Movlog

Faith

തന്റെ ഈ യുദ്ധം കുടുംബത്തിനു വേണ്ടി എന്ന് ജനപ്രിയ നടൻ ദിലീപ് !

വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ ജനപ്രിയനായകൻ ദിലീപ് കടന്നു പോകുന്നത്. ആദ്യമായി ദിലീപും നാദിർഷയും ഒന്നിക്കുന്ന “കേശു ഈ വീടിന്റെ നാഥൻ” എന്ന ചിത്രം പുറത്തിറങ്ങിയതിന്റെ സന്തോഷം ഒന്ന് ആഘോഷിക്കാൻ ആവാതെ നിയമ പോരാട്ടങ്ങളുടെ കുരുക്കിലാണിപ്പോൾ താരം. കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ദിലീപിനെ കുറിച്ചും ദിലീപിന്റെ അ റ സ്റ്റി നെ കുറിച്ചുള്ള വാർത്തകൾ ആണ്. നടിയെ ആ ക്ര മിച്ച കേസിൽ മൂന്നു മാസത്തെ ജയിൽ ജീവിതം അനുഭവിച്ചിരുന്നു ദിലീപ്.കടുത്ത ഉപാധികളോടെ ജാമ്യത്തിലിറങ്ങി പഴയത് പോലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രമേനോൻ നിർണായകമായ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതോടെ ദിലീപിനെതിരെ ഒരു കേ സ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. നടിയെ ആ ക്ര മി ച്ച കേ സിലെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നാണ് പുതിയ കേ സ്. ഈ കേ സിൽ ദിലീപിന്റെ അ റ സ്റ്റ് ഉണ്ടാകും എന്ന രീതിയിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ആണ് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാകുന്നത്. എന്തിനാണ് എല്ലാവർക്കും എന്നോട് ഇത്ര ശത്രുത എന്നറിയില്ല. എല്ലാവരെയും ചിരിപ്പിക്കാൻ ഇറങ്ങിയ ഒരു കലാകാരനാണ് ദിലീപ്. എനിക്കും അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. അവരുടെ എല്ലാവരുടെയും ആശ്രയം ദിലീപാണ്. അവരുടെയെല്ലാം ഭാവി കിടക്കുന്നതും ദിലീപിലാണ്. അതു കൊണ്ടാണ് ഞാൻ യുദ്ധം ചെയ്യുന്നത് എന്ന് ദിലീപ് പറയുന്നു. സ്വന്തം കുടുംബത്തിനു വേണ്ടി മാത്രമാണ് ദിലീപ് തളരാതെ പിടിച്ചു നിന്ന് പോരാടുന്നത്. ഈ കാലവും കടന്നു പോകും എന്ന് ഉറപ്പാണ്. ഒരു പൂർണ ദൈവവിശ്വാസിയായ ദിലീപ് ഇപ്പോഴുള്ള ഈ പ്രതിസന്ധി ഘട്ടങ്ങൾ തന്റെ സമയദോഷം കൊണ്ടാണെന്ന് വിശ്വസിക്കുന്നു. ദിലീപിനൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകൾ ആണുള്ളത്. ദിലീപിനു വേണ്ടി വഴിപാട് ചെയ്‌തും പ്രാർത്ഥിക്കുകായും ചെയ്യുന്ന എത്രയോ മലയാളികൾ ഉണ്ട്. അതിൽ ദിലീപിന് അറിയുന്നവരും അറിയാത്തവരും ഉണ്ട്. ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന് ദിലീപ് ഇതിനു മുമ്പ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

തന്നെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ട് എന്നത് കൊണ്ട് തന്നെയാണ് ദിലീപ് ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കാത്തത്. ഓരോ ദിവസം കഴിയും തോറും ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ആണ് പുറത്തു വരുന്നത്. ബാലചന്ദ്ര കുമാറിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തലും, സുനിയുടെ കത്തും എല്ലാം ദിലീപിന് നേരെ ആണ് വിരൽ ചൂണ്ടുന്നത്.

ഇതോടെ ജീവിതകാലം മുഴുവനും കുടുങ്ങുന്ന രീതിയിൽ ദിലീപ് ഈ കേസിൽ കുടുങ്ങും എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. മലയാളികളെ ഒരുകാലത്ത് ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ജനപ്രിയനായകൻ ഇന്ന് ഒരു വില്ലൻ പരിവേഷത്തിൽ ആണ് മലയാളികൾക്കിടയിൽ നിലനിൽക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top