തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒരുമിച്ച് ഈ നിർമ്മിച്ച ചിത്രമായിരുന്നു ജയിംഭിം എന്ന ചിത്രം. ചിത്രത്തിന്റെ നിർമ്മാതാവായ ജ്യോതികയായിരുന്നു. മലയാളി താരമായ ലിജോമോൾ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തിയിട്ടുണ്ടായിരുന്നു. നിരവധി പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു ചിത്രം.അതുപോലെ തന്നെ വലിയതോതിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു ചിത്രം.
ഒരു പ്രത്യേക സമുദായത്തെ കളിയാക്കുന്ന തരത്തിൽ ആയിരുന്നു ചിത്രം എന്ന് പറഞ്ഞാണ് ആദ്യം ഒരു വിമർശനമുയർന്നത്.ഇപ്പോഴിതാ ശ്രദ്ധനേടുന്നത് മറ്റൊരു പരാതിയാണ്.സൂര്യ പ്രധാനവേഷത്തിലെത്തിയ ജയിഭിം എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം ആണ് ഇപ്പോൾ ഒരു വ്യക്തി നടത്തിയിരിക്കുന്നത്. കുളൻഞ്ചപ്പൻ എന്ന ആൾ ആണ് ആരോപണം ആയി രംഗത്ത് എത്തിയത്. അണിയറപ്രവർത്തകർ തന്റെ കഥ മോഷ്ടിച്ചതാണ് എന്നും കാണിച്ച് വി കുളഞ്ചപ്പൻ എന്ന ആളാണ് പരാതി നൽകിയിരിക്കുന്നത്.
കോപ്പി റൈറ്റ് ആക്ട് പ്രകാരം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ജ്ഞാനവേൽ,നിർമാതാക്കളായ സൂര്യ ജ്യോതിക എന്നിവർക്കെതിരെയും ചെന്നൈ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആണെന്നും കുളഞ്ചപ്പൻ പരാതിയിൽ പറയുന്നുണ്ട്. 1993 കമ്മാര പൂരം പോലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് അതിക്രൂരമായി മർദ്ദനമേറ്റിരുന്നു. ഇതിനെ കുറിച്ച് അറിയുവാൻ വേണ്ടി 2019 ജയ്ഭീംമിന്റെ സംവിധായകൻ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നു. ലാഭവിഹിതതോടൊപ്പം തന്നെ കഥയ്ക്ക് 50 ലക്ഷം രൂപ റോയൽറ്റി ആയി നൽകുമെന്നാണ് ജയ്ഭീം ടീം വാഗ്ദാനം ചെയ്തിരുന്നത് എന്നും കുളഞ്ചപ്പൻ ആരോപിക്കുന്നുണ്ട്. മണികണ്ഠൻ, രജിഷ വിജയൻ എന്നിവർ പ്രധാന ചിത്രമായിരുന്നു ജയിംഭിം. സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം വലിയ വിജയം തന്നെയായിരുന്നു നേടിയത്.
ചിത്രം ദേശിയ അവാർഡിന് പോലും അർഹമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരെ ഇത്തരത്തിലുള്ള ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. വലിയ വേദനയോടെയാണ് ഈ വാർത്തയെ പ്രേക്ഷകരും നോക്കിക്കാണുന്നത്. ഇതിനു മുൻപും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ അത്തരം വിമർശനങ്ങളെ എല്ലാം നേരിട്ട് മുന്നോട്ട് കുതിച്ചവരാണ് സൂര്യയും ജ്യോതികയും. ഈ വിമർശനവും അവർ അതുപോലെതന്നെ നേരിടുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.
