ബിഗ് ബോസ് മത്സരം അവസാനിച്ചുവെങ്കിലും മത്സരാർത്ഥികളുടെ വിശേഷങ്ങളും വിവാദങ്ങളും ഒന്നും ഇതുവരെ കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യം. ഈ വട്ടം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു റോബിൻ ദിൽഷ വിവാദം. ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തന്നെ റോബിൻ തന്റെ പ്രണയം ദിൽഷയേ അറിയിച്ചിരുന്നു. എന്നാൽ റോബിൻ തന്റെ സുഹൃത്ത് ആണ് എന്നാണ് റോബിൻ പറഞ്ഞിരുന്നത്. റോബിനോട് തനിക്ക് പ്രണയം ഉണ്ടായിരുന്നില്ല എന്നും തന്റെ ഒരു സുഹൃത്ത് മാത്രമാണ് റോബിൻ എന്നുമാണ് ദിൽഷ പറഞ്ഞത്. റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് പറയുകയും ചെയ്തു. പുറത്തിറങ്ങിയതിനു ശേഷം പല തരത്തിലുള്ള സംഭവങ്ങൾക്കാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.
റോബിനുമായുള്ള സൗഹൃദം ദിൽഷ അവസാനിപ്പിക്കുന്ന നിലയിലേക്ക് വരെയാണ് കാര്യങ്ങൾ എത്തിയത്. ഇനി റോബിനുമായി യാതൊരുവിധത്തിലുള്ള സൗഹൃദവും ഉണ്ടായിരിക്കില്ല എന്നാണ് പറഞ്ഞിരുന്നത്. അതോടെ റോബിന്റെ ആരാധകരെല്ലാം ദിൽഷയ്ക്ക് എതിരെ നിൽക്കുകയായിരുന്നു ചെയ്തത്. റോബിന് ആയി ഇനിയൊരു സൗഹൃദവും ഉണ്ടാവില്ല എന്ന് പറഞ്ഞ് ഒരു വീഡിയോയാണ് ദിൽഷ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇപ്പോൾ ഈ വീഡിയോയിലൂടെ ദിൽഷ പറഞ്ഞ കാര്യങ്ങളെ വലിയതോതിൽ തന്നെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ദയ അശ്വതി.
ദയ അശ്വതി വളരെ രൂക്ഷമായ രീതിയിലാണ് ദിൽഷയോടെ സംസാരിക്കുന്നത്. നീ ആരാണെന്നാണ് നിന്റെ വിചാരം. നീ വലിയ സുന്ദരിയാണെന്ന് നീ ആദ്യം മുതലേ പറയുന്നുണ്ട്. മറ്റുള്ളവർക്ക് കൂടി അങ്ങനെ തോന്നണ്ടേ. എന്നും ചോദിക്കുന്നുണ്ടായിരുന്നു. ഡി ഫോർ ഡാൻസിലെ നിന്റെ രൂപം നീ തന്നെ ഒന്ന് സ്വന്തമായി നോക്കുകയാണെങ്കിൽ മനസ്സിലാകും നീയത്ര സുന്ദരി ഒന്നുമല്ലെന്ന്. പിന്നെ നീ വീഡിയോയിൽ പറഞ്ഞില്ലേ നിന്നെ എല്ലാവരും തട്ടി കളിക്കുകയാണെന്ന്. നീയാണ് അവരെ തട്ടി കളിച്ചത് എന്നാണ് കണ്ടിട്ടുള്ളവർക്ക് തോന്നുന്നത്. റോബിൻ രാധാകൃഷ്ണൻ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും നീ വോട്ടിനുവേണ്ടി വീണ്ടും വീണ്ടും റോബിൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് പറയുന്നത് കേട്ടത് ആയിരുന്നു.
അതുപോലെ റോബിനോ ബ്ലെസ്സിലിയോ എവിടെയെങ്കിലും പോയി ഇരിക്കുകയാണെങ്കിൽ ഉടനെ തന്നെ ചെന്ന് നിങ്ങൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് ഇടയ്ക്കിടെ പറയുന്നത് വോട്ട് കിട്ടാൻ വേണ്ടി ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്. ഞാൻ റോബിന്റെ വലിയ ആരാധിക ഒന്നുമല്ല. എന്നാൽ ഇപ്പോൾ കാണിച്ചത് മോശമായിപ്പോയി എന്നുമൊക്കെ വിമർശിക്കുന്നുണ്ട്.
