Movlog

Movie Express

ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ വീഡിയോ വൈറൽ – വെറ്റില സ്വീകരിച്ചു രണ്ടാളും -വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യമാധവനും. ബാലതാരമായി മലയാള സിനിമയിലെത്തിയ കാവ്യ പിന്നീട് ദിലീപിന്റെ നായികയായി “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായിക ആയി ചുവട് വെക്കുന്നത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചെത്തിയ ഇവർ മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ച “മീശമാധവൻ”, “തിളക്കം”, “ചന്ദ്രനുദിക്കുന്നദിക്കിൽ”, “ക്രിസ്ത്യൻ ബ്രദേഴ്സ്”, “ഡാർലിംഗ് ഡാർലിംഗ്”, “കൊച്ചിരാജാവ്”, “പാപ്പി അപ്പച്ച”, “ദോസ്ത്”, “തെങ്കാശിപട്ടണം” തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു.

ബിഗ് സ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ പ്രിയതാരങ്ങൾ ഒന്നിച്ചപ്പോൾ ആരാധകർക്ക് ഒരുപാട് സന്തോഷം ആയിരുന്നു. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ ഇവരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2018 ഒക്ടോബറിൽ വിജയദേശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും ഒരു മകൾ പിറന്നത്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. താര ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാനുള്ള കൗതുകം പോലെ അവരുടെ മകളായ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാനും ആരാധകർക്ക് ഒരുപാട് ആഗ്രഹമാണ്. എന്നാൽ ഇരുവരും കുഞ്ഞിന്റെ ചിത്രം അധികാരം പുറത്തു വിടാറില്ല. ഇവർ എത്തുന്ന പൊതുവേദികളിലും മകൾ മഹാലക്ഷ്മിയെ കൊണ്ടു വരാറില്ല. അതുകൊണ്ടുതന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികമൊന്നും പ്രേക്ഷകർ കണ്ടിട്ടുമില്ല.

ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങിനിടയിലെ താരദമ്പതികളുടെ രസകരമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് . വരനെ വെറ്റില സ്വീകരിച്ച് അനുഗ്രഹിക്കുന്ന ദിലീപിനെയും കാവ്യയെയും ആണ് വീഡിയോയിൽ കാണുന്നത്. ഇതിനിടയിൽ ദിലീപിന്റെ തമാശയ്ക്ക് കാവ്യ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അവർക്കിടയിൽ ഉള്ള സന്തോഷം ഇത് പോലെ തന്നെ എല്ലാ കാലവും നിലനിൽക്കട്ടെ എന്നും ആരാധകർ പറയുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top