Movlog

Movie Express

എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കിൽ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കിൽ നിങ്ങൾക്കും – വൈറൽ ആയി ദിയ സന യുടെ കുറിപ്പ്

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ദിയ സേനയുടെ കുറിപ്പ്. ബിഗ്  ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് ദിയ സന .സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ.സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ദിയ ,തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതിലൂടെ ആണ് ഏറെ ശ്രദ്ധേയമാകുന്നതും .ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ,നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഒരുപാട് അവഗണനകളും പരിഹാസങ്ങളും നേരിട്ടിരുന്നു എന്ന ദിയയുടെ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു .

ഇപ്പോൾ ഇതാ തന്റെ കുറിപ്പുകൾക്ക് മറ്റുള്ളവർ കാൺകെ മോശമായി കമന്റ് ചെയ്യുകയും , ഇൻബോക്സിൽ  അതിനു വിരുദ്ധമായി സന്ദേശം അയക്കുന്നവരെ കുറിച്ച് ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് ദിയ .തന്റെ ചിത്രങ്ങൾക്കും കുറിപ്പുകൾക്കും കീഴിൽ  പബ്ലിക് ആയി തെറി വിളിക്കുകയും ,മോശം കമന്റുകൾ ഇടുകയും ചെയ്യുന്നവർ തന്നെ ഇൻബോക്സിൽ ചേച്ചിയുടെ ആരാധകൻ ആണെന്ന് സന്ദേശം അയയ്ക്കുന്നു എന്ന് ദിയ വെളിപ്പെടുത്തുന്നു .

സമൂഹത്തിലെ മുഴുവൻ പുരുഷന്മാരെ അല്ല താൻ ഇതിലൂടെ തുറന്നു കാണിക്കാൻ ശ്രമിക്കുന്നത് എന്നും പരസ്യമായി അപവാദം പറഞ്ഞു രഹസ്യമായി ഇളക്കമിളകുന്നവരെ കുറിച്ചാണ് താൻ പറയുന്നതെന്നും ദിയ ചൂണ്ടി കാണിച്ചു .പുരുഷന്മാർ തനിക്ക് പ്രിയപ്പെട്ടവർ തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു .നിരവധി പേരാണ് ദിയയ്ക്ക്  പിന്തുണയേകി മുന്നോട്ട് വന്നിരിക്കുന്നത് .ദിയയുടെ മറ്റെല്ലാ കുറിപ്പുകൾ പോലെ തന്നെ ഇതിനും മോശം കമന്റുമായി എത്തുന്നവരുമുണ്ട് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top