Movlog

Movie Express

അച്ഛന്റെ ആ ആഗ്രഹം എനിക്ക് ഇങ്ങനെയാണ് നിറവേറ്റാൻ സാധിച്ചത് – വെളിപ്പെടുത്തി ദിലീപ് !

മലയാള സിനിമയിലെ ജനപ്രിയ നടൻ ആണ് ദിലീപ്. മിമിക്രി രംഗത്തിലൂടെ കടന്നു വന്ന ദിലീപ് ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു അവതരിപ്പിച്ചത്. പിന്നീട് “സല്ലാപം” എന്ന സിനിമയിലൂടെ നായകനിരയിലേക്ക് ഉയർന്ന ദിലീപ് ഒരുപാട് കഠിനാധ്വാനം ചെയ്തിട്ട് തന്നെ ആണ് ഇന്ന് കാണുന്ന സൂപ്പർ താരപദവി നേടിയെടുത്തത്. ദിലീപിനെ പോലെ രൂപമാറ്റങ്ങൾ കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാവില്ല.

“കുഞ്ഞിക്കൂനൻ “,”പച്ചക്കുതിര”,”സൗണ്ട് തോമ”,”മായാമോഹിനി” തുടങ്ങിയ സിനിമകളിൽ ദിലീപിന്റെ വേറിട്ട അവതാരങ്ങൾ മലയാളികൾ കണ്ടിട്ടുള്ളത് ആണ്.മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് ദിലീപ് കാവ്യാ മാധവനെ ജീവിതസഖി ആക്കിയത്.

ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ താരജോഡികൾ ആയിരുന്നു ദിലീപ് -കാവ്യാ. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ച് ഈ വിവാദങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു താരദമ്പതികൾ. ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകൾ ഉണ്ട്.

ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തിൽ ദിലീപ് തന്റെ അച്ഛന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദിലീപിനെ ഒരു വക്കീൽ ആക്കുവാൻ ആയിരുന്നു അച്ഛൻ പത്മനാഭൻ പിള്ള ആഗ്രഹിച്ചിരുന്നത്. എന്നാൽ മിമിക്രിയും സിനിമയും ആയിരുന്നു ദിലീപിന്റെ ഇഷ്ടം. ബിരുദത്തിനു ശേഷം ബിരുദാനന്തര ബിരുദം എടുക്കുന്ന സമയത്ത് ആയിരുന്നു ദിലീപ് കമലിന്റെ അസിസ്റ്റന്റ് ആയി പ്രവേശിക്കുന്നത്.

പിന്നീട് സിനിമ ആയി ദിലീപിന്റെ ലോകം. “കോടതി സമക്ഷം ബാലൻ വക്കീൽ ” എന്ന സിനിമയിൽ ആയിരുന്നു ദിലീപ് വക്കീൽ ആയി വേഷമിട്ടത്. സിനിമയിലൂടെ എങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം പങ്കു വെക്കുകയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top