Movlog

Movie Express

“ഒരു യമണ്ടൻ പ്രേമകഥ “യിൽ ദുൽഖറിന്റെ അമ്മയായി എത്തിയ പെൺകുട്ടിയെ കണ്ട് അമ്പരന്ന് ആരാധകർ .

ദുൽഖർ സൽമാൻ നായകൻ ആയെത്തിയ ഹാസ്യപ്രധാന്യമുള്ള സിനിമയായിരുന്നു “ഒരു യമണ്ടൻ പ്രേമകഥ “.ദുൽഖർ ,നിഖില വിമൽ ,സംയുക്ത മേനോൻ ,സൗബിൻ ഷാഹിർ ,സലിം കുമാർ ,വിഷ്ണു ,രഞ്ജി പണിക്കർ  തുടങ്ങി വലിയ ഒരു താരനിര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തിൽ .ഈ സിനിമയിൽ ദുൽഖറിന്റെ അമ്മയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു .”ഒരു യമണ്ടൻ പ്രേമകഥ “യിൽ ദുൽഖറിന്റെ അമ്മവേഷം ചെയ്ത നടിയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ .

ഈ കുട്ടിയാണോ  ആ ‘അമ്മ വേഷം ചെയ്തതെന്ന് ഞെട്ടലോടെ ചോദിക്കുകയാണ് ആരാധകർ .വർഷണങ്ങളായി ദുബായിൽ താമസിക്കുന്ന വിജി രതീഷ് ആണ് ദുൽഖറിന്റെ അമ്മവേഷം ചെയ്തത് .വിജിയുടെ രണ്ടാമത്തെ സിനിമയായിരുന്നു “ഒരു യമണ്ടൻ പ്രേമകഥ”.ഒഡീഷനിലൂടെയാണ് വിജി ഈ വേഷം സ്വന്തമാക്കിയത് . വിജിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടിട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ .

സിനിമ തന്റെ സ്വപ്നം ആയിരുന്നെങ്കിലും ഇത് പോലൊരു വേഷം തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും വിജി പ്രതീക്ഷിച്ചിരുന്നില്ല .ദുൽഖറിന്റെ ‘അമ്മ വേഷം ചെയ്തതു വളരെ മികച്ച പ്രതിപ്രകാരണമാണ് വിജിക്ക് ലഭിച്ചിരുന്നത് .അഭിനയിച്ചു പരിചയമില്ലാത്തതിനാൽ ആദ്യം ഏറെ ഭയപ്പെട്ടിരുന്നു .എന്നാൽ ദുൽഖർ ആണ് ,നന്നായി അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞു ആത്മവിശ്വാസം നൽകിയത് .അത് വിജിക്ക് ഒരുപാട് ആശ്വാസമേകി .വിഷ്ണുവും പൂർണമായും പിന്തുണച്ചതോടെ കാര്യങ്ങൾ എളുപ്പമായി എന്ന് വിജി വെളിപ്പെടുത്തുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top