Movlog

Movie Express

മുകേഷും ദേവികയും ആഗ്രഹിച്ച പണിത ആഡംബര സൗധം ഇനി ആർക്ക് സ്വന്തം? ചർച്ചയാകുന്നു

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹ മോചന വാർത്തകൾ ആണ്. എട്ടു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് മേതിൽ ദേവികയും മുകേഷും പിരിയുകയാണ്.

മുകേഷ് ഒരു നല്ല മനുഷ്യൻ ആണെങ്കിലും നല്ല ഭർത്താവ് ആയിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക. കുറച്ചു കാലമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു ഇവർ. വിവാഹമോചന വാർത്തകൾ പുറത്തുവന്നതോടെ മുകേഷിനെ കുറിച്ച് ആദ്യ ഭാര്യ സരിത പറഞ്ഞ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആകുന്നുണ്ട്.

മുകേഷ് ഒരു തികഞ്ഞ വെള്ളമടിയൻ ആണെന്നും പരസ്ത്രീബന്ധം ഉണ്ടായിരുന്നുവെന്നും സരിത ആരോപിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒന്നും ഇത് വരെ ദേവിക പ്രതികരിച്ചിട്ടില്ല. രണ്ടു പേരുടെയും ആശയങ്ങൾ ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ആണ് വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് എന്ന് മേതിൽ ദേവിക വ്യക്തമാക്കി.

വിവാഹ മോചനത്തിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ദേവിക കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ഇവരുടെ ആഡംബര സൗധത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തിരുവനന്തപുരം കുമാരപുരത്ത് അടുത്ത് നൃത്തവും നാടകവും ചെയ്യാനുള്ള സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ച ഒട്ടേറെ സൗകര്യങ്ങളോടെ തീർത്ത അത്യാഡംബരമായ ഇവരുടെ വീട് ഇനി ആർക്കു സ്വന്തം എന്ന് ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

വീടിന്റെ ഇന്റീരിയർ ഡിസൈൻ ദേവിക തന്നെയായിരുന്നു ചെയ്തത്. മനസ്സിൽ കണ്ടതുപോലെ ആയിരുന്നു വീടിന്റെ ഓരോ മുക്കും മൂലയും ദേവിക ഒരുക്കിയത്. പരമ്പരാഗതമായ കേരളീയ ശൈലിയും പല രാജ്യങ്ങളിലെ ആർക്കിടെക്റ്റുകൾ കോർത്തിണക്കി ആയിരുന്നു ദേവിക വീട് ഡിസൈൻ ചെയ്തത്.

വീട്ടിലെ വാതിൽ കുറ്റികൾ പോലും പ്രത്യേകം പറഞ്ഞു നിർമ്മിച്ചതായിരുന്നു. മുകേഷിന്റെ അച്ഛന്റെ പേര് ചേർത്ത് മാധവം എന്നായിരുന്നു അത്യാഡംബരമായ ഇവരുടെ വീടിന് പേരിട്ടത്. ഇന്ന് ആരും താമസിക്കാതെ പൂട്ടിക്കിടക്കുകയാണ് ഈ വീട്. ശ്രീപാദ നാട്യകലയുടെ ഡയറക്ടറായ ദേവിക ഇനിയുള്ള ജീവിതം അത്രയും നൃത്തത്തിനും കലയ്ക്കു വേണ്ടി മാറ്റി വെയ്ക്കാനാണ് തീരുമാനം.

ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തിനെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം തന്നെ മുകേഷും ദേവികയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ആൾ ആണ് ദേവിക. എന്നാൽ മുകേഷിന്റെ രാഷ്ട്രീയ പ്രവേശനം ദേവികയ്ക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു.

ഇതായിരുന്നു ഇവർക്കിടയിലെ വിള്ളലിന്റെ ആദ്യത്തെ കാരണം എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ദേവികയും കലയിൽ സജീവമായതിനാൽ മുകേഷിന്റെ അഭിനയജീവിതം ദേവികയ്ക്ക് പ്രശ്നം ഇല്ലായിരുന്നു. എന്നാൽ 2016 ൽ മുകേഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു തുടങ്ങി. പൊതു പ്രശ്നങ്ങളും സിനിമയും ആയി മുകേഷ് തിരക്കിലായപ്പോൾ കുടുംബജീവിതത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ താരത്തിന് കഴിഞ്ഞില്ല.

ഇത്തവണ എം എൽ എ ആയി മത്സരിക്കരുതെന്നു ദേവിക ആവശ്യപ്പെട്ടുവെങ്കിലും വീണ്ടും മത്സരിച്ച് എം എൽ എ ആവുകയായിരുന്നു മുകേഷ്. സമൂഹത്തിനോടു ഉത്തരവാദിത്വം ഉള്ള ഒരു രാഷ്ട്രീയ നേതാവും, അസാമാന്യ കഴിവുള്ള കലാകാരൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം കുടുംബജീവിതത്തിൽ ശ്രദ്ധിക്കാൻ മുകേഷിന് സാധിച്ചില്ല.

ഒരു പൊതുപ്രവർത്തകൻ ആയതിനാൽ മുകേഷിനെ കാണുവാൻ ആയി ആളുകൾ എപ്പോഴും വീട്ടിൽ എത്തുമായിരുന്നു. സ്വകാര്യത ഇഷ്ടമുള്ള ദേവികയ്ക്ക് ഇത് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ വിവാഹമോചിതയാവാൻ തീരുമാനിക്കുകയായിരുന്നു ദേവിക. ആദ്യം മുകേഷ് വിസമ്മതിച്ചുവെങ്കിലും പിന്നീട് ദേവികയുടെ ഇഷ്ടത്തിന് തയ്യാറാവുകയായിരുന്നു മുകേഷ്. മുകേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു എന്ന് ദേവിക ഇതിനു മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ മുകേഷ് കടന്നു പോകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top