Movlog

Movie Express

സിനിമയിലേക്ക് വഴി തെളിച്ചു കൊടുക്കുന്നത് വരെ ജയസൂര്യക്ക് എന്നെ വേണമായിരുന്നു –

മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തിയ നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. ജയറാം, ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങൾ ആണ് മിമിക്രിയിൽ നിന്നും സിനിമയിൽ എത്തി മികച്ച വിജയം നേടിയ താരങ്ങൾ. യുവതാരനിരയിൽ ശ്രദ്ധേയനായ ജയസൂര്യയും മിമിക്രി രംഗത്ത് സജീവമായിരുന്ന താരമാണ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ ജയസൂര്യ വിനയൻ സംവിധാനം ചെയ്ത “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. പിന്നീട് അങ്ങോട്ടേക്ക് ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജയസൂര്യ പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ്. ആരെയും സഹായിക്കാൻ മനസുള്ള ഒരു നന്മനിറഞ്ഞ താരം ആയിട്ടാണ് ജയസൂര്യ പ്രേക്ഷകർ കാണുന്നത്.

എന്നാൽ ജയസൂര്യയുടെ ശരിക്കുള്ള സ്വഭാവം ഇതല്ലെന്ന് വെളിപ്പെടുത്തുകയാണ് ഡാൻസർ തമ്പി. ഞാൻ സിനിമയിലേക്ക് എത്തിച്ച നടനാണ് ജയസൂര്യ എന്നും ഒടുവിൽ വലിയ നന്ദികേടാണ് എന്നോട് കാണിച്ചത് എന്നും ഡാൻസർ തമ്പി പറയുന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിനെയും സന്തതസഹചാരി കൂടിയായിരുന്നു ഡാൻസർ തമ്പി. ഇവരെ കുറിച്ച് ഡാൻസർ തമ്പി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. കലാഭവൻ എന്ന മിമിക്രി ട്രൂപ്പിൽ അവിടെയും ഇവിടെയുമായി തട്ടി നടക്കുന്ന ഒരു പയ്യനായിരുന്നു ജയസൂര്യ. നരസിംഹത്തിന്റെ പരിപാടികൾ നടക്കുന്ന സമയത്താണ് ജയസൂര്യ തമ്പിയെ കാണാൻ എത്തുന്നത്. തമ്പി അണ്ണാ എനിക്കൊരു പ്രോഗ്രാം അറിയാമെന്നു പറഞ്ഞു പരിചയപ്പെടുത്തി.

അങ്ങനെ ഒരു പരിപാടി നടത്തി വൻ വിജയമായതോടെ തമ്പിയുടെ കൂടെയായിരുന്നു ജയസൂര്യ എപ്പോഴും. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ മുതൽ ജയസൂര്യ കൂടെ തന്നെ ഉണ്ടാവും. ജയസൂര്യയോട് കടുത്ത് ഒന്നും പറയരുതെന്ന് തന്റെ ഭാര്യ പറയുമായിരുന്നു എന്ന് തമ്പി ഓർക്കുന്നു. ഒടുവിൽ സിനിമ വാരികയുടെ നിർമാതാവായ നൗഷാദിനെ പരിചയപ്പെടുത്തി കൊടുക്കുകയും, വരാൻ പോകുന്ന കലാകാരൻ എന്ന പേരിൽ ജയസൂര്യയുടെ ഫോട്ടോ കൊടുക്കാൻ തമ്പി ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് പ്രിയദർശന്റെ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് നടക്കുമ്പോഴായിരുന്നു അതിൽ ജയസൂര്യയ്ക്ക് വേഷം കൊടുക്കാൻ തമ്പി പ്രിയനോട് ആവശ്യപ്പെടുന്നത്. പ്രോയദര്ശന് സമ്മതിച്ചുവെങ്കിലും ആ സിനിമ നടക്കാതെ പോയി.

ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ പി ആർ പിള്ള സംവിധായകൻ വിനയന് വേണ്ടി ഒരു പടം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ആണ് ജയസൂര്യ വിനയൻ ചിത്രമായ “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ “എന്ന ചിത്രത്തിലെത്തുന്നത്. പിന്നീട് കുറച്ചു ദിവസങ്ങൾക് ശേഷം കൈരളി ടീവിയിൽ ജയസൂര്യയുടെ അഭിമുഖം കണ്ടപ്പോൾ തമ്പിയുടെ മകൾ സന്തോഷത്തോടെ തമ്പിയെ അരികിലേക്ക് വിളിച്ചു.ജയസൂര്യ തന്നെ കുറിച്ച് പറയുമെന്ന് മകൾ പ്രതീക്ഷിച്ചു. എന്നാൽ ജയസൂര്യ തന്നെ കുറിച്ച് ഒന്നും പറഞ്ഞില്ല. എങ്കിലും യാതൊരു പരിഭവവുമില്ലാതെ ജയസൂര്യയുടെ കല്യാണത്തിന് പോയി അനുഗ്രഹം നൽകിയെന്ന് തമ്പി പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top