Movlog

Movie Express

ഒടുവിൽ വൈഷ്ണവിനോടുള്ള സ്നേഹം തുറന്നു പറഞ്ഞത് ദിയ കൃഷ്ണ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റെത്. സീരിയലുകളിലും സിനിമകളിലും ഏറെ സജീവമായ കൃഷ്ണകുമാറിന് നാല് മക്കളാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഇവർക്ക് ആരാധകർ ഏറെയാണ്. ലോക് ഡൗൺ കാലത്ത് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ ആഹാന ,ദിയ ,ഇഷാനി,ഹൻസിക എന്നിവരും യൂട്യൂബ് ചാനലുകളായി സജീവമായിരുന്നു . ക്യാമറ ഉറങ്ങാത്ത വീട് എന്നായിരുന്നു ഈ കുടുംബം ആരാധകർക്കിടയിൽ അറിയപ്പെട്ടത്. യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും സജീവസാന്നിധ്യമാണ് ഇവർ എല്ലാവരും.

സഹോദരികളുടെ ഡാൻസ് വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട് . മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി സുഹൃത്തുക്കൾക്കൊപ്പം ഉള്ള നിമിഷങ്ങളും രസകരമായ ടിക്ടോക് വീഡിയോകളും പങ്കുവയ്ക്കാർ ഉള്ളത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയാണ്. അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ “കാന്ത കണ്ണഴക്” എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൈഷ്ണവ് എന്ന സുഹൃത്തിനോടൊപ്പം ആണ് ദിയ നൃത്തം അവതരിപ്പിച്ചത്. ഇതിനുമുമ്പും വൈഷ്ണവിനു ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ദിയ പങ്കുവെച്ചിരുന്നു. അന്നു മുതൽക്കേ സൗഹൃദത്തിന് പുറമേ ഇവർക്കിടയിൽ പ്രണയം ഉണ്ടോ എന്ന് ആരാധകർക്കിടയിൽ ചർച്ചകൾ ചർച്ചകൾ നടന്നിരുന്നു.

ദിയക്കൊപ്പം ഉള്ള ചിത്രങ്ങൾക്ക് വൈഷ്ണവ് നൽകുന്ന കുറിപ്പുകൾ കണ്ടതോടെ ഇവർ പ്രണയിതാക്കൾ ആണെന്ന് ആരാധകർ ഉറപ്പിക്കുകയായിരുന്നു. വൈഷ്ണവിന് ഒപ്പമുള്ള ഒരു ചിത്രത്തിന് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ഈ ദിവസങ്ങളിൽ ഉദയവും അസ്തമയവും ഒക്കെ ഈ മുഖമാണ് എന്നാണ് വൈഷ്ണവ് ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് കുറിച്ചത്. ഇതിനു മറുപടിയായി ഐ ലവ് യു എന്നാണ് ദിയ പങ്കുവെച്ചത്. ഇതോടെ ഇവർ സുഹൃത്തുക്കൾ മാത്രമല്ല പ്രണയിതാക്കൾ ആണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. എന്നായിരിക്കും ഇവരുടെ വിവാഹം എന്ന കാത്തിരിപ്പിലാണ് ആരാധകർ എപ്പോൾ.

വീട്ടിലെ ഫുൾ ടൈം എന്റർടെയ്‌നർ ദിയ ആണെന്ന് കൃഷ്ണകുമാർ ഇതിനു മുമ്പ് പറഞ്ഞിരുന്നു. വൈഷ്ണവും യൂട്യൂബ് ചാനലും സജീവമായി കൊണ്ടിരിക്കുകയാണ്. ദിയയുടെയും സഹോദരങ്ങളുടെയും വീഡിയോകൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാറുണ്ട്. അഭിനയത്തെക്കാൾ കൂടുതൽ നൃത്തത്തിനോടാണ് ദിയയ്ക്ക് താല്പര്യം .കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ നൃത്ത വീഡിയോകൾ ചെയ്തു പങ്കു വെക്കുന്നതും ദിയ ആണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top