തിനും ആരാധകർ ഒരുപാടാണ് ഉള്ളത്. കുറച്ച് നാൾ മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top