Movlog

Kerala

മൊബൈൽ ഹാജരാക്കാൻ എന്താണ് ബുദ്ധിമുട്ടേന്നു കോടതി ? മുൻ ഭാര്യയുടെ അടക്കം വ്യക്തിപരമായ സംഭാഷണങ്ങൾ ഉണ്ടെന്ന് ദിലീപ്

ദിലീപിന്റെ കേസിൽ അന്വേഷണത്തിൽ സഹകരിക്കാത്ത ദിലീപിനും കൂട്ടു പ്രതികൾക്കും കോടതി നൽകുന്ന സംരക്ഷണം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ മുന്നോട്ടു വന്നിരിക്കുകയാണ്.

അതായത് ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കോടതിയുടെ നിർദേശം പിൻവലിക്കണമെന്ന് ഈ ഘട്ടത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ദിലീപിന്റെ ഫോണുകൾ ഹാജരാക്കണം എന്നും അത് പരിശോധിക്കേണ്ടതാണ് എന്നുള്ള സർക്കാരിന്റെ നിലപാടിനൊപ്പം ആണ് ഈ ഘട്ടത്തിൽ കോടതിയും. മാത്രമല്ല എവിടെയൊക്കെയാണ് ഫോണുകൾ പരിശോധിക്കുവാൻ കൊടുത്തിരിക്കുന്നതിന്റെ രേഖകൾ ഈ ഘട്ടത്തിൽ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.

എന്നാൽ ദിലീപ് കൈമാറിയ ഫോണുകൾ വളരെ കുറച്ചുകാലം മാത്രം ഉപയോഗിച്ച ഫോണുകളാണ് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പഴയ ഫോണിൽ ഒരുപാട് കോളുകൾ നടത്തിയിട്ടുണ്ടെന്നും ആ കോളുകൾ പരിശോധിക്കപ്പെടേണ്ടതാണ് എന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധർക്ക് കൈമാറി എന്ന് പറയപ്പെടുന്ന ഈ ഫോണിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടാൽ അത് അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാകും എന്നും പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ വേണ്ടിയാണ് സ്വയം സ്വകാര്യ ഫോറന്സിക് വിദഗ്ധർക്ക് ഫോൺ കൈമാറിയതെന്ന് ദിലീപ് പറഞ്ഞപ്പോൾ നിങ്ങളുടെ ഭാഷ്യം അനുസരിച്ച് നിങ്ങൾക്ക് അനുകൂലമായ തെളിവുകൾ ആണോ ഫോണിലുള്ളത് എന്ന് കോടതി ദിലീപിനോട് മറിച്ചു ചോദിക്കുകയായിരുന്നു .

അപ്പോൾ തനിക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് പക്കൽ ഒന്നും ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. തനിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നും പോലീസിന്റെ വേട്ടയാണ് നടക്കുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ ഏറ്റവും ഒടുവിൽ ഈ കേസുമായി ബന്ധപ്പെട്ട് ആ ഫോണുകൾ ആവശ്യം വന്നേക്കാം എന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ വാദങ്ങളുമായി അനുകൂലിച്ച് ആണ് കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. ദിലീപിന്റെ പഴയ ഫോണിലെ ഡാറ്റ റിട്രീവ് ചെയ്താൽ മാത്രമേ അന്വേഷണത്തിന് വേണ്ട തെളിവുകൾ ലഭിക്കുകയുള്ളൂ എന്നായിരുന്നു സർക്കാർ ഉന്നയിച്ചത്.

ഈ കേസിലെ പ്രധാനപ്പെട്ട തെളിവാണ് ആ ഫോൺ എന്നും അത് അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പറ്റുന്ന തെളിവുകൾ ആ ഫോണിനകത്ത് ഉണ്ട് എന്നും സർക്കാർ വാദിച്ചു. സർക്കാരിനെ പിന്തുണയ്ക്കുന്ന മറുപടികളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ ഫോൺ നൽകാതെ അന്വേഷണത്തിന് സഹകരിക്കാതെ ഇരിക്കുന്ന ദിലീപിനും കൂട്ട് പ്രതികൾക്കും കോടതി നൽകിയ സംരക്ഷണത്തിനും നൽകണമെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഡിജിറ്റൽ റെക്കോർഡിങ് ദിലീപിന്റെ വെറും ഒരു ശാപവാക്ക് മാത്രമായിരുന്നു എന്ന് ദിലീപ് മുമ്പ് പറഞ്ഞിരുന്നു.

എന്നാൽ അതിനുശേഷവും ഗൂഢാലോചന സംബന്ധിച്ചുള്ള ഏർപ്പാടുകളും നീക്കുപോക്കുകൾ നടന്നിട്ടുണ്ടെന്നും തെളിവുകൾ ആ ഫോണിൽ ഉണ്ടെന്നു സ്ഥിരീകരിക്കണമെങ്കിൽ ആ ഫോൺ സമർപ്പിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഈ ഘട്ടത്തിൽ ഫോണുകൾ ദിലീപ് കോടതിയിൽ ഹാജരാക്കണം എന്ന് പ്രോസിക്യൂഷൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ എന്തുകൊണ്ട് കോടതിയുടെ മുമ്പിൽ ഫോണുകൾ നൽകിക്കൂടേ എന്ന് കോടതി ദിലീപിനോട് ചോദിക്കുകയായിരുന്നു. ദിലീപിന് കോടതിയെ പോലും വിശ്വാസമില്ലേ എന്നും ചോദിച്ചു. അന്വേഷണസംഘം തെറ്റായ തെളിവുകൾ ഫോണിൽ ചേർക്കുമെന്ന് ഭയമുണ്ടെങ്കിൽ ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുവാൻ ആയിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

ഇതിനു മറുപടിയായി കോടതി ആവശ്യപ്പെട്ടാൽ ഫോൺ സമർപ്പിക്കാമെന്ന് ദിലീപ് മറുപടി നൽകി. ആദ്യഘട്ടത്തിൽ എല്ലാം ഫോൺ സമർപ്പിക്കാൻ ബുദ്ധിമുട്ടാണ് തെളിവുകൾ നശിപ്പിക്കുമെന്ന് ഭയമാണെന്ന് എല്ലാം പറഞ്ഞ ദിലീപ് അവസാന ഘട്ടത്തിൽ ഫോണുകൾ കോടതി ആവശ്യപ്പെട്ടാൽ നൽകുവാൻ തയ്യാറാണെന്ന് പറഞ്ഞു. കോടതിയിലെ രജിസ്ട്രാർക്ക് മുന്നിൽ ഫോണ് സമർപ്പിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ അത് ഒരു അപകടകരമായ നീക്കം ആണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞത്.

ദിലീപിന്റെ ഫോണിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന് അപായപ്പെടുത്താൻ ഉള്ള ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ദിലീപും കൂട്ടരും പണ്ട് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ നീക്കം ചെയ്ത് പുതിയ ഫോൺ ഉപയോഗിച്ചതിലുള്ള സംശയമാണ് അന്വേഷണസംഘം പലഘട്ടങ്ങളിലായി ഉന്നയിക്കുന്നത്.

ഗൂഢാലോചനയും വധഭീഷണിയുമായി ബന്ധപ്പെട്ട ഈ ഫോണിലെ ഡാറ്റക്ക് ബന്ധമുണ്ട് എന്ന സംശയവും അന്വേഷണസംഘം ഉന്നയിച്ചു. നാളെ 11 മണിക്ക് വീണ്ടും ഈ കേസിലെ തുടർ വാദത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണസംഘത്തോട് സഹകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ദിലീപ് നിലപാട് മാറ്റുന്ന കാഴ്ചകളായിരുന്നു കണ്ടത്. ഫോൺ ഹാജരാക്കാൻ പറ്റില്ലെന്നും അത് ഫോറൻസിക് വിദഗ്ധർ നൽകിയതാണെന്നും ദിലീപ് പറഞ്ഞു. ഫോണിൽ സ്വകാര്യത ഉണ്ടെന്നും മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങൾ ഉണ്ട് അഭിഭാഷകരും കുടുംബാംഗങ്ങളും ആയുള്ള സംഭാഷണങ്ങളും ഉണ്ട്, അതെല്ലാം പുറത്തു പോയാൽ തന്റെ സ്വകാര്യതയെ ബാധിക്കും എന്ന് ആണ് ദിലീപ് പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top