Movlog

Movie Express

മലയാള സിനിമയെ തകർത്ത മണ്ടൻ ആണ് മോഹൻലാൽ എന്ന് ഡോക്ടർ ഫസൽ ഗഫൂർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലിനെതിരെ കടുത്ത വിമർശനവുമായി എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ “മരക്കാർ അറബിക്കടലിലെ സിംഹം” എന്ന ചിത്രത്തിന്റെ ഒടിടി റിലീസ്. മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടി ആയിരുന്നു ഇത്രയും കാലം റിലീസ് നീട്ടി വെച്ചിരുന്നത്.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴും തിയേറ്ററുകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകളായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകൾ കുത്തകകൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുക എന്നും സിനിമ തീയേറ്ററിൽ പ്രദർശിപ്പിച്ചാൽ മാത്രമേ സർക്കാറിന് ലാഭം ഉണ്ടാവുകയുള്ളൂ എന്നും ഡോക്ടർ ഫസൽ ഗഫൂർ പറഞ്ഞു. പെരിന്തൽമണ്ണ എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം മോഹൻലാലിനെ വിമർശിച്ച് സംസാരിച്ചത്.

മോഹൻലാൽ ഒരു വിഡ്ഢി ആണെന്നും അദ്ദേഹം മലയാള സിനിമയെ നശിപ്പിക്കുമെന്ന് തുറന്നടിച്ച് ഗഫൂർ. സിനിമാ മേഖല നശിച്ചു കഴിഞ്ഞാൽ പിന്നീട് ഒടിടി റിലീസിനുള്ള വില കുത്തനെ കുറയ്ക്കും. തീയേറ്ററുകൾ നശിച്ചു കഴിഞ്ഞാൽ ഇപ്പോഴുള്ള ഓഫറും വിലയും ഒന്നും ഒടിടിയിൽ ലഭിക്കില്ല. മലയാള സിനിമയെ നശിപ്പിക്കുകയാണ് മോഹൻലാൽ എന്നും മരക്കാർ എന്ന ചിത്രത്തിൽ ഒരുപാട് പ്രതീക്ഷയർപ്പിച്ച തീയേറ്റർ ഉടമകൾക്കും മലയാള സിനിമ മേഖലയെയും നശിക്കുകയാണ് മോഹൻലാൽ എന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ വിമർശിക്കുന്ന ഫസൽ ഗഫൂറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ ഫാൻസ് അസോസിയേഷൻ പേജുകൾ എല്ലാം ഫസൽ ഗഫൂറിനെ വിമർശിച്ചു രംഗത്തെത്തുമ്പോൾ നിരവധി പേർ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഒടിടിയുടെ വളർച്ച കൊണ്ടു മുന്നോട്ടു പോകുമ്പോൾ സർക്കാറിനും തീയേറ്റർ ഉടമകളും അണിയറപ്രവർത്തകർക്കും ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചുള്ള പരാമർശത്തിൽ പറഞ്ഞു നിർത്തിയിരുന്നെങ്കിൽ ഈ വാക്കുകൾക്ക് വളരെ നല്ല രീതിയിൽ സ്വീകാര്യത ഉണ്ടാകുമായിരുന്നു.

എന്നാൽ വ്യക്തതയില്ലാത്ത ഒരു കാര്യം നല്ല വിഭാഗം ജനങ്ങൾ ആരാധകർ ആയിട്ടുള്ള ഒരു നടനെ കുറിച്ച് പരാമർശിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല എന്നും ഒരു അഭിപ്രായം പറയുന്നതിനു മുമ്പ് നിലവിലെ നാടിന്റെ ഏതുകാര്യത്തിലും എന്തിനുമേതിനും മതവത്കരിക്കുന്ന ആളുകളുള്ള സാഹചര്യത്തെക്കുറിച്ച് ഓർത്ത് വേണം പറയാൻ എന്നും ഒരാൾ കമന്റ് ചെയ്തു. മരയ്ക്കാർ ഒടിടിയിൽ റിലീസ് ചെയ്താൽ സിനിമ മേഖല തന്നെ തകർന്നു പോകും എന്ന ആശങ്ക നിലനിൽക്കുമ്പോൾ ആയിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടത്.

തിയേറ്റർ ഉടമകളും നിർമാതാക്കളും ഇടയിലുള്ള തർക്കങ്ങൾ മരക്കാർ റിലീസ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. മന്ത്രി വരെ ഇടപെടേണ്ടി വന്ന വിഷയത്തിൽ ഒടുവിൽ മരക്കാർ ആമസോൺ പ്രൈമിൽ ആയിരിക്കും റിലീസ് ചെയുക എന്ന വാർത്തകളായിരുന്നു പുറത്തു വന്നത്. എന്നാൽ ഇപ്പോഴും ചിത്രത്തിന്റെ തിയേറ്റർ റിലീസ് സാധ്യതകൾ ആണ് പുറത്തു വരുന്നത്. സിനിമ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ലിബർട്ടി ബഷീർ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യത നിലനിർത്തിയത്.

നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കുന്നത്. അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top