Movlog

Movie Express

അവൾ വെറും പാവമാണ് ! മഞ്ജുവിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു

മലയാള സിനിമയുടെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. “സാക്ഷ്യം” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൂപ്പർ താരങ്ങൾ വാഴുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മഞ്ജു. “കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “ആറാം തമ്പുരാൻ”, “സമ്മർ ബത്‌ലഹേം”, “കളിവീട്”, ” കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്”, “തൂവൽകൊട്ടാരം” തുടങ്ങിയ സിനിമകളിലൂടെ വെറും മൂന്ന് വര്ഷം കൊണ്ട് മറ്റൊരു നടിമാർക്കും ലഭിക്കാത്ത മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി മഞ്ജു.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മഞ്ജുവാരിയർ. കലാഭവനിൽ നിന്നും മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ താരം ആണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച് കഠിനാധ്വാനവും, ആത്മവിശ്വാസവും കൊണ്ട് നായകനിരയിലേക്ക് ഉയർന്ന താരം ആണ് ദിലീപ്. ദിലീപിന്റെ ഉയർച്ചയും വളർച്ചയും എല്ലാം മലയാളികൾ അടുത്ത് അറിഞ്ഞിട്ടുള്ളത് ആണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി ഇത്രയേറെ രൂപമാറ്റം നടത്തിയ മറ്റൊരു കലാകാരൻ ഉണ്ടാവില്ല.

“കുഞ്ഞിക്കൂനൻ”, “പച്ചക്കുതിര”, “ചാന്തുപൊട്ട്”, “മായാമോഹിനി”, “സൗണ്ട് തോമ ” എന്നീ ചിത്രങ്ങളില്ലാം വിസ്മയിപ്പിക്കുന്ന രൂപമാറ്റം ആയിരുന്നു ദിലീപ് കൊണ്ട് വന്നത്.മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ദിലീപ് ഒരു നടന് പുറമെ മികച്ച ഒരു നിർമാതാവ് കൂടിയാണ്. മലയാള സിനിമയിലെ താരങ്ങൾ എല്ലാം അണിനിരന്ന “ട്വന്റി ട്വന്റി” നിർമിച്ചത് ദിലീപ് ആയിരുന്നു. ദിലീപും മഞ്ജുവും ഒന്നിച്ച “സല്ലാപം”, “കുടമാറ്റം”, “ഈ പുഴയും കടന്ന്” എന്നീ ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടജോഡികൾ അങ്ങനെ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഇവരുടേത്.

എന്നാൽ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ആ ബന്ധത്തിന് വിള്ളൽ വീഴുകയായിരുന്നു. ദിലീപിന്റെ കുടുംബവർത്തകൾ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യരുമായുള്ള പ്രണയ വിവാഹവും, പിന്നീട് വിവാഹ മോചനവും, കാവ്യാ മാധവനുമായുള്ള ഗോസിപ്പുകളും, രണ്ടാം വിവാഹവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദിലീപുമായുള്ള വിവാഹമോചനത്തിനു ശേഷം ആയിരുന്നു മഞ്ജു വാരിയർ സിനിമയിലേക്ക് തിരിച്ചുവന്നത്. മഞ്ജുവിന്റെ വരവിന് എന്ന പോലെ മറ്റൊരു നടിയുടെ വരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാകില്ല.

രണ്ടാം വരവിൽ മികച്ച വേഷങ്ങളായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമ തൊട്ട് “ചതുർമുഖം” എന്ന ഏറ്റവും ഒടുവിൽ റിലീസായ ചിത്രം വരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും മഞ്ജുവിന് സാധിച്ചു. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ മഞ്ജു തിരിച്ചുവരവിൽ ആദ്യം നൃത്തത്തിൽ ആയിരുന്നു സജീവമായത്. രണ്ടാം വരവിൽ കൂടുതൽ ചെറുപ്പമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജുവാര്യർ.മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി അച്ഛനോടൊപ്പം ആണ് കഴിയുന്നത്. ശേഷം കാവ്യ മാധവനെ വിവാഹം കഴിച്ച ദിലീപിന് 2018 ൽ മകൾ മഹാലക്ഷ്മി പിറന്നു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ദിലീപിന്റെ കുടുംബജീവിതത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ തേടിയെത്താറുണ്ടെങ്കിലും അതിനൊന്നും ചെവി കൊടുക്കാറില്ല താരം. തന്റെ മകളുടെ അമ്മയാണ് മഞ്ജു എന്നും ആ മാന്യത താൻ കാണിക്കുമെന്നും ദിലീപ് ഇതിന് മുമ്പ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മഞ്ജു അഭിനയത്തിൽ നിന്നും വിട്ടു നിന്നത് ദിലീപിന്റെ തീരുമാനം ആയിരുന്നു എന്ന ഗോസിപ്പുകളോട് താരം പ്രതികരിച്ചത് ശ്രദ്ധേയമാവുകയാണ്.

ദിലീപ് എന്ത് തീരുമാനിക്കണം എന്ന് മറ്റുള്ളവർ അല്ല തീരുമാനിക്കുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് മഞ്ജുവിന് രണ്ട് സിനിമകൾ ഉണ്ടായിരുന്നു. അതിന്റെ തിരക്കുകളിൽ പുതുമോടിയിൽ തന്നെ 10 -15 ദിവസത്തോളം ദിലീപും മഞ്ജുവും തമ്മിൽ കാണാതെ ഇരുന്നിട്ടുണ്ട്. മഞ്ജു അഭിനയം നിർത്തുന്നു എന്ന് ദിലീപോ മഞ്ജുവോ ആരോടും പോയി പറഞ്ഞിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മഞ്ജുവിന് ദിലീപിനോട് അസൂയ ഉണ്ടോ എന്ന ചോദ്യത്തിന് മഞ്ജു ഒരു പാവമാണ് എന്നും തന്നോട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം എന്തും ആയിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top