Movlog

Kerala

പാവങ്ങളെ ഇങ്ങനെ വെല്ലുവിളിക്കരുത് – മഞ്ജുവിനെതിരെ രൂക്ഷ വിമർശനം!

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമായിരുന്നു മഞ്ജുവാര്യർ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലൂടെ ശക്തമായ കഥാപാത്രങ്ങൾ മഞ്ജുവിന്റെ മുഖമായി മാറുകയായിരുന്നു. ഇപ്പോൾ കേരള വനം വന്യജീവി വകുപ്പിന് വേണ്ടി അഭിനയിച്ച ഒരു പരസ്യത്തിന് രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് മലയോര ജനത.

വനം തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മഞ്ജുവാര്യരുടെ വീഡിയോ ആണ്. കിഫ ഉൾപ്പെടെയുള്ള മലയോര മേഖലയിലെ സംഘാടകർ രംഗത്ത് വന്നിരിക്കുന്നത് കേരളം മുഴുവൻ വനമാക്കിയാൽ കാലാവസ്ഥാവ്യതിയാനം പൂർണമായും ചെറുക്കാൻ കഴിയുമോ.? ഒരിക്കലും ഇല്ല എന്ന് നിങ്ങൾക്കും ഈ സ്ക്രിപ്റ്റ് നിങ്ങൾക്ക് തന്ന വ്യക്തികൾക്കും പൂർണ ബോധ്യമുണ്ട്. വായിക്കുന്ന ശീലം ഉണ്ടെങ്കിൽ ഹരിതഗൃഹ വാതക ബഹിർഗമനത്തെ പറ്റിയും വായിച്ചാൽ ചില വസ്തുതകൾ മനസ്സിലാക്കുവാനും മഞ്ജുവിനെ സാധിക്കും എന്നും കിഫയുടെ പ്രസ്താവനയിലൂടെ പറയപ്പെടുന്നുണ്ട്. കിഫയുടെ പ്രസ്താവന ഇങ്ങനെയാണ്..
ആനയുടെ കടന്നുകയറ്റതിന് മുന്നിൽ ജീവൻ നഷ്ടപ്പെട്ട ഒരു കുരുന്നിനെയും വന്യമൃഗ ആക്രമണത്തിൽ പൊലിഞ്ഞു പോയവരുടെയും ഓർമയ്ക്ക് മുൻപിൽ നമിച്ചു കൊണ്ടാണ് ചില ഓർമ്മപ്പെടുത്തലുകൾ പറയുന്നത്. വനദിനത്തോടനുബന്ധിച്ച് മഞ്ജുവിന്റെ വീഡിയോ സന്ദേശം നിങ്ങളിൽ പലരും കണ്ടു കാണും. പണ്ട് അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ വന്നിരുന്ന മഴ ഇപ്പോളില്ല എന്നാണ് മഞ്ജുവാര്യർ വിലപിക്കുന്നത്. സംശയമില്ല സത്യം തന്നെ. പ്രകൃതിക്ക് വന്ന ഈ മാറ്റത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണ് എന്നും മഞ്ജു സൂചിപ്പിക്കുന്നുണ്ട്. അതിനോട് പൂർണ്ണമായും യോജിക്കുന്നു കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ ചെറുക്കാൻ വനങ്ങൾക്ക് കഴിയുമെന്നാണ് മഞ്ജു അടുത്തതായി പൊതുസമൂഹത്തോട് പറയുന്നത്.

ഇവിടെ മുതൽ മഞ്ജുവാര്യരോടെ ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. കേരളത്തിലെ മുഴുവൻ വനം ആക്കിയാൽ കാലാവസ്ഥാവ്യതിയാനം പൂർണമായും മാറ്റുവാൻ സാധിക്കുമോ.? ഒരിക്കലും ഇല്ല എന്ന് നിങ്ങൾക്കും ഈ സ്ക്രീപ്റ്റ് എഴുതണ വ്യക്തികൾക്കും പൂർണ ബോധ്യമുണ്ട്.. വായിക്കുന്ന ശീലം ഉണ്ടെങ്കിൽ ഹരിതഗൃഹവാതക നിർഗമനത്തെ കുറിച്ചുമൊക്കെ അറിയാം. അടുത്തതായി മഞ്ജുവാരിയർ പറയുന്നത് സ്വാഭാവിക വനം തിരിച്ചുപിടിക്കാം എന്നാണ്. എന്നുമുതൽ നഷ്ടപ്പെട്ട സ്വാഭാവികവനമാണ് മഞ്ജു വാര്യർ തിരിച്ചു പിടിക്കേണ്ടത്. എവിടെയുള്ള സ്വാഭാവിക വനമാണ് തിരിച്ചു പിടിക്കേണ്ടത്, 1980 മുതൽ സ്വാഭാവിക വനം 29 ശതമാനമായി നിലനിൽക്കുന്നത് കൂടിവരുന്നു. അതുകൊണ്ടു തന്നെ കേരളത്തിൽ എവിടെയാണ് സ്വാഭാവികമായ വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാൻ തങ്ങൾക്കും അതിയായ ആഗ്രഹമുണ്ട്.

വനമേഖലയിലേക്ക് കുടിയേറിയ ചങ്കുറപ്പ് ഒന്നു മാത്രം ഉണ്ടായിരുന്ന ഇന്ന് വന്യമൃഗങ്ങളും വനംവകുപ്പും തീവ്രവാദികളും ഒരുമിച്ച് നിന്ന് വേട്ടയാടുന്ന മലയോരമേഖലയിലെ നാനാ മതസ്ഥരായ ഒരു കൂട്ടം സാധാരണ കർഷകരുടെ നിലനിൽപ്പിനെയാണ് മഞ്ജു നിങ്ങൾ വനംവകുപ്പിന്റെ ഉപകരണമായി നിന്നുകൊണ്ട് വെല്ലുവിളിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top