Movlog

Movie Express

സൗന്ദര്യമില്ല നിറമില്ല പൊക്കമില്ല ! ഒടുവിൽ ഒളിച്ചോടി വിവാഹം – വിമർശകരുടെ വാ അടപ്പിച്ച നടി ദേവയാനിയുടെ ജീവിതം ഇങ്ങനെ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള അന്യഭാഷ താരമാണ് ദേവയാനി. 1996 മുതൽ 2003 വരെ തമിഴിലെ മുൻനിര നായിക ആയിരുന്ന ദേവയാനി ഒരുപാട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രം “കോയൽ”ലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച ദേവയാനി തമിഴ് സിനിമയിൽ ശ്രദ്ധേയമാകുന്നതിന് മുമ്പ് ബംഗാളി, മറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. “കിന്നരിപ്പുഴയോരം” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന താരം മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “അച്ഛൻ രാജാവ് അപ്പൻ ജേതാവ്”, “കാതിൽ ഒരു കിന്നാരം”, “കിണ്ണം കട്ട കള്ളൻ”, “സുന്ദരപുരുഷൻ”, “ബാലേട്ടൻ”, “ഒരു നാൾ വരും” തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ദേവയാനി.

വിധി കർത്താവായും പാരമ്പരകളിലൂടെയും മിനിസ്‌ക്രീനിലെ സജീവമാണ് താരം. അഭിനയമികവിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ദേവയാനി. പ്രശസ്ത സംവിധായകൻ രാജ്‌കുമാർ ആണ് ദേവയാനിയുടെ ഭർത്താവ്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ദേവയാനിയും സംവിധായകൻ രാജ്കുമാറും സൗഹൃദത്തിൽ ആവുകയായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വളർന്നു. പ്രണയകാലം മുതൽക്കേ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഇവർക്ക്. സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖർ പോലും ഇവരുടെ പ്രണയം ആക്ഷേപഹാസ്യം ആക്കി മാറ്റി. സൗന്ദര്യം എന്ന മാനദണ്ഡം ആയിരുന്നു ഇവരുടെ പ്രണയത്തിനെ വിരൽ ചൂണ്ടാൻ മറ്റുള്ളവർ വിഷയമാക്കിയത്.

മുഖസൗന്ദര്യം കുറഞ്ഞുപോയി എന്നായിരുന്നു രാജ്കുമാറിനെ വിമർശിക്കാൻ ആളുകൾ കണ്ടെത്തിയ കാരണം. അതീവ സുന്ദരിയായ ദേവയാനിക്ക് കറുത്ത്, മെലിഞ്ഞ, പൊക്കം കുറഞ്ഞ, സൗന്ദര്യം ഇല്ലാത്ത പങ്കാളിയെ ആണോ പ്രണയിക്കാൻ കിട്ടിയത് എന്ന് പരിഹാസങ്ങൾ സിനിമാ മേഖലയിലും സൗഹൃദ വലയങ്ങളിലും കുടുംബ ബന്ധങ്ങളിൽ പോലും ചർച്ചകളായി. ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തു. എന്നാൽ യാതൊരു മാനദണ്ഡങ്ങളും വെച്ച് പ്രണയിക്കാത്ത ദേവയാനിക്ക് അന്നും ഇന്നും ജീവിതത്തിൽ സ്നേഹം എന്ന വികാരത്തിനു മാത്രമേ സ്ഥാനമുള്ളൂ. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എല്ലാം എതിർപ്പുകൾ അവഗണിച്ച് 2001ൽ ഒളിച്ചോടി വിവാഹം കഴിച്ചു ഇവർ.

മാതൃകാപരമായ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ട് വിമർശിക്കുന്നവരുടെ വായടപ്പിക്കുകയാണ് ഈ ദമ്പതികൾ. തന്റെ ഭർത്താവിന് സൗന്ദര്യം കുറവുണ്ടെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല എന്നും ഒരാളുടെ സൗന്ദര്യം മനസ്സിലാണ് വേണ്ടത് എന്നും ദേവയാനി ഭർത്താവിനെ കുറിച്ച് പറയുന്നു. അത് തന്റെ ഭർത്താവിന് ആവോളമുണ്ട് എന്നും താൻ കണ്ടതിൽ വെച്ച് ഏറ്റവും സൗന്ദര്യം ഉള്ളത് തന്റെ ഭർത്താവിന് ആണെന്നും ദേവയാനി തുറന്നുപറയുന്നു. ഒരു കൊച്ചു കുട്ടിയെ പോലെയാണ് ദേവയാനിയെ രാജ്കുമാർ പരിചരിക്കുന്നത്. ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യജീവിതം ഞങ്ങളുടെ ആണ് എന്ന് താരം തുറന്നു പറയുന്നു. രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. ഇനിയ, പ്രിയങ്ക. ഭർത്താവിനും മക്കൾക്കും ഒപ്പം ഉള്ള ചിത്രങ്ങൾ ദേവയാനി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top