Movlog

Movie Express

ഭർത്താവുമൊത്തുള്ള ദയ അശ്വതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്റെ രണ്ടാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന താരമാണ് ദയ അശ്വതി. ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ ദയ അശ്വതി ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആയിരുന്നു. മിക്ക സെലിബ്രിറ്റികളെയും വിമർശിക്കുന്നതിലൂടെയാണ് ദയ അശ്വതി ഫേസ്ബുക്കിൽ ശ്രദ്ധേയമായത്. ജസ്ല മാടശ്ശേരിക്കെതിരെയും, സരിതയ്ക്കെതിരെയും ദയ അശ്വതി നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങയതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് നേരിട്ടത്. ഇപ്പോഴിതാ ദയയുടെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദയ വിവാഹിതയാകുന്നു എന്ന് മുമ്പ് പല തവണ പ്രചരിച്ചിട്ടുണ്ടെങ്കിലും ഭർത്താവിനൊപ്പം നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആശംസകൾ അറിയിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ബിഗ് ബോസിലെ ഇമോഷണൽ മത്സരാർത്ഥി എന്നായിരുന്നു ദയയെ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിൽ നിന്നും വന്നതിനു ശേഷം തനിക്ക് പ്രണയമുണ്ടെന്നും വിവാഹം കഴിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേര് എന്നും ദയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സിന്ദൂരം തൊട്ട്, ഭർത്താവിനൊപ്പം നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. താൻ വിവാഹിതയാണെന്ന് സൂചിപ്പിക്കുന്ന സ്റ്റാറ്റസ് ഉണ്ടായിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ദയ പുറത്തുവിട്ടിട്ടില്ല. ഭർത്താവിനോടൊപ്പം ചേർന്ന് നിന്നിട്ടുള്ള ചിത്രങ്ങളും ടാറ്റൂ ചെയ്ത ചിത്രങ്ങളുമാണ് ദയ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ദയയുടെ വിവാഹം കഴിഞ്ഞോ അതോ പലതവണയും പോലെ പറ്റിക്കുകയാണോ എന്ന സംശയത്തിലാണ് ആരാധകർ.

പാലക്കാട് സ്വദേശിനിയായ ദയയുടെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. പതിനാറാമത്തെ വയസ്സിൽ ആയിരുന്നു ദയയുടെ ആദ്യത്തെ വിവാഹം. അഞ്ചു വർഷത്തോളം നീണ്ട ദാമ്പത്യജീവിതം പിന്നീട് വിവാഹമോചനത്തിൽ എത്തുകയായിരുന്നു. ബിഗ് ബോസിലെത്തിയതിനു ശേഷമായിരുന്നു ആദ്യ വിവാഹത്തെക്കുറിച്ചും മക്കൾ എവിടെയാണ് എന്നൊക്കെ ദയ വിശദമാക്കിയത്. രണ്ടു മക്കളും ഭർത്താവിനൊപ്പം ആണെന്നും അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് മക്കൾക്കൊപ്പം സന്തോഷമായി കഴിയുകയാണെന്നും ദയ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുള്ള ദയ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചതിനു ശേഷം ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്നു. ആ സമയത്തായിരുന്നു ബിഗ്ബോസ്ക്കുള്ള അവസരം ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top