Movlog

Faith

15 വയസ്സുള്ള ധനുഷ്ന്റെ മകൻ പറയുന്നത് കേട്ടോ ? അച്ഛനും അമ്മയും വേര്പിരിഞ്ഞാൽ ആർക്കൊപ്പം പോകണം എന്നായിരുന്നു ചോദ്യം

ഒരു ഞെട്ടലോടെയായിരുന്നു ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിയൂന്ന കാര്യം തമിഴ് സിനിമാ ലോകം കേട്ടിരുന്നത്. കാരണം ഇരുവർക്കുമിടയിൽ അത്രത്തോളം നിറഞ്ഞു നിന്ന പ്രണയം.

എന്താണ് ഇവർക്ക് സംഭവിച്ചത് എന്ന് ആളുകൾ ചോദിച്ചിരുന്നു. മാതൃകാ ദാമ്പത്യം നയിച്ചിരുന്ന ഇവർ വേർപിരിയാൻ പോകുന്നു എന്ന വിവരം ആരാധകർക്ക് നൽകിയത് വലിയ വേദനയായ്. എന്തുകൊണ്ടാണ് ഇരുവരും വിവാഹ മോ ച നത്തിലേക്ക് എത്തിയതെന്ന് ഇന്നും ആർക്കു അറിയില്ല. അഭ്യൂഹങ്ങൾ പലതരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ഇപ്പോൾ ഇവരുടെ മൂത്ത മകൻ അച്ഛനോടും അമ്മയോടും ചോദിച്ചു ചോദ്യം ഇരുവരെയും കുഴക്കുന്ന ഒന്നാണ് എന്നാണ് വാർത്തകൾ വരുന്നത്.

ഇവർക്ക് രണ്ട് ആൺമക്കൾ ആണുള്ളത്. യത്ര എന്നാണ് മൂത്ത കുട്ടിയുടെ പേര്. രണ്ടാമത്തെ കുട്ടിയുടെ പേര് ലിംഗ. പതിനഞ്ചും പതിനൊന്നും വയസ്സാണ് ഇവർക്ക്. ഇപ്പോൾ മൂത്തമകൻ യത്രയാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുട്ടിയുടെ കുടുംബത്തിലുള്ള ഒരു വ്യക്തി കുട്ടിയോട് ഇങ്ങനെ ചോദിച്ചു, അച്ഛനുമമ്മയും വിവാഹ മോ ചനം നേടുവാൻ പോവുകയാണല്ലോ അതു കഴിഞ്ഞാൽ നീ ആരോടൊപ്പം താമസിക്കും.

യത്ര നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു. ഇതേ ചോദ്യം അച്ഛനോട് അമ്മയോട് ചോദിച്ചാൽ എന്തുത്തരം ആണോ നിങ്ങള്ക്ക് ലഭിക്കുക ആ ഉത്തരം തന്നെയാണ് എനിക്ക് നൽകാനുള്ളത്. ഇങ്ങനെയായിരുന്നു മകൻ മറുപടി നൽകിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. അതേസമയം ഇപ്പോൾ ധനുഷ് ഐശ്വര്യയും ഒരേ സ്ഥലത്താണ് ഉള്ളത്. ഹൈദരാബാദിലാണ് രണ്ടുപേരും.

രണ്ടുപേരുടെയും ഷൂട്ടിങ് ആവശ്യങ്ങൾ ആയാണ് ഇവർ ഇവിടെ എത്തിയത്. ഇപ്പോൾ ഉള്ളത് ഇവിടുത്തെ രാമോജി റാവു ഫിലിം സിറ്റിയിലാണ് രണ്ടുപേരും.
ഇരുവരെയും ഒന്നിപ്പിക്കാൻ വേണ്ടി രജനീകാന്ത് മുൻകൈ എടുക്കുന്നുണ്ട് എന്നൊക്കെയാണ് അറിയാൻ സാധിക്കുന്നത്.. അതുകൊണ്ടൊന്നും കാര്യമില്ല എന്നും പിരിയാൻ തീരുമാനിച്ചാൽ പിരിയുന്നതാണ് നല്ലതെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.

എന്നാലും ഇരുവർക്കുമിടയിൽ ഉള്ള പ്രശ്നം എന്താണെന്നും ആളുകൾ ചോദിക്കുന്നുണ്ട്. ത്രീ എന്ന സിനിമയുടെ സമയത്തായിരുന്നു ധനുഷിനെ പറ്റി കൂടുതലായും ഗോസിപ്പുകൾ ഇറങ്ങിയിരുന്നത്. ചിത്രത്തിൽ ശ്രുതിഹാസനെയും താരത്തെയും ചേർത്തു കൊണ്ടായിരുന്നു കൂടുതലായും വാർത്തകൾ ഇറങ്ങിയിരുന്നത്.. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത് ഭാര്യ ഐശ്വര്യ തന്നെയായിരുന്നു.

ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും തന്റെ ഭർത്താവിനെ തനിക്ക് നന്നായി അറിയാമെന്നും. അതുപോലെ തന്നെ ശ്രുതിയെയും തനിക്ക് അറിയാമെന്നായിരുന്നു താരം പറഞ്ഞത്. നിമിഷ നേരം കൊണ്ട് ആയിരുന്നു ആ വാർത്തകളും അന്ന് ശ്രദ്ധ നേടി കൊണ്ടിരുന്നത്.
താൻ എവിടേക്ക് പോകുന്നു എന്തൊക്കെ സംസാരിക്കുന്നു എന്ന് കാണിക്കാൻ തനിക്കു മൈക്രോ ചിപ്പുമായി നടക്കാൻ സാധിക്കില്ല എന്നായിരുന്നു ശ്രുതിഹാസൻ ഇതിനായി മറുപടി പറഞ്ഞിരുന്നത്. ഇവരുടെയെല്ലാം വാക്കുകൾ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top