Movlog

Movie Express

ദിലീപിനെ ചേർത്തുപിടിച്ചു കാവ്യ.. ശ്രദ്ധേയമായി താരദമ്പതികളുടെ ചിത്രങ്ങൾ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികൾ ആയിരുന്നു ദിലീപ് കാവ്യ മാധവൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വെള്ളിത്തിരയിലെ മികച്ച ജോഡികൾ പിന്നീട് യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ വിവാഹത്തിന് മുൻപും ശേഷവും വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നേരിട്ടത് . വിവാഹത്തിന് മുമ്പ് തന്നെ ഇവർ വിവാഹിതരാകുന്നു എന്നും മഞ്ജുവുമായി ദിലീപ് വിവാഹമോചിതൻ ആവാൻ കാരണം കാവ്യ ആണെന്നുള്ള രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

വിവാഹത്തിനു ശേഷം ഇവർക്ക് മകൾ പിറന്ന വാർത്തകളും മകൾ മഹാലക്ഷ്മിയുടെ ആദ്യത്തെ പിറന്നാളിന്റെ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ലോക് ഡൗൺ കാലത്ത് മറ്റു താരങ്ങളെല്ലാം സ്വന്തം വിശേഷങ്ങൾ പങ്കുവെച്ച് മുന്നോട്ട് വന്നപ്പോൾ കാവ്യയും ദിലീപും മാത്രം സമൂഹ മാധ്യമങ്ങളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല . ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ ജോഡികളുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ദിലീപ്-കാവ്യ താരദമ്പതികൾ എത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിൽ പങ്കെടുത്തത്.ദിലീപിനെ ചേർത്തു പിടിച്ചു നടക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു . മൈക്കിൽ അതീവ സന്തോഷത്തോടെ വേദിയിൽ സംസാരിക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരിക്കുകയാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top