Movlog

Faith

മകനെ നഷ്ടപ്പെട്ട ഡിംപിൾ റോസിന്റെ പ്രസവ അനുഭവങ്ങൾ ആരുടേയും കണ്ണ് നിറയിക്കും !

ബാലതാരം ആയെത്തി പിന്നീട് മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ആണ് ഡിംപിൾ റോസ്. ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ ഡിംപിൾ സീരിയലുകളിലൂടെ ആണ് കൂടുതൽ ശ്രദ്ധേയ ആവുന്നത്. നിരവധി പരമ്പരകളിൽ തിളങ്ങുമ്പോൾ ആയിരുന്നു ഡിംപിളിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഡിംപിൾ. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഡിംപിളിന്റെ വിശേഷങ്ങൾ എല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട് ആരാധകർ.

അടുത്തിടെയായിരുന്നു ഒരു അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഡിംപിൾ ആരാധകരെ അറിയിച്ചത്. തന്റെ ചാനലിലൂടെയാണ് ഡിംപിൾ ഇക്കാര്യം അറിയിച്ചത്. എന്നാൽ കുറച്ചു നാളുകളായി ഡിംപിൾ യൂട്യൂബ് ചാനലിൽ ഒട്ടും സജീമായിരുന്നില്ല. പ്രിയപ്പെട്ട താരത്തിന് എന്തുപറ്റി എന്ന ആശങ്കയിലായിരുന്നു ആരാധകർ. എല്ലാ ഊഹാപോഹങ്ങൾക്ക് ഉള്ള മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഡിംപിൾ തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ .ഗർഭകാലത്ത് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ഡിംപിൾ തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ.

കഴിഞ്ഞ ക്രിസ്മസ് കാലത്തായിരുന്നു ഡിംപിൾ ഗർഭിണിയായത്. ആദ്യ മൂന്ന് മാസം നല്ല രീതിയിലുള്ള വിശ്രമം ഡോക്ടർ നിർദേശിച്ചിരുന്നു. മൂന്നുമാസത്തെ വിശ്രമത്തിനുശേഷം ആയിരുന്നു ആദ്യമായി കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഡിംപിൾ സ്കാനിങ്ങിന് എത്തിയത്. അവിടെ ചെന്നപ്പോൾ ആയിരുന്നു ആ സന്തോഷവാർത്ത അവർ അറിയുന്നത്. ഒന്നല്ല രണ്ട് കണ്മണികൾ ആണ് ഡിംപിളിന്റെ വയറ്റിൽ വളരുന്നത് എന്ന സന്തോഷ വാർത്ത. ഇരട്ടക്കുട്ടികളാണ് എന്നും ഒരുപാട് ശ്രദ്ധിക്കണമെന്നും സ്റ്റിച്ചിടണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.

സ്റ്റിച്ചിട്ട് വീട്ടിലെത്തിയ ഡിംപിലിന് പിന്നീട് ആകാംക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു. കാരണം ഒരു കുഞ്ഞിനുവേണ്ടി അല്ല രണ്ടു കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു ഡിംപിളിനും കുടുംബത്തിനും. തന്റെ പൊന്നുമക്കളെ വരവേൽക്കാനും അവരെ സ്നേഹിക്കാനും പരിപാലിക്കാനുമുള്ള ഒരുക്കത്തിലായിരുന്നു അന്ന് മുതൽ ഡിംപിൾ. പിന്നീടുള്ള തന്റെ ഗര്ഭകാലത്തെ സങ്കീർണതകൾ എല്ലാം തന്നെ ഡിംപിൾ വീഡിയോയിലൂടെ പറഞ്ഞു. ഡിംപിളിനു മുന്നിൽ നിന്നും കുട്ടികളെ പൊതിഞ്ഞ് കൊണ്ട് പോയത് വരെ ആയിരുന്നു ഡിംപിൾ ആദ്യ വീഡിയോയിലൂടെ പങ്കു വെച്ചത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അതിലേറെ വേദനകൾ നിറഞ്ഞതായിരുന്നു എന്ന സൂചനയും ഡിംപിൾ ആരാധകർക്ക് നൽകി.

ഇപ്പോഴിതാ തന്റെ ഡെലിവറി സ്റ്റോറി പൂർണമായും പങ്കു വെക്കുകയാണ് ഡിംപിൾ പുതിയ വീഡിയോയിലൂടെ. ആശങ്കകൾക്കും ഭയങ്ങൾക്കും അവസാനം കുറിച്ച് കൊണ്ടായിരുന്നു ഡിംപിൾ ഇരട്ടക്കുട്ടികളുടെ അമ്മയായത്. പ്രഗ്നൻസി സ്റ്റോറി എന്ന കഴിഞ്ഞ വീഡിയോയിലൂടെ വികാരനിർഭരമായി താരം പറഞ്ഞ കാര്യങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ മറ്റൊരു അമ്മയ്ക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന് തോന്നിപ്പോകുന്ന വേദനാജനകമായ നിമിഷങ്ങളായിരുന്നു പിന്നീട് ഡിംപിളിനെ കാത്തിരുന്നത്.

കുഞ്ഞുങ്ങൾക്ക് ഓക്സിജൻ നൽകിക്കൊണ്ട് പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്നത് ആയിരുന്നു ഡിംപിൾ കണ്ടത്. എന്നാൽ കുഞ്ഞിന്റെ മുഖം പോലും ഡിംപിൾ കണ്ടിരുന്നില്ല കാണിച്ചു വരുന്നില്ല. കുടുംബാംഗങ്ങൾ ആരും കുഞ്ഞുങ്ങളെ കണ്ടതുമില്ല. എന്തു കുഞ്ഞുങ്ങളാണെന്നു ചോദിച്ചപ്പോൾ ആൺകുട്ടികൾ ആണെന്ന് മാത്രം മറുപടി നൽകി. എന്നാൽ അപ്പോൾ അവിടെ സംഭവിക്കുന്നത് എന്താണെന്ന് താരത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കുഞ്ഞുങ്ങളെ എൻ ഐ സിയുവിലേക്ക് കൊണ്ട് പോയപ്പോഴും അത് സാധാരണം ആയി മാത്രമേ ഡിംപിൾ കണ്ടിരുന്നുള്ളൂ. രണ്ടു ആണ്മക്കൾക്ക് ജന്മം നൽകിയ സന്തോഷം ഡിംപിൾ അന്ന് സുഖമായി ഉറങ്ങി.

പിന്നീട് ആശുപത്രി കിടക്കയിൽ നിന്ന് രണ്ടു മക്കളെ ഒരേ പോലുള്ള കുട്ടിക്കുപ്പായങ്ങൾ അണിയിക്കുന്നതും മറ്റുമുള്ള സ്വപ്നങ്ങൾ കാണുകയായിരുന്നു ഡിംപിൾ. പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡിംപിളിന് എന്തെന്നില്ലാത്ത വിഷമവും അസ്വസ്ഥയും അനുഭവപ്പെടാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്നവർ ഡിംപിളിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുന്നതായി താരത്തിന് അനുഭവപ്പെട്ടു. അങ്ങനെ അമ്മയെ കാണണം എന്നു പറഞ്ഞപ്പോഴും അവിടെയുള്ളവർ എന്തെല്ലാമോ ഒളിപ്പിക്കുന്നത് പോലെ താരത്തിന് തോന്നി. പിന്നീട് മമ്മിയോട് പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഹൃദയഭേദകമായ ആ സത്യം പറയുന്നത്.

അഞ്ചരമാസത്തിൽ ആയിരുന്നു ഡിംപിൾ പ്രസവിച്ചത്. ആവശ്യത്തിനുള്ള ഭാരം അവനുള്ള സമയം കുട്ടികൾക്ക് കിട്ടില്ലായിരുന്നു. ഒരു കുഞ്ഞിനു 900 ഗ്രാമം രണ്ടാമത്തെ പെണ്ണിനെ 840 ഗ്രാമം മാത്രമേ ഭാരം ഉണ്ടായിരുന്നത്. അതിന്റെ തായ് ആരോഗ്യപ്രശ്നങ്ങൾ അവർക്കുണ്ടായിരുന്നു. ഇതൊക്കെ പറഞ്ഞതിനുശേഷം ഒരു കുഞ്ഞിന്റെ അടക്കം കഴിഞ്ഞിട്ടാണ് വന്നത് എന്ന് മമ്മി പറഞ്ഞപ്പോൾ ഡിംപിൾ തകർന്നുപോയി. ഇരട്ടക്കുട്ടികൾ ആണെന്ന് സ്കാനിങ്ങിൽ പറഞ്ഞത് മുതൽ 2 കൺമണികളെ വരവേൽക്കാനായി സ്വപ്നം കാണുന്നവളായിരുന്നു ഡിംപിൾ.

അപ്പോഴാണ് ഒരു കുഞ്ഞിനെ അടക്കി കഴിഞ്ഞെന്ന് ഡിംപിളിനോട് മമ്മി പറയുന്നത്. മകന്റെ മുഖം പോലും ഒന്ന് കാണാൻ ഡിംപിളിന് കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ കുഞ്ഞ് വെന്റിലേറ്ററിൽ ആണെന്നും, എപ്പോൾ വേണമെങ്കിലും ആ വാർത്ത പ്രതീക്ഷിക്കാം എന്നും മമ്മി ഡിംപിളിനോട് പറയുകയായിരുന്നു. രണ്ടു കുഞ്ഞുങ്ങളും ജനിച്ച ഉടൻ വെന്റിലേറ്ററിലായിരുന്നു. ഒരു കുഞ്ഞിന് നാല് മണിക്കൂർ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. വെന്റിലേറ്റർ എടുക്കുന്നതിന് മുമ്പ് കുഞ്ഞിന് ജീവൻ ഉള്ളപ്പോൾ ആദ്യമായും അവസാനമായും ഡിംപിളിന്റെ മുലപ്പാൽ കുഞ്ഞിന് നൽകിയിരുന്നു.

മമ്മി ഇതെല്ലം പറയുമ്പോഴും യാതൊരു വികാരവുമില്ലാതെ കേട്ട് നിൽക്കുകയായിരുന്നു ഡിംപിൾ. ഒന്ന് കരയുക പോലും ചെയ്തില്ല. എന്നാൽ ഡിംപിളിന്റെ ഡാഡി വന്നു ഡിംപിളിനെ കണ്ടു കണ്ണ് നിറഞ്ഞപ്പോൾ ഡിംപിൾ വിങ്ങി പൊട്ടി. പിന്നീട് നിർത്താതെയുള്ള കരച്ചിൽ മാത്രം ആയിരുന്നു. സ്വയം വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു പിന്നീട് ഡിംപിളിന്. ഡെലിവറി കഴിഞ്ഞ് എട്ടാമത്തെ ദിവസമായിരുന്നു ഡിംപിൾ കുഞ്ഞിനെ കാണാൻ ആയി എൻഐസിയുവിൽ പോയത്. കുഞ്ഞിനെ കണ്ടപ്പോൾ ഡിംപിളിന് ഒരുപാട് വിഷമവും കുറ്റബോധവും തോന്നുകയായിരുന്നു. ഗർഭകാലത്തിലുടനീളം ഇത്രയേറെ വേദനകൾ സഹിച്ചും, മരുന്നുകളും, ഇൻജക്ഷനുകളും എടുത്തിട്ടും വേദന നിറഞ്ഞ ഒരു ലോകത്തിലേക്ക് മകനെ എത്തിച്ചതിൽ ഡിംപിളിന് അടങ്ങാത്ത കുറ്റബോധം തോന്നി.

88 ദിവസത്തോളം ആയിരുന്നു ഡിംപിളിന്റെ കുഞ്ഞ് എൻഐസിയുവിൽ കിടന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വെന്റിലേറ്റർ നീക്കി. 22മത്തെ ദിവസമായിരുന്നു കുഞ്ഞ് സ്വന്തമായി ശ്വാസം വലിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും ഡിംപിളിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞില്ലാതെ വീട്ടിലേക്ക് മടങ്ങി പോകുന്ന ഹൃദയഭേദകമായ അവസ്ഥയിലൂടെ ആയിരുന്നു താരം കടന്നു പോയത്. ഡിസ്ചാർജ് ആയതിന് ശേഷം ആദ്യം കുഞ്ഞിന്റെ കല്ലറയിൽ ആയിരുന്നു ഡിംപിൾ എത്തിയത്. കുറെ നാളുകൾ മുറിയിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു ഡിംപിൾ. അപ്പോഴേക്കും എൻഐസിയുവിൽ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയായിരുന്നു.

കുഞ്ഞിനെ കയ്യിൽ കിട്ടുമെന്ന് കരുതിയ ദിവസം തന്നെ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും കുഞ്ഞിനെ വെന്റിലേറ്ററിൽ ആക്കി. പിന്നീട് അങ്ങോട്ട് പരീക്ഷണങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. 55മത്തെ ദിവസം ആയിരുന്നു ഡിംപിൾ ആദ്യമായി കുഞ്ഞിനെ നേരിട്ട് കാണുന്നത്. അങ്ങനെ ആദ്യമായി ഡിംപിൾ കുഞ്ഞിനെ എടുക്കുകയും മാറോട് ചേർക്കുകയും ചെയ്‌തു. പിന്നീട് 78 ദിവസങ്ങൾ ആയപ്പോഴേക്കും കുഞ്ഞിനെ ഡിംപിളിന്റെ കയ്യിലേക്ക് നൽകി. പിന്നീട് അങ്ങോട്ടേക്ക് ആശുപത്രി മുറിയിൽ ആയിരുന്നു കുഞ്ഞ്. തൊണ്ണൂറാമത്തെ ദിവസം ആയിരുന്നു കുഞ്ഞിനേയും കൊണ്ട് ഡിംപിൾ വീട്ടിലേക്ക് വന്നത്. ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത, ഒരിക്കലും പ്രതീക്ഷിക്കാത്ത നാല് മാസങ്ങൾ ആയിരുന്നു ഡിംപിൾ ആശുപത്രിയിൽ ചിലവഴിച്ചത്. ജീവിതത്തിനെ പോസിറ്റീവ് ആയി കാണാൻ തന്നെ ശക്തയാക്കിയത് 900 ഗ്രാമുള്ള തന്റെ കുഞ്ഞാണെന്ന് ഡിംപിൾ തുറന്നു പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top