Movlog

Film News

മുകേഷിനെ കുറിച്ച് ദേവിക പണ്ട് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു!

നായകൻ, സഹനടൻ, ഹാസ്യതാരം, അച്ഛൻ വേഷങ്ങൾ, നിർമാതാവ്, അവതാരകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് മുകേഷ് എന്ന താരത്തിന്. മികച്ച അഭിനയപാടവം, നർമ്മബോധവും, വ്യത്യസ്തമായ അവതരണശൈലി കൊണ്ട് മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് മുകേഷ്. അഭിനയജീവിതത്തിൽ ഏറെ വിജയങ്ങൾ നേടിയെടുത്ത മുകേഷിന്റെ ദാമ്പത്യ ജീവിതം ഒരു പരാജയം ആയിരുന്നു. പ്രശസ്ത നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ. സരിതയുമായുള്ള വിവാഹമോചനം ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴി വെച്ചു. മുകേഷ് ഒരു കടുത്ത വെള്ളമടി ആണെന്നും വെള്ളമടിച്ചു മോശം വാക്കുകൾ വിളിക്കാറുണ്ടെന്നും സരിത ആരോപിച്ചു. ഇത് കൂടാതെ പരസ്ത്രീ ബന്ധവും, സരിതയെ ഉപദ്രവവും വെളിപ്പെടുത്തിയിരുന്നു.

എട്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത നർത്തകി മേതിൽ ദേവികയുമായിട്ടുള്ള മുകേഷിന്റെ വിവാഹം. എന്നാൽ മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് മേതിൽ ദേവിക. കുറച്ചു കാലം ആയി ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത് എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറയെ മുകേഷിന്റെയും ദേവികയുടെയും വിവാഹ മോചന വാർത്തകൾ ആണ് നിറഞ്ഞു നിൽക്കുന്നത്. ഇതോടെ പണ്ട് മുകേഷിനെ കുറിച്ച് ദേവിക ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വർഷങ്ങൾക്ക് മുമ്പ് മുകേഷിന് ഒരുപാട് സ്ത്രീകൾ മെസേജ് അയക്കാറുണ്ടായിരുന്നു, അവരെയെല്ലാം മുകേഷ് ബ്ലോക്ക് ചെയ്തിരുന്നു എന്ന് ദേവിക കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതിനെ കുറിച്ച് മുകേഷിനോട് ചോദിക്കുമ്പോൾ ഒന്നും ഓർമയില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങളെ കുറിച്ച് ഓർത്ത് ദേവികയ്ക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. മുകേഷ് ഇപ്പോൾ എങ്ങനെ ആണെന്ന് മാത്രം നോക്കിയാൽ മതിയല്ലോ എന്നായിരുന്നു ദേവിക അഭിമുഖത്തിൽ പറഞ്ഞത്. മുകേഷിന്റെ മുൻ ഭാര്യ സരിത ആരോപിച്ചത് പോലെ മുകേഷിന്റെ മദ്യപാനവും പരസ്ത്രീ ബന്ധവും ആണ് ദേവികയുമായുള്ള വിവാഹ മോചനത്തിന്റെയും കാരണം എന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.

എന്നാൽ ഇതിനെക്കുറിച്ച് ഇരുവരും ഇത് വരെ പ്രതികരിച്ചിട്ടില്ല. ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴാണ് ദേവികയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരു പരിപാടിക്കിടയിൽ ദേവികയെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് ദേവിക മുകേഷിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. വിവാഹമോചിതയാണ് എന്ന് അറിഞ്ഞപ്പോൾ മുകേഷ് ദേവികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ദേവികയുടെ വീട്ടുകാർക്ക് ആദ്യം ഈ ബന്ധത്തോട് എതിർപ്പായിരുന്നു എങ്കിലും വിവാഹമോചിതനായ മുകേഷ് തനിക്ക് ഒരു ഉത്തമ ജീവിതപങ്കാളി ആയിരിക്കുമെന്ന് ദേവിക കരുത്തുകയായിരുന്നു.

22 വയസ് പ്രായ വ്യത്യാസം ഉള്ള ഇവർ അതൊന്നും വക വെയ്ക്കാതെ, വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തി ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. എന്നാൽ എട്ടു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിയുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ മോചനം നേടാൻ മേതിൽ ദേവിക
കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ടെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോഴിതാ വിവാഹമോചന വാർത്തകളോട് പ്രതികരിക്കുകയാണ് മേതിൽ ദേവിക. മുകേഷിനോട് യാതൊരു വ്യക്തിവൈരാഗ്യം ഇല്ലെന്നും കുടുംബ ജീവിതത്തിൽ അദ്ദേഹം ഒരു നല്ല ഭർത്താവ് ആയിരുന്നില്ല, അതിനാലാണ് ബന്ധം വേർപെടുത്തുന്നത് എന്നും ദേവിക വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ വിവാഹമോചനത്തിനായി അഭിഭാഷകനെ സമീപിക്കുകയായിരുന്നു ദേവിക. മുകേഷിനോടും കുടുംബത്തോടും യാതൊരു പ്രശ്നവുമില്ല എന്നും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ദേവിക പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top