Movlog

Movie Express

ദിലീപിനെ കുടുക്കാൻ വീണ്ടും പോലീസ് ! ബാലചന്ദ്രകുമാറിനെതിരെ ഉള്ള കേസിലെ സ്ത്രീക്ക് പണം നൽകിയതായി സൂചന

സിനിമാ ലോകത്തെ ഒരു നടുക്കത്തിൽ കൊണ്ടുചെന്നെത്തിച്ചത് സംഭവമായിരുന്നു നടി സംഭവം വിശ്വസിക്കുവാൻ സാധിക്കാതെ അമ്പരന്ന് നിൽക്കുകയായിരുന്നു താരങ്ങൾ പോലും. ഈ സംഭവത്തിൽ ഗൂഢാലോചന ഉണ്ട് എന്ന് ആദ്യമായി പറഞ്ഞത് നടി മഞ്ജു വാര്യരായിരുന്നു. പിന്നാലെ ദിലീപിന്റെ പേരിൽ ആരോപണങ്ങൾ ഉയരുകയും പല തരത്തിലുള്ള തെളിവുകൾ പുറത്തു വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ദിലീപിനെ പോലീസ് അ റ സ്റ്റ് ചെയ്യുകയും കുറച്ചുനാളുകൾ ജയിലിൽ കഴിയുന്ന അവസ്ഥ ഉണ്ടാവുകയും ഒക്കെ ചെയ്തിരുന്നു.

അതിനു ശേഷം പുറത്തേക്ക് വന്ന ദിലീപ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. തനിക്ക് എതിരെ വന്നിരുന്ന എല്ലാ ആരോപണങ്ങളെയും ദിലീപ് തള്ളിക്കളയുകയായിരുന്നു എന്നതാണ് സത്യം. ദിലീപിന് എതിരെയുള്ള എല്ലാ ആരോപണങ്ങളും ദിലീപ് തള്ളിക്കളഞ്ഞതിനുശേഷം ഈ കേസിൽ ദിലീപിന്റെ പേര് അധികം ഉയർന്ന വരാതെയായി. അപ്പോൾ ആണ് പുതിയ തെളിവുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശം ചെയ്യുന്നത്.

ദിലീപിന് ഈ സംഭവത്തിൽ എന്നും തനിക്ക് വ്യക്തമായി ഇതിനെക്കുറിച്ച് അറിയാം എന്നുമായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ഓഡിയോ ശകലങ്ങളും ഇത് സംബന്ധമായി ബാലചന്ദ്രകുമാർ പുറത്തു വിട്ടിരുന്നു. അതോടെ ദിലീപിന് ഈ സംഭവത്തിൽ ഉള്ള പങ്ക് എല്ലാവർക്കും മനസ്സിലാക്കുവാനും സാധിച്ചിരുന്നു . എന്നാൽ ആ സമയത്ത് ബാലചന്ദ്ര കുമാറിനെതിരെ പലതരത്തിലുമുള്ള ആരോപണങ്ങൾ ദിലീപിന്റെ ഫാൻസ് അസോസിയേഷനും മറ്റും ഉന്നയിക്കുകയും ചെയ്തിരുന്നു.അതിനുള്ള ഒരു കാരണമായിരുന്നു ബാലചന്ദ്രകുമാർ ഒരു പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീ ച്ചി രുന്നു എന്ന കാര്യം. വർഷങ്ങൾക്ക് മുൻപ് നടന്നതാണ് ഈ സംഭവം എന്ന പേരിലായിരുന്നു ഒരു സ്ത്രീ പരാതിയുമായി എത്തിയിരുന്നത്.

എന്നാൽ ഇത് സത്യമല്ല എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും ഇക്കാര്യത്തിൽ ബാലചന്ദ്രകുമാർ നിരപരാധിയാണെന്നുമാണിപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീക്ക് ദിലീപും സംഘവും പണം നൽകിയിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. പണം നൽകിയതിന്റെ പേരിലാണ് ഇവർ ഇത്തരത്തിലൊരു പരാതി ഉന്നയിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ദിലീപ് ഉന്നയിച്ച വാദം പൊളിഞ്ഞിരിക്കുകയാണ്. എന്ത് കാരണത്തിന് വേണ്ടിയാണ് ദിലീപ് ഇത്തരത്തിലൊരു നാടകം കളിച്ചത് എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രം ഷൂട്ടിങ്ങിന് തയ്യാറായിരിക്കുകയാണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top