Movlog

Health

ഒരു പല്ല് നഷ്ടപ്പെട്ടാൽ ഇങ്ങനെ ചെയ്താൽ മതി

ഒരു പല്ലു പോയാൽ നിങ്ങൾ എന്താണ് ചെയ്യുക? സാധാരണ ഒരു പല്ലു പോയാലൊന്നും ആരും വെപ്പ് പല്ലു വെക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. മുകളിലെ പല്ലുകളും താഴത്തെ പല്ലുകളും പരസ്പരം പിന്തുണച്ച് ആണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ ഒരു പല്ലു നഷ്ടപ്പെടുമ്പോൾ അതിന്റെ എതിർ വശമുള്ള പല്ലിനു ആ താങ്ങ് ലഭിക്കാതെ വരുന്നു. അങ്ങനെ പല്ലു താഴ്ന്നു വരാൻ തുടങ്ങും. പിന്നീട് അതിന്റെ വേര് മെല്ലെ പുറത്തേക്ക് വരാൻ തുടങ്ങും. അങ്ങനെ ആ പല്ലിനു പുളിപ്പും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വീണ്ടും പല്ലു ഇറങ്ങി വരുന്നതോടെ ആ പല്ലു ഇളകുകയും എടുക്കേണ്ടി വരികയും ചെയ്യുന്നു.

ഒരു ക്യു നിൽക്കുമ്പോൾ ഒരാൾ ക്യുവിൽ നിന്ന് മാറിയാൽ ആ സ്ഥാനത്തേക്ക് മറ്റുള്ളവർ എത്തുന്നത് പോലെ തന്നെ ആണ് പല്ലുകളുടെ കാര്യവും. ഒരു പല്ലു നഷ്ടപ്പെട്ടാൽ ആ സ്ഥാനത്തേക്ക് മറ്റു പല്ലുകൾ നീങ്ങുകയും അങ്ങനെ പല്ലുകൾ തമ്മിൽ വിടവ് ഉണ്ടാവുകയും ചെയ്യുന്നു. ആ വിടവിനിടയിൽ ഭക്ഷണം എത്തുകയും അതിനെ കൊണ്ടുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.

പല്ലു നഷ്ടപെട്ടാൽ ചെയ്യുന്ന മൂന്നു ചികിത്സകൾ ഉണ്ട്. ആർ പി ഡി , എഫ് പി ഡി , ഇമ്പ്ലാൻറ് എന്നിവയാണ് ഈ ചികിത്സാരീതികൾ. നഷ്ടപ്പെട്ട പല്ലിനു പകരം, എപ്പോൾ വേണമെങ്കിലും ഊരി ഉപയോഗിക്കാവുന്ന ഒന്നാണ് ആർ പി ഡി. എഫ് പി ഡി ഒരു പാലം പോലെയാണ്. പല്ലു നഷ്ടപ്പെട്ട ഭാഗത്തിന്റെ ഇരുവശവും ഉള്ള പല്ലുകൾ രാകി ഇതിന്റെ സപ്പോർട്ടോടെ പുതിയ പല്ലു വെക്കുന്നതാണ് ഈ ചികിത്സാരീതി. ഇമ്പ്ലാൻറ് ചികിത്സയിൽ ടൈറ്റാനിയത്തിന്റെ ഒരു ഇമ്പ്ലാൻറ് എല്ലിലേക്ക് ഇറക്കി വെച്ചതിനു ശേഷം അത് എല്ലുമായി യോജിച്ചതിനു ശേഷം ഫാബ്രിക്കേറ്റ് ചെയ്ത പല്ല് അവിടേക്ക് ഘടിപ്പിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top