Movlog

Movie Express

മീനൂട്ടിക്ക് വേണ്ടി അച്ഛനും അമ്മയും വീണ്ടും ഒന്നിക്കുന്നതായി റിപോർട്ടുകൾ !

മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരങ്ങളാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും ജനപ്രിയ നടൻ ദിലീപും. “സാക്ഷ്യം” എന്ന മലയാള സിനിമയിലൂടെ

അഭിനയരംഗത്തേക്ക് ചുവടുവെച്ച മഞ്ജു വാരിയർ വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൂപ്പർ താരങ്ങൾ വാഴ്ന്നിരുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മഞ്ജു.

“കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “ആറാം തമ്പുരാൻ”, “സമ്മർ ഇൻ ബത്‌ലഹേം”, “കളിവീട്”, ” കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്”, “തൂവൽകൊട്ടാരം” തുടങ്ങിയ സിനിമകളിലൂടെ വെറും മൂന്ന് വർഷം കൊണ്ട് മറ്റൊരു നടിമാർക്കും ലഭിക്കാത്ത മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറി മഞ്ജു. ദിലീപും മഞ്ജുവും ഒന്നിച്ച “സല്ലാപം”, “കുടമാറ്റം”, “ഈ പുഴയും കടന്ന്” എന്നീ ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു.

പ്രേക്ഷകരുടെ ഇഷ്ടജോഡികൾ അങ്ങനെ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഇവരുടേത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മഞ്ജു. എന്നാൽ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ഇവർ വി വാ ഹ മോ ചി ത രാ യി. ദിലീപിന്റെ കുടുംബവർത്തകൾ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ദിലീപുമായുള്ള വി വാ ഹ മോ ച ന ത്തി നു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത” ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മഞ്ജു വാരിയർ.

മഞ്ജുവിന്റെ വരവിന് എന്ന പോലെ മറ്റൊരു നടിയുടെ വരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാകില്ല. രണ്ടാം വരവിലും ഒന്നിനൊന്ന് മികച്ച വേഷങ്ങളായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമ തൊട്ട് “ചതുർമുഖം” എന്ന ഏറ്റവും ഒടുവിൽ റിലീസായ ചിത്രം വരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും മഞ്ജുവിന് സാധിച്ചു. പ്രായം കൂടുംതോറും കൂടുതൽ ചെറുപ്പമായി ആരാധകരെ ഞെട്ടിക്കുകയാണ് മഞ്ജുവാര്യർ.

മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി ദിലീപിനോടൊപ്പം ആണ് കഴിയുന്നത്. വി വാ ഹ മോച നത്തിന് ശേഷം കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു ദിലീപ്. ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് തന്നെ കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം
അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലുള്ള അടുപ്പം ആണ് മലയാളികൾക്ക്. ”

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ പ്രശ്നങ്ങൾ ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ. 2018ലെ വിജയദശമി ദിനത്തിൽ മകൾ മഹാലക്ഷ്മി പിറന്നു. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വി വാ ഹ മോ ച നത്തിനു ശേഷം വീണ്ടും മഞ്ജുവുമായി അഭിനയിക്കുമോ എന്ന് പണ്ട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ല എന്ന് പറയുകയാണെങ്കിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ തയ്യാറാണെന്ന് ദിലീപ് പറഞ്ഞിരുന്നു.

മഞ്ജുവിനോട് യാതൊരു ശ ത്രു ത യില്ല എന്നും അങ്ങനെയൊരു കഥാപാത്രം വരുമ്പോൾ ആലോചിക്കാമെന്നും ആയിരുന്നു ദിലീപ് മറുപടി നൽകിയത്. ഇതിനു പിന്നാലെ മഞ്ജുവിനോട് ഇതേ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോൾ അത് വേണ്ട അതിനെക്കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇപ്പോഴിതാ അടുത്ത വർഷം ഇരുവരും ഒന്നിച്ച ചിത്രം ഉണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് സിനിമ നിരീക്ഷകനായ പെല്ലിശ്ശേരി.

ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെല്ലിശ്ശേരി വ്യക്തമാക്കിയത്. മകൾ മീനാക്ഷിയുടെ വിവാഹത്തിനു മുന്നോടിയായി അച്ഛനുമമ്മയും നൽകുന്ന സമ്മാനമാണ് ഇതെന്നും പെല്ലിശ്ശേരി തുറന്നുപറയുന്നു. തന്റെ സുഹൃത്താണ് ഈ ചിത്രത്തിന്റെ സംവിധായകൻ എന്നും മലയാള സിനിമ പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന ദിലീപ്-മഞ്ജുവാര്യർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ഉണ്ടാകുമെന്നും പെല്ലിശ്ശേരി പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top