Movlog

Kerala

സ്വതന്ത്രമായി ചിന്തിക്കാൻ ഞാൻ ആദ്യം പഠിച്ചത് സാറിൽ നിന്നാണ്!

തന്റെ അദ്ധ്യാപകനുമൊത്തുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ദിയ സന. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെയാണ് താരത്തിനെ കൂടുതൽ പേര് തിരിച്ചറിയാൻ തുടങ്ങിയത്. ഹൈ സ്കൂളിൽ തന്നെ പഠിപ്പിച്ച സാറിനെ കുറിച്ചുള്ള ഓർമ്മകൾ ആണ് താരം തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ദിയ സനയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം,

ഈ ദിനത്തിൽ എനിക്ക് പ്രത്യേകമായി പങ്കുവക്കാനുള്ളത് എന്നെ കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിപ്പിച്ച റഷീദ് സാറിന് വേണ്ടിയാണ്… സ്വതന്ത്രമായി ചിന്തിക്കാൻ ഞാൻ ആദ്യം പഠിച്ചത് സാറിൽ നിന്നാണ്… നമ്മുടെ വിശ്വാസങ്ങളായിക്കോട്ടെ എന്ത് കാര്യമായാലും എല്ലാം ജീവിതത്തിൽ കൂടെ നിർത്തികൊണ്ട് തന്നെ എങ്ങനെയാകണം ഒരു വ്യക്തി എന്ന് മനസിലാക്കിത്തന്നതും ചിന്തിക്കാൻ പഠിപ്പിച്ചതും സർ തന്നെയാണ്… ഇന്നും എന്റെ വിശ്വാസങ്ങളെ എന്റെ മതത്തെ ഒക്കെ ഓരോരുത്തർ ചോദ്യം ചെയ്യപ്പെടുമ്പോളും സാറിന്റെ ഷജിന എന്ന സ്റ്റുഡന്റ് കുടുംബത്തിലെ വാപ്പയുടെ സ്ഥാനമായി കണ്ടുകൊണ്ട് സാർ പറഞ്ഞുതന്ന കാര്യങ്ങളെ പോസിറ്റീവ് ആയി എടുത്ത് മുന്നോട്ട് പോകുന്നുണ്ട്… എപ്പോഴും തെറ്റുകുറ്റങ്ങൾ കാണുമ്പോൾ പറഞ്ഞ് തരുന്ന ഒരു നല്ല സൗഹൃദവലയം എനിക്ക് ചുറ്റുമുണ്ട്… അത്കൊണ്ട് തന്നെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ബന്ധങ്ങളിൽ സാർ കൂടെത്തന്നെയുണ്ട്… യൂത് ഫെസ്റ്റിവൽ നടക്കുമ്പോൾ ഓരോ കൊമ്പടീഷനും കഴിയുമ്പോൾ ചായയും ചോറുമൊക്കെ വാങ്ങിത്തന്നു കൂടെ നടക്കുന്ന സാറിനെ ഓർമിക്കുകയാണ് ഞാൻ… സാർ പഠിപ്പിച്ചിരുന്ന വിഷയം മലയാളമാണ്.. എനിക്കാണെങ്കിൽ മലയാളം മാത്രേ അറിയുള്ളൂ..

വേറെ ഒരു വിഷയത്തിനും എനിക്ക് മാർക്കില്ല മലയാളത്തിനാണെങ്കിൽ 50 ൽ ഒരു 40,45 ഒക്കെ കിട്ടും… സാറിന്റെ വിചാരം ഞാൻ നല്ല പഠിക്കണ കുട്ടിയെന്ന.. എനിക്കാണെങ്കിൽ ഒന്നും അറിയില്ല ബാക്കി വിഷയങ്ങൾക് ഒക്കെ എനിക്ക് 15,20 ഒക്കെ കൂടിപ്പോയാൽ കിട്ടുമായിരുന്നു.. അങ്ങനെ സാറിനെ പറ്റിച്ചു നല്ല പിള്ള ചമഞ്ഞു സാറിന്റെ ക്‌ളാസിൽ ഞാനിരിക്കുമായിരുന്നു… എന്റെ സ്കൂളും കോളേജും എല്ലാം 10 ആം ക്‌ളാസോടെ തീർന്നു… പിന്നെ പഠിക്കാൻ പറ്റിയിട്ടില്ല… പിന്നെപ്പോഴോ 12 ആം തരം പ്രൈവറ്റായി എഴുതിയെടുത്തു… അവിടെവരെയേ എനിക്ക് വിദ്യാഭ്യാസം ഉള്ളൂ.. സാറിന്റെ കയ്യിൽ നിന്നും വായിക്കാൻ ബുക്ക്‌ എടുക്കും.. തിരിച് കൊടുക്കാതെ ബുക്ക്‌ വേറെ ആരുടെയെങ്കിലും കയ്യിൽ മറിഞ്ഞു പോകും.. പാവം സാർ കുറെ വഴക്കുപറയും എന്നാലും പിന്നേം ബുക്കും ചോദിച്ച് ചെല്ലും… ബുക്കും തരും വഴക്കും തരും. 2 ദിവസം മുൻപ് സാറിനെ കാണാൻ പോയി… സാറിന്റെ വീട്ടിലെ ലൈബ്രറിയിൽ നിന്നും അവിടെ വച്ച് എ. അയ്യപ്പന്റെ “ഭൂമിയുടെ കാവൽകാരൻ” എന്ന കവിത പുസ്തകവും സമ്മാനിച്ചാണ് സാർ എന്നെ വിട്ടത്… മറക്കില്ല സാർ… എന്റെ വുമൻസ് ഡേ ഓർമകളിൽ എപ്പോഴും സ്ത്രീകളുള്ളിടത് ഇന്ന് സാറിനെ ഓർക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top