Movlog

Faith

കുഞ്ഞിനോട് അല്പം എങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വ്ലോഗ് നിർത്തി കൊച്ചിനെ പൊന്നു പോലെ നോക്ക്…ഡിംപിൾ റോസിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ബാലതാരം ആയി മലയാള സിനിമയിലെത്തി പിന്നീട് മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ആണ് ഡിംപിൾ റോസ്. ബാലതാരമായി എത്തിയ ഡിംപിൾ സീരിയലുകളിലൂടെ ആണ് കൂടുതൽ ശ്രദ്ധേയ ആവുന്നത്. പരമ്പരകളിൽ തിളങ്ങുമ്പോൾ ആയിരുന്നു ഡിംപിളിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഡിംപിൾ. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഡിംപിളിന്റെ വിശേഷങ്ങൾ എല്ലാം ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിക്കാറുണ്ട്.

അടുത്തിടെയായിരുന്നു ഒരു അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഡിംപിൾ ആരാധകരെ അറിയിച്ചത്. തന്റെ ചാനലിലൂടെയാണ് ഡിംപിൾ ഇക്കാര്യം അറിയിച്ചത്. എന്നാൽ കുറച്ചു നാളുകളായി ഡിംപിൾ യൂട്യൂബ് ചാനലിൽ ഒട്ടും സജീമായിരുന്നില്ല. പ്രിയപ്പെട്ട താരത്തിന് എന്തുപറ്റി എന്ന ആശങ്കയിലായിരുന്നു ആരാധകർ. എല്ലാ ഊഹാപോഹങ്ങൾക്ക് ഉള്ള മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഡിംപിൾ തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ .ഗർഭകാലത്ത് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡിംപിൾ വീഡിയോ പങ്കു വെച്ചിരുന്നു.

കഴിഞ്ഞ ക്രിസ്മസ് കാലത്തായിരുന്നു ഡിംപിൾ ഗർഭിണിയായത്. ആദ്യ മൂന്ന് മാസം നല്ല രീതിയിലുള്ള വിശ്രമം ഡോക്ടർ നിർദേശിച്ചിരുന്നു. മൂന്നുമാസത്തെ വിശ്രമത്തിനുശേഷം ആദ്യമായി സ്‌കാൻ ചെയ്തപ്പോഴായിരുന്നു ഡിംപിളിന് ഇരട്ടക്കുഞ്ഞുങ്ങൾ ആണ് എന്നറിയുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാവുന്നതിന്റെ സന്തോഷത്തിലായിരുന്നു ഡിംപിളിന് പിന്നീടുള്ള ദിവസങ്ങൾ. എന്നാൽ പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.ഒരുപാട് വേദനകളും റെസ്റ്റും അടങ്ങിയ ഗർഭകാലത്തിന് ശേഷം ആയിരുന്നു ഡിംപിൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

എന്നാൽ തന്റെ മക്കൾ എത്തിയ സന്തോഷത്തിൽ ഡിംപിൾ ആ വേദനകൾ എല്ലാം മറന്നു. എന്നാൽ ഗര്ഭകാലത്തുള്ളതിനേക്കാൾ വേദനിക്കുന്ന അനുഭവങ്ങൾ ആയിരുന്നു ഡിംപിളിനെ കാത്തിരുന്നത്. അഞ്ചര മാസത്തിലായിരുന്നു ഡിംപിൾ പ്രസവിച്ചത്. അതിനാൽ ആവശ്യത്തിനുള്ള ഭാരം കുഞ്ഞുങ്ങൾക്കില്ലായിരുന്നു. ഒരു കുഞ്ഞിനെ അടക്കിയതിന് ശേഷം ആയിരുന്നു ഡിംപിൾ തന്റെ മകന്റെ വിയോഗം അറിഞ്ഞത് പോലും. രണ്ടാമത്തെ കുഞ്ഞിന് ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലായിരുന്നു.

അവിടെ നിന്നും പൊരുതി ജീവിതത്തിലേക്ക് മകനും ഡിംപിളും മടങ്ങിയെത്തിയ കഥയെല്ലാം ആയിരുന്നു ഡിംപിൾ തന്റെ വീഡിയോയിലൂടെ പങ്കു വെച്ചത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. എന്നാൽ ഡിംപിളിന്റെ വീഡിയോയ്ക്ക് വിമർശനവുമായി മോശം കമന്റുകൾ പങ്കു വെക്കുന്നവരും ഉണ്ട്. ഇതിനെതിരെ പ്രതികരിക്കുകയാണ് ഡിംപിളിന്റെ അമ്മ ഡെൻസി ടോണി. കഴിഞ്ഞ ഒന്നര വർഷമായി ഉണ്ടാവുന്ന വിമർശനങ്ങളും മോശം കമന്റുകളും ഒന്നും കാര്യമാക്കിയിരുന്നില്ല. എന്നാൽ കുട്ടികളെ കുറിച്ച് പറയുന്നത് കേട്ട് നിൽക്കാനാവില്ല എന്ന് ഡിംപിളിന്റെ അമ്മ പറയുന്നു.

പാച്ചുവിൻറെ പേര് അനാവശ്യമായി ഉപയോഗിക്കുന്നത് ഇഷ്ടമല്ല എന്നും ഒരുപാട് വ്യാജ അക്കൗണ്ടുകളിൽ നിന്നുമാണ് മോശം കമന്റുകൾ വരുന്നതെന്ന് ഡെൻസി പറയുന്നു. എല്ലാ വേദനകളും മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ഈ കുടുംബം ഇപ്പോൾ. കുറച്ചു നാളുകളായി ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ആണ് ഇവരുടെ വീട്ടിൽ ഉണ്ടായത്. ഓൺലൈൻ സുസു, ശശി മേസ്തിരി തുടങ്ങിയ വ്യാജ അക്കൗണ്ടിൽ നിന്നാണ് മോശം കമന്റുകളും മെസ്സേജുകളും വരുന്നത്. സൂസൻ എന്നാണ് അതിൽ ഒരാളുടെ പേര്. എല്ലാകാലത്തും ക്ഷമിക്കാൻ പറ്റാത്തതു കൊണ്ടാണ് ഇപ്പോൾ ഇവരുടെ പേര് വെളിപ്പെടുത്തുന്നത്.

ആദ്യം ഒന്നും രണ്ടും കമന്റ് ഇട്ടപ്പോൾ അതെല്ലാം റിമൂവ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഒന്നിന് പിന്നാലെ ഒന്നായി വന്നിരിക്കുകയാണ്. ഡിംപിളിനെയോ ഡിവൈനിനെയോ ഞങ്ങളിൽ ആരെ കുറിച്ച് പറഞ്ഞാലും താൻ പ്രതികരിക്കുമെന്നും അമ്മയും മകളും മരുമകളും ഒക്കെ ആണെങ്കിലും ഈ വീട്ടിൽ എല്ലാവരും ഒന്നാണ് എന്ന് ഡെൻസി പറയുന്നത്. ഡിംപിളിന്റെ മകൻ പാച്ചുവിനെ കുറിച്ച് പറയുന്ന കമന്റുകൾ ധാരാളമുണ്ട്. ഡോക്ടർ ശ്രദ്ധിക്കാൻ പറഞ്ഞ സമയത്തും സാരിയുടെ വ്ലോഗ് ചെയ്ത ടീമാണ്, നിനക്ക് പോയി കുഞ്ഞിനോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ബ്ലോഗ് നിർത്തി, ഉള്ള കൊച്ചിനെ പൊന്നുപോലെ നോക്ക് എന്നായിരുന്നു കമന്റ്.

ഇത്തരം കമന്റുകൾ ഒന്നും സഹിക്കാൻ പറ്റാത്തതാണ്. ഇതുപോലുള്ളവർ പറഞ്ഞിട്ട് വേണോ ഞങ്ങൾക്ക് ഞങ്ങളെ കുഞ്ഞിനെ നോക്കാൻ എന്ന് ഡെൻസി ചോദിക്കുന്നു. മറ്റൊരു കമന്റ് വന്നത് മേഘ്‌നയും ഒരു അമ്മയുടെ മോളാണ് നീ കൊണ്ടുവന്ന കല്യാണം നീ വേണമായിരുന്നു ഒത്തുതീർപ്പാക്കാൻ എന്നായിരുന്നു. മേഘ്‌നയുടെ കല്യാണം എങ്ങനെ കൊണ്ടുവന്നു എന്ന് അറിയാൻ യൂട്യൂബിൽ നോക്കിയാൽ മതി ഇഷ്ടം പോലെ വീഡിയോകൾ ഉണ്ടെന്നും ഇതിനെക്കുറിച്ച് മറ്റു വിശദീകരണം തരാൻ ഇല്ലെന്ന് ഡിംപിളിന്റെ അമ്മ പറയുന്നു. പോവണം എന്ന് വിചാരിച്ചു കേസ് കൊടുത്ത ആൾക്കാർ പോവട്ടെ എന്ന് വിചാരിക്കാൻ മാത്രമേ കഴിയു. ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന അത്രയും ചെയ്തിരുന്നു.

ഇതെല്ലാം കഴിഞ്ഞ് ഒരുപാട് കാലമായിട്ടും എന്തിനാണ് ആളുകൾ വീണ്ടും ഇതെല്ലാം കുത്തിപ്പൊക്കുന്നത് എന്ന് ഡെൻസി ചോദിക്കുന്നു. മേഘ്‌നയുടെ വല്ല ബന്ധുക്കൾ ആണെങ്കിൽ ഇവിടെയുള്ള സമയത്ത് ഇങ്ങനെയൊരു ബന്ധുക്കളെയും കണ്ടിട്ടില്ലെന്നും താരത്തിന്റെ അമ്മ പറയുന്നു. ദൈവത്തോട് പ്രാർത്ഥിക്കുക പെണ്ണേ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഡിംപിളിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ചില കമന്റുകൾ വായിച്ചിട്ട് മനസ്സിലാകുന്നു പോലുമില്ലെന്ന് അമ്മ പറയുന്നു.

പോയി ആ പേളിമാണിയെ കണ്ടുപിടിക്കൂ. പേളിക്ക് കൊച്ച് കഴിഞ്ഞേ എല്ലാമുള്ളൂ നീ വെറും ഷോ ഓഫാണ് എന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്. സ്വന്തം കുഞ്ഞിനെ നോക്കാൻ മറ്റാരെയും നോക്കി പഠിക്കേണ്ട കാര്യമില്ലെന്ന് ഡെൻസി പറയുന്നു. ഇത്രയും കാലം ഭർത്താവിനെയും മക്കളെയും ഒക്കെ പറഞ്ഞു എന്നാൽ കുഞ്ഞിനെ കുറിച്ച് പറഞ്ഞാൽ പ്രതികരക്കാതെ ഇരിക്കില്ലെന്ന് ഡെൻസി തുറന്നുപറയുന്നത്. ഡിവൈന്റെ മകനെ കൊഞ്ചിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് അത് ഞങ്ങളുടെ സ്വകാര്യ വിഷയമാണെന്നും അത് നിങ്ങളെ കാണിക്കേണ്ട കാര്യമില്ലെന്നും മറുപടി നൽകി താരത്തിന്റെ ‘അമ്മ.

ഇനി ഇത്തരം കമന്റുകൾ വന്നാൽ നേരിട്ട് വന്ന് മറുപടി പറയും എന്നും ഡെൻസി പറയുന്നു. മേഘ്നയുടെ വിഷയം ഒക്കെ ഇപ്പോഴും ചർച്ച ചെയ്യേണ്ട യാതൊരു കാര്യമില്ല. വിവാഹവും വിവാഹമോചനവും എല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. അതിനൊന്നും പുറത്തുള്ള ആളുകൾ ഇടപെടേണ്ട ആവശ്യമില്ല. അങ്ങനെ കമന്റ് ഇടുന്നവരുടെ പേര് പറഞ്ഞു കൊണ്ട് അവർക്കുള്ള മറുപടി നൽകിയത് നന്നായി എന്ന് ആണ് ഡിംപിളിന്റെ അമ്മയെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top