Movlog

Kerala

കോവിഡ് വാക്‌സിൻ എടുക്കുന്ന ചിത്രത്തിന് വിമർശനവുമായി എത്തിയ ആൾക്ക് മാസ് മറുപടി നൽകി ഡോക്ടർ ഷിനു ശ്യാമളൻ.

മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു ഡോക്ടറാണ് ഷിനു ശ്യാമളൻ. ഡോക്ടർ എന്നതിലുപരി മോഡലിങ്ങിലും ചുവടു വെച്ചിട്ടുള്ള ഷിനു ശ്യാമളൻ രജിത് കുമാറിനൊപ്പം സിനിമയിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഡോക്ടർ പങ്കുവയ്ക്കുന്ന കുറിപ്പുകൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. സാമൂഹ്യ സേവനങ്ങൾക്കും ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയമാണ് ഡോക്ടർ ഷിനു ശ്യാമളൻ.

കോവിഡ് വാക്സിൻ രണ്ടാം ഘട്ടം സ്വീകരിക്കുന്ന ഡോക്ടറുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തോളിന് അരികിൽ നിന്നും ടോപ്പ് അല്പം താഴേക്കാക്കിയ ശേഷമാണ് ഡോക്ടർ വാക്സിൻ സ്വീകരിച്ചത്. ഒരു സ്ത്രീയുടെ വസ്ത്രം അല്പമൊന്നു മാറിപ്പോയാൽ ഓടിയെത്തുന്ന സദാചാരക്കാർ ഇവിടെയും പതിവ് തെറ്റിച്ചില്ല. മഹാമാരിയെ അതിജീവിക്കാൻ വേണ്ടി വാക്സിൻ സ്വീകരിച്ച ഡോക്ടറിനു അഭിനന്ദനവുമായി ഒരുപാടുപേർ എത്തിയപ്പോൾ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. “കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം” എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് ഇട്ട ആൾക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ.

“ചന്തി എല്ലാവർക്കുമുണ്ട് അതൊരു ശരീരഭാഗമാണ്. അതിലെന്താണ് ഇത്ര മോശം. ചന്തി കാണാത്ത ആൾ ഒന്നും അല്ലല്ലോ അല്ലേ” എന്നായിരുന്നു ഷിനു ശ്യാമളന്റെ കിടിലൻ മറുപടി. ഒരുപാട് ആളുകളാണ് ഡോക്ടറെ പിന്തുണച്ചു മുന്നോട്ടുവന്നിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തിന് ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. യാതൊരുവിധത്തിലും ശരീരം പ്രദർശിപ്പിക്കാതെ ആയിരുന്നു ഷൈലജ ടീച്ചർ വാക്സിൻ സ്വീകരിച്ചത്. സാരിയുടെ ബ്ലൗസിന് മുകളിലൂടെയാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത് എന്നായിരുന്നു മന്ത്രിക്കെതിരെയുള്ള വിമർശനം. വാക്സിൻ എടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ശ്രദ്ധേയമാക്കാൻ വേണ്ടിയല്ല മറിച്ച് ബോധവൽക്കരിക്കാൻ വേണ്ടിയാണെന്ന് ആളുകൾ തിരിച്ചറിയുന്നില്ല. ഇത് മനസ്സിലാക്കാതെയാണ് ചിലർ വിമർശനവുമായി എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top