Movlog

Kerala

അന്ന് അച്ഛന്റെ കയ്യിന്നു നല്ല തല്ലുകിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത് !

മലയാള സിനിമയിലെ ജനപ്രിയ നടൻ ആണ് ദിലീപ്. മിമിക്രിയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടുവെച്ച ദിലീപ് ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഇന്ന് കാണുന്ന താര പദവി നേടിയെടുത്തത്. അഭിനയത്തിനു പുറമേ നിർമ്മാണത്തിലും തിളങ്ങി താരം. വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കരിയറിൽ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാണ് ദിലീപ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ആയുള്ള ബന്ധം വേർപെടുത്തിയതിനുശേഷം സിനിമകളിലെ തന്റെ ഹിറ്റ് ജോഡിയായ കാവ്യാമാധവനെ ദിലീപ് സ്വീകരിക്കുകയായിരുന്നു.

ഇവർക്ക് മഹാലക്ഷ്മി എന്ന് ഒരു മകളുമുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ദിലീപ് പങ്കുവെച്ച ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഏഴാം ക്ലാസിൽ പഠിച്ച സമയത്തുള്ള ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. മാനേജ്മെന്റുമായുള്ള ചില പ്രശ്നങ്ങൾ കാരണം ദിലീപിനെയും മൂന്ന് കുട്ടികളെയും അധികൃതർ ഏഴാം ക്ലാസിൽ തോൽപ്പിച്ചു. എന്നാൽ തോറ്റതിന് ദിലീപിന് വിഷമമൊന്നും തോന്നിയില്ല. പക്ഷേ ഈ കാര്യം വീട്ടിൽ അച്ഛനോടു പറയുന്നതിനെ കുറിച്ച് ആലോചിച്ച് താരം ഭയന്നിരുന്നു.

അച്ഛനോട് എന്ത് പറയും എന്നായിരുന്നു ദിലീപിന്റെ പ്രശ്നം. തോറ്റ വിവരം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്ന് ദിലീപ് കരുതി. എന്നാൽ ഈ വിവരം അറിഞ്ഞ് അച്ഛൻ ചെയ്തത് ദിലീപിനെ ശരിക്കും ഞെട്ടിച്ചു. ദിലീപിനെ ചേർത്തുനിർത്തി, തോൽവി വിജയത്തിന്റെ മുന്നോടിയാണ് എന്ന് അച്ഛൻ പറഞ്ഞു. ഇത് ദിലീപിന് നൽകിയ ഊർജ്ജം ചെറുതൊന്നുമല്ല. ഓരോ വീഴ്ചയും ഓരോ ഉയർത്തെഴുന്നേൽപ്പിന് വേണ്ടിയാണെന്ന് അച്ഛന്റെ ആ വാക്കുകളിലൂടെ ദിലീപ് തിരിച്ചറിഞ്ഞു. അച്ഛന്റെ വാക്കുകൾ ഇന്നും ദിലീപ് മനസ്സിൽ സൂക്ഷിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top