Movlog

Faith

തന്റെ യഥാർത്ഥ ശത്രു ആരാണെന്ന് തുറന്ന് പറഞ്ഞു ദിലീപ് ! ഇപ്പോൾ ഒന്നും ചെയ്യാൻ അവസ്ഥയാണെന്നും താരം -വീഡിയോ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള കൂട്ടുകെട്ടാണ് നാദിർഷയും ദിലീപും. മിമിക്രി രംഗത്ത് ഉള്ളപ്പോൾ ആരംഭിച്ച ഇവരുടെ സൗഹൃദം വർഷങ്ങളായി ഇന്നും തുടരുന്നു. ഇരുവരുമൊന്നിക്കുന്ന വേദികളിൽ ചിരിയുടെ മാലപ്പടക്കം തന്നെയാണ് സൃഷ്ടിക്കാറുള്ളത്.

നാദിർഷ സിനിമ സംവിധായകനായി മാറിയപ്പോൾ പൂർണ പിന്തുണയുമായി ദിലീപും കൂടെ ഉണ്ടായിരുന്നു. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ഒരു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.മലയാള സിനിമാപ്രേമികളുടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ട് ഒന്നിക്കുകയാണ്. “കേശു ഈ വീടിന്റെ നാഥൻ” എന്ന സിനിമയിലൂടെ ആണ് ഇവർ ഒന്നിക്കുന്നത്.

നാദിർഷയും ദിലീപും മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദം ആണ്. നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിൽ സജീവസാന്നിധ്യമായിരുന്നു ദിലീപും കാവ്യയും മകൾ മീനാക്ഷിയും. അച്ഛന്മാരെ പോലെ മക്കളും അടുത്ത ചങ്ങാതിമാർ ആണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് ആണ് നാദിർഷായുടെ മകൾ ആയിഷ.

ദിലീപിനൊപ്പം നിൽക്കുന്ന നാദിർഷായുടെ ഉമ്മയുടെ ചിത്രം അടുത്തിടെ നാദിർഷ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. എന്റെ ഉമ്മ, ദിലീപിന്റെയും എന്ന കുറിപ്പോടെ ആണ് നാദിർഷ ഈ ചിത്രം പങ്കു വെച്ചത്. ചിത്രം പങ്കു വെച്ച് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയിരുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന “കേശു ഈ വീടിന്റെ നാഥൻ” ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം.

തികഞ്ഞ ഒരു ഫാമിലി എന്റർടെയ്‌നർ ആയി ഒരുക്കുന്ന ചിത്രത്തിന്റെ ഗാനം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം ഗാനഗന്ധർവൻ യേശുദാസ് ചിത്രത്തിൽ ആലപിക്കുന്നു എന്ന സവിശേഷതയും ഉണ്ട്. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള കൂട്ടുകെട്ട് സിനിമയിൽ ഒന്നിക്കുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകർ. ഡിസംബർ 31ന് ആണ് ചിത്രം ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്.

വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.ഒരു വൃദ്ധന്റെ വേഷത്തിൽ ദിലീപ് എത്തുമ്പോൾ ദിലീപിന്റെ നായികയായി ഉർവശിയും എത്തുന്നു. ഇപ്പോഴിതാ ദിലീപും നാദിർഷായും അതിഥികൾ ആയി എത്തിയ ഒരു അഭിമുഖം ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുന്നത്. “അമർ, അക്ബർ ആന്റണി” എന്ന ചിത്രത്തിലൂടെ സംവിധായകൻ ആയി എത്തിയത് മുതൽ നാദിർഷ നേരിട്ട ഒരു ചോദ്യം ആയിരുന്നു,

എന്ത് കൊണ്ടാണ് ഏറ്റവും അടുത്ത സുഹൃത്തും സൂപ്പർതാരവും ആയ ദിലീപിനെ വെച്ച് സിനിമയെടുക്കാത്ത എന്ന്.”കേശു ഈ വീടിന്റെ നാഥൻ” എന്ന സിനിമ ഒരിക്കലും ദിലീപിന് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നില്ല എന്ന് നാദിർഷ തുറന്നു പറയുന്നു. ഉർവശിയെ അല്ലാതെ മറ്റൊരു നായികയെ ചിത്രത്തിൽ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു എന്നും ദിലീപ് ഉർവശി ജോഡി ശരിയാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്നും നാദിർഷ കൂട്ടിച്ചേർത്തു.

ഏപ്രിൽ 2020 ൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു “കേശു ഈ വീടിന്റെ നാഥൻ”എന്നാൽ കോവിദഃ പ്രതിസന്ധികൾ കാരണം അത് നീണ്ടു പോവുകയായിരുന്നു. ആദ്യമായി ദിലീപും നാദിർഷായും ഒന്നിക്കുമ്പോൾ അവരെ വളർത്തി വലുതാക്കിയ പ്രേക്ഷകർ എല്ലാവരും അത് കാണണം എന്ന ആഗ്രഹം ആണ് ഒടിടി റിലീസിന് വഴിയൊരുക്കിയതെന്ന് ദിലീപ് പറയുന്നു.

കോളേജിൽ സമരത്തിന്റെ പേരിൽ ബഹളം വെച്ച കാലവും ദിലീപ് പങ്കു വെക്കുന്നു. മാർക്ക് ലിസ്റ്റിനായി പുനപന്തിയിൽ നിന്ന് സമരം ചെയ്യുകയും ഒടുവിൽ മാർക്ക് ലിസ്റ്റ് കിട്ടുമ്പോൾ മനസില്ലാമനസോടെ വാങ്ങിക്കേണ്ടി വന്ന അവസ്ഥയും ദിലീപ് തുറന്നു പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top