Movlog

Health

ഇനി സർജറി ആവശ്യമില്ല.പൈൽസ് അകറ്റാൻ ഇതാ ഒരു ഒറ്റമൂലി

പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു . കുടലിൽ ഉണ്ടാകുന്ന അനാരോഗ്യസ്ഥിതിയാണ് പിന്നീട് മൂലക്കുരു സംബന്ധമായ അസുഖങ്ങളിലേക്ക് എത്തുന്നത് .ദഹനക്കുറവും ഉദരഭാഗങ്ങിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവുമെല്ലാം ഈ രോഗത്തിൻ്റെ അപകടസാധ്യതകളെ വർദ്ധിപ്പിക്കുന്നു.പോഷകങ്ങൾ കുറവുള്ള ഭക്ഷണരീതികളും ,തെറ്റായ ജീവിതശൈലിയും ആണ് മൂലക്കുരു ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം .വ്യായാമത്തിന്റെ അഭാവം, വെള്ളം കുടി കുറയുന്നത് എന്നിവയെല്ലാം മലബന്ധം കൂടുതൽ  വഷളാക്കുന്നു .

മൂലക്കുരുവിന്റെ ലക്ഷണങ്ങൾ പല ആളുകളിലും പല വിധത്തിലുമാണ് കണ്ടു വരാറ് .ചൊറിച്ചിൽ ,അസഹ്യമായ വേദന ,ബ്ലീഡിങ് എന്നിങ്ങനെയുള്ള ശരീര അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാറുണ്ട് . ചിലർക്ക് വേദനയോടു കൂടിയുള്ള രക്തപ്രവാഹം ആണ് ഉണ്ടാവുക, എന്നാൽ ചിലർക്ക് വേദനയില്ലാതെയും രക്തം പോകുന്നത് കണ്ടുവരുന്നു. മലവിസർജനത്തിനു മുമ്പോ ശേഷമോ രക്തം പോകുന്നത് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളിൽ ഒന്നാണ്.അതുപോലെ മല വിസർജനം ചെയ്യുമ്പോൾ ഒരു ദശ രൂപപ്പെടുന്നതും ആ ഭാഗങ്ങളിൽ അസഹനീയമായ ചൊറിച്ചിലും ചുട്ടുപൊള്ളലും  അനുഭവപ്പെടുന്നതും എല്ലാം പൈല്സിന്റെ സാധാരണമായി കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ്.

ഏറ്റവും കൂടുതൽ ഇരുന്നു ജോലി ചെയ്യുന്നവർക്കും നിന്ന് ജോലി ചെയ്യുന്നവർക്കും ആണ് പൈൽസ് കൂടുതലായി കണ്ടു വരുന്നത് . അധികമായി മാംസാഹാരം, എരിവ് പുളി മസാല എന്നിവ കഴിക്കുന്നവർക്കും, കോഴി മുട്ട അധികം കഴിക്കുന്നവർക്ക് ആണ് പൈൽസ് കൂടുതലായും കണ്ടു വരുന്നത്. ഇത്തരം ഭക്ഷണ രീതികൾ മലബന്ധത്തിന് കാരണമാവുകയും പിന്നീടത് അത് പൈൽസിന് വഴിയൊരുക്കുകയും ചെയ്യുന്നു .

ഭക്ഷണരീതികളും ജീവിതശൈലിയിലും അല്പം മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെ തന്നെ മൂലക്കുരുവിനെ സർജറി ചെയ്യാതെ അകറ്റാൻ സഹായിക്കും .ലഘുവായ ഭക്ഷണം കഴിക്കുക ,ഒരുപാട് വെള്ളം കുടിക്കുക ,നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് പൈൽസ് അകറ്റാൻ ഉത്തമമാണ് .നാരുകളടങ്ങിയ ഭക്ഷണവും ഇലക്കറികളും എല്ലാം കഴിക്കുന്നവരുടെ ദഹനപ്രക്രിയ എളുപ്പം ആകുന്നതോടെ ഇത്തരം രോഗങ്ങൾ അവരെ പിടികൂടില്ല .

പൈൽസ് വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങൾ ഒഴിവാക്കുക, പച്ചക്കറികൾ അധികം കഴിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക ,പഴം പയർവർഗ്ഗങ്ങൾ കഴിക്കുക, ഇതിലൂടെ ദഹനപ്രക്രിയ സുഖം ആവുന്നു.പടവലങ്ങ ,വെള്ളരി, ചേമ്പ്, ചീര, ഓട്സ്, കുമ്പളങ്ങ ,ചേമ്പില , മുരിങ്ങയില ക്യാരറ്റ്, തുടങ്ങിയ നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നതിലൂടെ പൈൽസ് അകറ്റാൻ സാധിക്കും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top