വ്യത്യസ്തമായ ആശയങ്ങൾ ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കുകയും ജീവിത വിജയം നേടുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് ലക്ഷങ്ങൾ നേടിയ സ്റ്റെഫാനിയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. 90 ദിവസങ്ങൾകൊണ്ട് കീഴ്ശ്വാസം വിറ്റ് 38 ലക്ഷത്തോളം രൂപയായിരുന്നു ഇവർ സമ്പാദിച്ചത്. ഇതുപോലെ വ്യത്യസ്തമായ ജീവിത ശൈലികൾ പിന്തുടരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാകും.
ആ കൂട്ടത്തിൽ ഉള്ള ഒരു പേരാണ് കൈൽ ഗോർഡി. ബീജ ദാതാവ് ആണ് കൈൽ. കുട്ടികൾ ഉണ്ടാകുന്നതിന് വേണ്ടി സ്ത്രീകൾക്ക് ബീജം നൽകി കൈൽ സഹായിക്കുന്നു. ഇതിൽ സന്തോഷം കണ്ടെത്തുന്നു. ബീജങ്ങൾ നൽകി 55 കുട്ടികളുടെ അച്ഛനാണെന്ന് ഈ 30 വയസ്സുകാരൻ അവകാശപ്പെടുന്നു. 30 വയസുകാരനായ യുവാവ് യുകെയിലും യൂറോപ്പിലുമായി ഒരുപാട് സ്ത്രീകൾക്കാണ് ബീജം നൽകിയിട്ടുള്ളത്. ബീജം നൽകുന്നതിനുവേണ്ടി ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിച്ചതായും അഭിപ്രായപ്പെടുന്നു.
ബീജം നൽകുന്നതിനായി യുകെയിലേക്കും യൂറോപ്പിലേക്കുള്ള തന്റെ രണ്ടാമത്തെ പര്യടനം ആണ് ഇനി നടക്കാൻ പോകുന്നത് എന്ന് കൈൽ പറയുന്നു. ലണ്ടനിൽ നിന്ന് എഡിൻബർഗ് വരെ യാത്ര ചെയ്തിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി. കൈലിന്റെ ബീജത്തിലൂടെ 46 കുട്ടികളുടെ അച്ഛൻ ആയിട്ടുണ്ട് ഈ 30-കാരൻ. ഇപ്പോൾ ഒമ്പത് സ്ത്രീകളാണ് ഗർഭിണികളായിട്ടുള്ളത് എന്ന് കൈൽ പറയുന്നു. ബീജം ദാനം ചെയ്യാൻ എന്ന ഉദ്ദേശത്തോടെയായിരുന്നു 2021ൽ യുകെയിലും യൂറോപ്പിലും സഞ്ചരിച്ചത്.
കുട്ടികളുണ്ടാകുവാൻ ആയി ബീജം നൽകുന്ന ഈ പ്രവർത്തി ആസ്വദിക്കുന്നു കൈൽ. ബീജത്തെ ശക്തമാക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്നും കൈൽ അഭിപ്രായപ്പെട്ടു. സാധാരണയായി കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചിലർക്ക് ലൈം ഗി ക ബ ന്ധത്തിലൂടെയോ ബീജം നൽകാറുണ്ടെന്നും കൈൽ വ്യക്തമാക്കി. നിരവധി സ്ത്രീകളുമായി ധാരാളം കുട്ടികൾ ഉണ്ടെങ്കിലും ഒമ്പത് പേരെ മാത്രമേ യുവാവ് നേരിൽ കണ്ടിട്ടുള്ളൂ.
ബീജം നൽകുന്നത് ആസ്വദിക്കുന്ന കൈൽ നിലവിൽ സൗജന്യമായിട്ടാണ് സ്ത്രീകൾക്ക് ബീജം നൽകുന്നത്. അവരുടെ സന്തോഷം മാത്രം ആണ് കൈലിന്റെ ലക്ഷ്യം. നിലവിൽ ബെർലിനിൽ ഒരു ദമ്പതികൾക്ക് ബീജം ദാനം ചെയ്യാൻ എത്തിയിരിക്കുകയാണ് യുവാവ്. ദമ്പതികൾക്ക് കോവിഡ് ബാധിച്ചതിനാൽ അസുഖത്തിൽ നിന്നും അവർ മുക്തർ ആകുവാൻ കാത്തിരിക്കുകയാണ് കൈൽ. കാതറിൻ (26), ആലിസ് (25) എന്നിവരാണ് നിലവിൽ ഗർഭിണികൾ ആയവരിൽ രണ്ടു പേർ.
ഒരു സുഹൃത്ത് വഴിയായിരുന്നു കൈലിനെ കുറിച്ച് ഇവർ അറിയുന്നത്. ബീജം ദാനം ചെയ്യുന്നതിനെ കുറിച്ചും അതിലുണ്ടായ സുന്ദരരായ കുട്ടികളെ കുറിച്ചും യുവാവ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് കണ്ടതോടെയാണ് ഇവർ കൈലിനെ സമീപിച്ചത്. കൈലിന്റെ ബീജത്തിലൂടെ ഇത്രയേറെ വിജയകരമായ ഗർഭങ്ങൾ ഉണ്ടായത് അവർക്ക് ആശ്വാസമേകി. കുഞ്ഞു പിറന്നാൽ കൈൽകുഞ്ഞുമായി ബന്ധം പുലർത്താൻ തയ്യാറായതും ഇവർക്ക് സന്തോഷം നൽകി.
തങ്ങളുടെ കുഞ്ഞ് അച്ഛൻ ആരാണെന്ന് അറിഞ്ഞു വളരണം എന്നാണ് ഇവരുടെ അഭിപ്രായം. 2014ൽ ആയിരുന്നു കൈൽ ആദ്യമായി `ബീജം ദാനം ചെയ്തത്. കാമുകിയോടൊപ്പം സുഹൃത്തിന് ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം നിറവേറ്റാൻ ആണ് കൈൽ ആദ്യമായി ബീജം നൽകിയത്. ആ യുവതി ഗർഭിണിയായതോടെ തന്റെ ബീജം എത്ര ശക്തമാണെന്ന് യുവാവ് തിരിച്ചറിഞ്ഞു.
ഇതോടെ കൂടുതൽ ദാനം ചെയ്യാനും തന്റെ സേവനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനും തുടങ്ങി. ചില സ്ത്രീകൾക്ക് പരമ്പരാഗത രീതികളിൽ തന്നെ കുഞ്ഞിനെ ആവശ്യം ഉള്ളതിനാലും അതാണ് ഏറ്റവും എളുപ്പവും ഫലപ്രദമായ മാർഗം എന്ന് വിശ്വസിക്കുന്നതിനാലും ലൈം ഗി ക ബ ന്ധ ത്തിലൂടെ അവർ ബീജം സ്വീകരിക്കുന്നു. സ്ത്രീകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിൽ സന്തോഷം കണ്ടെത്തുന്ന കൈൽ ഇത് സൗജന്യമായിട്ടാണ് ചെയ്തു വരുന്നത്.
