Movlog

Health

അതിരൂക്ഷമായ ട്രാഫിക് ബ്ലോക്ക് കാരണം ശസ്ത്രക്രിയ വൈകും എന്നായപ്പോൾ ഡോക്ടർ ചെയ്തത് കണ്ടോ ? – ഡോക്ടറുടെ യഥാർത്ഥ എത്തിക്സ് എന്നത് ഇതാണ്.

ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്ക് എന്നു പറയുന്നത് എത്ര ഭീകരമാണെന്ന് അവിടെ താമസിക്കുന്ന ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കും. പലപ്പോഴും ഇത്തരത്തിലുള്ള ഗതാഗതക്കുരുക്ക് കാരണം തന്നെ അപകടങ്ങളിലും മറ്റും എത്തുന്ന ആളുകൾ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ മരണം വരെ സംഭവിക്കുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. ബംഗളൂരുവിലേ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ ശാസ്ത്രക്രിയ വൈകാതെ ഇരിക്കുവാൻ വേണ്ടി വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നതാണ് ഈ വാർത്ത.

ഇദ്ദേഹം ഓടിയത് ആവട്ടെ മൂന്നു കിലോമീറ്റർ. തുടർന്നദ്ദേഹം കൃത്യസമയത്ത് തന്നെ ആശുപത്രിയിലേക്ക് എത്തുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഈ സംഭവം നടന്നത്. എന്നാൽ ഓൺലൈൻ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇത് വൈറലാകുന്നത് അടുത്ത സമയത്താണ്. ആശുപത്രിയിലെത്താൻ മൂന്ന് കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു ഗതാഗതക്കുരുക്കിലേക്ക് ഡോക്ടർ പെടുന്നത്. സാധാരണനിലയിൽ അവിടെ തന്നെ തുടരുകയാണ് എങ്കിൽ ആശുപത്രിയിൽ എത്തുവാൻ ഒരുപാട് സമയം എത്തുമെന്ന് ഡോക്ടർ മനസ്സിലാക്കി.

10 മിനിറ്റ് മാത്രമേ ആശുപത്രിയിൽ എടുക്കാൻ ആവശ്യമുള്ള എങ്കിലും ഗതാഗതക്കുരുക്ക് ഇത്തരത്തിൽ ആയതിനാൽ തന്നെ 45 മിനിറ്റോളം എടുക്കും എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഗൂഗിൾ മാപ്പ് നോക്കിയപ്പോഴാണ് അദ്ദേഹത്തിന് ഇത് മനസിലാക്കി എടുത്തത്. അതുകൊണ്ട് തന്നെ ഡ്രൈവറെ കാർ ഏൽപ്പിച്ച് ഡോക്ടർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു ചെയ്തത്. ദിവസവും വ്യായാമം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഡോക്ടർ എന്നതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടിരുന്നില്ല എന്നാണ് ഡോക്ടർ അറിയിക്കുന്നത്.

അതിനു മുൻപ് ഒരിക്കൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് കാരണം തന്റെ വാഹനം ഉപേക്ഷിച്ച് രോഗിക്ക് അരികിലേക്ക് ഓടിയെത്തിയിട്ടുണ്ട് ഡോക്ടർ. ആംബുലൻസുകൾക്ക് പോലും സഞ്ചരിക്കുവാൻ പ്രത്യേക പാത ഇല്ലാത്ത വലിയ ബുദ്ധിമുട്ടാണ് എന്ന് ഡോക്ടർ പറയുന്നുണ്ട്. ഒരു ഡോക്ടറെ ഓരോ രോഗികളും കാണുന്നത് ദൈവത്തിനു തുല്യമായി തന്നെയാണ്. ഓരോ ഡോക്ടറുടെയും കൈകളിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നുണ്ട്. ദൈവികമായ കഴിവ് ലഭിച്ചവരാണ് വൈദ്യന്മാർ എന്ന് പറയുന്നത്.

ഇപ്പോൾ ഇദ്ദേഹം ചെയ്തതാണ് ഒരു ഡോക്ടറുടെ യഥാർത്ഥ എത്തിക്സ് എന്നാണ് എല്ലാവരും തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. യഥാർത്ഥ ഡോക്ടർ ഇങ്ങനെ തന്നെയാണ്, ഈയൊരു സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടത് ഇങ്ങനെ തന്നെയാണ്. അദ്ദേഹത്തിന് തന്റെ രോഗിയുടെ ജീവൻ ആയിരുന്നു വലുത്. അതിലും വലുത് ആയിരുന്നില്ല അദ്ദേഹത്തിന് മറ്റൊന്നും. വേണമെങ്കിൽ അദ്ദേഹത്തിന് വാഹന കുരുക്കിൽ കാത്തിരുന്ന ശേഷം ആശുപത്രിയിൽ എത്താമായിരുന്നു. അങ്ങനെയൊരു സാഹചര്യം ആണെങ്കിൽ ഒരുപക്ഷേ ആരും അദ്ദേഹത്തിനോട് അതിന് വിശദീകരണം ചോദിക്കുകയുമില്ല. എന്നാൽ യഥാർത്ഥ ഡോക്ടറുടെ എത്തിക്സ് മനസിലാക്കിയാണ് അദ്ദേഹം തന്റെ രോഗിയുടെ ജീവനു പ്രാധാന്യം നൽകിയത് എന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top