Movlog

Kerala

ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ ചെയ്യേണ്ടത് എന്തെന്ന് പറഞ്ഞു ഡോക്ടർ – കുറിപ്പ്

വ്യത്യസ്തമായ കുറിപ്പുകൾ കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ഡോക്ടർ ഷിംന അസീസ്. ഡോക്ടറും സാമൂഹ്യ സേവകയും ആയ ഷിംന അസീസ് ഒരു എഴുത്തുകാരി കൂടിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയായ ഷിംന അസീസ് പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധേയം ആകാറുണ്ട്. കേരള സർക്കാരിന്റെ നിരവധി കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവുകളുടെ ഭാഗമായിട്ടുള്ള വ്യക്തിയാണ് ഷിംന.

ഇൻഫോ ക്ലിനിക് എന്ന ഓൺലൈൻ ആരോഗ്യ പ്ലാറ്റഫോമിന്റെ അഡ്മിനും സ്ഥാപകയുമാണ് ഡോക്ടർ ഷിംന അസീസ്. ആരോഗ്യത്തെക്കുറിച്ചും അനാരോഗ്യകരമായ ജീവചര്യയെ കുറിച്ചുമെല്ലാം ജനങ്ങൾക്കും ആളുകൾക്കും ബോധവൽക്കരണം നൽകുന്ന ഒരു പ്ലാറ്റ്ഫോം ആണിത്. കോവിഡ് വാക്സിനെ കുറിച്ചും പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ഷിംന പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. നിരവധി മാധ്യമങ്ങളിലും ഷിംനയുടെ ആർട്ടിക്കിൾ വരാറുമുണ്ട്.

ഇപ്പോഴിതാ പൊതുജനങ്ങൾക്കായി തയ്യാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും ആചാരത്തിന്റെ പേരിൽ തുപ്പിയ ഉസ്താദിന് മറുപടി നൽകുകയാണ് ഷിംന അസീസ് തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ. ഉസ്താദിന്റെ പ്രവർത്തി വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. കോവിഡ് നിയമപ്രകാരം ഉസ്താദിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്. ഇപ്പോഴും ഉസ്താദിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്.

രണ്ടു വർഷമായി ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരിയോട് പോരാടുമ്പോൾ ആണ് ഉസ്താദു തുപ്പിയ ഭക്ഷണം പൊതുസമൂഹത്തിന് ആയി വിളമ്പുന്നത്. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്വയമേ കേസ് എടുക്കാവുന്നതാണ്. ഈ സംഭവത്തിൽ ശക്തമായി പ്രതികരിക്കുകയാണ് ഡോക്ടർ ഷിംന അസീസ് തന്റെ കുറിപ്പിലൂടെ. മനുഷ്യശരീരങ്ങളുടെ വായിൽ ഉല്പാദിക്കപ്പെടുന്ന ഒരു ശ്രവമാണ് തുപ്പൽ.

അശ്രദ്ധമായി പലയിടങ്ങളിൽ തുപ്പുമ്പോഴും, സംസാരിക്കുമ്പോഴും, ചുമയ്ക്കുമ്പോഴും, ഊതുമ്പോഴും മറ്റും ഇത് അന്തരീക്ഷത്തിലേക്ക് തുപ്പൽ കണികകൾ ആയി തെറിക്കുന്നു. ഇങ്ങനെ തെറിക്കുന്നതിലൂടെ പകരുന്ന ഒരുപാട് അസുഖങ്ങൾ ഉണ്ട്. ഇതുപോലുള്ള പല അസുഖങ്ങൾ മ ര ണ ത്തി നുവരെ കാരണമാവുന്ന ഗുരുതര രോഗങ്ങൾ ആണ്. അതുകൊണ്ടുതന്നെ കഴിക്കാൻ പോകുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ്.

ആ ബോധം എല്ലാവർക്കും ഉണ്ടാവുന്നത് നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടതു പോലെ കൈകാര്യം ചെയ്യാനുള്ള പക്വത ആളുകൾ കാണിക്കണം. അടുത്ത തവണ ഭക്ഷണത്തിൽ തുപ്പണം എന്ന് തോന്നുമ്പോൾ ശരീരത്തിലെ മറ്റൊരു സ്രവമായ ര ക്തം ദാനം ചെയ്യുക. അത് ജീവദാനം ആണ് എന്ന് ഡോക്ടർ ഷിംന അസീസ് കുറിക്കുന്നു. ഷിംന അസീസിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പങ്കു വെച്ച് നിമിഷങ്ങൾക്കകം തന്നെ കുറിപ്പ് വൈറൽ ആയിക്കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top