Movlog

Movie Express

ധ്യാൻ ശ്രീനിവാസന് തഗ് മറുപടിയുമായി നവ്യ നായർ – രസകരമായ വീഡിയോ കാണാം

“ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നവ്യാനായർ. സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ കലോത്സവവേദികളിൽ സജീവമായിരുന്ന നവ്യയെ മലയാളികൾക്ക് സുപരിചിതമാണ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നവ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത “നന്ദനം” എന്ന ചിത്രത്തിലെ ബാലാമണി.

അവിസ്മരണീയ പ്രകടനമാണ് ബാലാമണി ആയി നവ്യ കാഴ്ചവച്ചത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും സജീവമായിരുന്ന നവ്യ “അഴകിയ തീയേ” എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. “ഗജ” എന്ന സിനിമയിലൂടെ കന്നടയിലും ചുവടുവെച്ച നവ്യ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും നൃത്ത പരിപാടികളിലും മിനിസ്ക്രീനിലും തിളങ്ങിയിരുന്നു താരം. മിനി സ്ക്രീനിൽ അവതാരകയായും റിയാലിറ്റി ഷോയിൽ വിധികർത്താവും ആയി എത്തിയ നവ്യ, “സീൻ ഒന്ന് നമ്മുടെ വീട്” എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്തിയിരുന്നു. ഇപ്പോഴിതാ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന “ഒരുത്തി” എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. നവ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ യൂട്യൂബ് ചാനൽ പഴയ ഒരു രസകരമായ ഇന്റർവ്യൂ പുറത്ത് വിട്ടിരുന്നു. ശ്രീനിവാസനും കുടുംബവും ഒപ്പം ഉള്ള ഒരു മനോഹരമായ ഇന്റർവ്യൂ. വീഡിയോ പുറത്ത് വന്നതോടെ ഏറ്റവും കൂടുതൽ വൈറൽ ആയ ആൾ മറ്റാരും ആയിരുന്നില്ല. നടി നവ്യ നായരായിരുന്നു അത്. കാരണം ആണ് അതിലേറെ രസകരം. സ്കൂളിൽ പഠിക്കുന്ന ശ്രീനിവാസൻ സർ ന്റെ മക്കൾ വിനീതും ധ്യാനും തമ്മിലുള്ള ഒരു ചെറിയ രഹസ്യ ധാരണ എന്ന് വേണമെങ്കിൽ പറയാം.

ചോദ്യകർത്താവ് ചോദിക്കുന്നുണ്ട് നിലവിൽ ഏതു താരത്തെയാണ് കൂടുതൽ ഇഷ്ട്ടമെന്നും അതിനുള്ള കാരണം എന്താണെന്നും ഒക്കെ. അതിനു ധ്യാൻ നൽകുന്ന മനോഹരമായ മറുപടി യുടെ ശൈലി തന്നെ ആണ് ഏറ്റവും പ്രധാനം. ധ്യാൻ തന്റെ ക്രഷ് പതിനഞ്ച് വര്ഷം മുൻപ് നവ്യ നായരോടാണെന്നും ഇത് തന്റെ ചേട്ടനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി മീര ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ ഉള്ള അഭിപ്രായവുമാണ്.

ഇപ്പോൾ ഇതാ നവ്യ നേരിട്ട് ധ്യാനിന്റെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്റെ ഫോൺ നിറച്ചും ഇപ്പോൾ ധ്യാനിന്റെ ആ വീഡിയോ ആണ്. രണ്ടു ദിവസമായി എനിക്ക് ഏറ്റവും കൂടുതൽ ആളുകൾ അയച്ചു തരുന്ന മെസ്സേജ് അത് തന്നെ എന്ന് താരം സ്ഥിതീകരിച്ചു. ഇപ്പോൾ ധ്യാൻ വിചാരിക്കുന്നുണ്ടാകും അയ്യോ അന്ന് അങ്ങനെ പറയേണ്ടായിരുന്നു എന്ന് രാകരമായ ചിരിച്ചു കൊണ്ട് നവ്യ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top