Movlog

Kerala

ലോക്ക് ഡൗൺ ഒഴിവാക്കും?പാസില്ലാതെ യാത്ര ചെയ്യാം ബസ്സ്,ട്രെയിൻ സർവീസ് തുടങ്ങുന്നു.നാളെ ഈ കടകൾ തുറക്കും

കേരളത്തിൽ മുപ്പത്തി നാല് ദിവസമായി തുടരുന്ന ലോക്കഡൗണിൽ കഴിഞ്ഞ ദിവസം പ്രത്യേക ഇളവുകളാണ് നൽകിയിരുന്നത്. ഈ പാസില്ലാതെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലവും ആയി കഴിഞ്ഞദിവസം അത്യാവശ്യം യാത്രകൾ നടത്തുവാൻ അനുമതി നൽകിയിരുന്നു. കേരളത്തിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ച അതിനുപുറമേ 9 ട്രെയിനുകൾ കൂടി സർവീസ് പുനരാരംഭിച്ചു ഇരിക്കുകയാണ്. ജൂൺ 16 മുതൽ ആയിരിക്കും സർവീസുകൾ പുനരാരംഭിക്കുക. ആഭരണം, മൊബൈൽ ഫോൺ, തുണിക്കടകൾ, സ്റ്റേഷനറി കടകൾ, ഒപ്ടിക്കൽസ്, കേൾവി സഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, സ്ത്രീകൾക്ക് ആവശ്യമായിട്ടുള്ള ശുചിത്വ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ചെരുപ്പ് കടകൾ പുസ്തകം കടകൾ എന്നിവയെല്ലാം കഴിഞ്ഞ ദിവസം തുറന്നു പ്രവർത്തിച്ചിരുന്നു.

12, 13 തീയതികളിൽ ട്രിപ്പിൾ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. കടുത്ത പരിശോധനകൾക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഈ രണ്ടു ദിവസങ്ങളിലും ആവശ്യ മേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവുകൾ. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം, കള്ളുഷാപ്പുകൾ, ബേക്കറികൾ എന്നിവ ശനി ഞായർ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ഈ ദിവസങ്ങളിൽ ടേക്ക് അവേ സൗകര്യം അനുവദിക്കില്ലെന്ന് സർക്കാർ പുറത്തു വിട്ടു. ഈ ദിവസങ്ങളിൽ ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവെക്കും. കൈവശം യാത്രാരേഖകളും സത്യവാങ്മൂലം കരുതി മാത്രം ആശുപത്രിയിലേക്കും എയർപോർട്ട് ആവശ്യത്തിനും യാത്ര ചെയ്യുക.

വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 രൂപയാണ് പിഴ. കർശനമായ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പൊതു-സ്വകാര്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുമതി ഉണ്ട്. എന്നാൽ അത്തരത്തിൽ പണികൾ നടത്തുന്ന വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചിരിക്കണം. നിർമ്മാണ മേഖലയിൽ ഉള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽകാർഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ട്. ലോക്ക് ഡൗൺ ഇനിയും നീട്ടിയാൽ ജനജീവിതം സ്തംഭിക്കും എന്ന പ്രതിഷേധങ്ങൾ ഉയരുകയാണ് ഇപ്പോൾ. ജൂൺ 16ന് ശേഷവും ലോക ഡൗൺ നീട്ടാൻ സർക്കാർ ആലോചിക്കുമ്പോഴാണ് പല കോണുകളിൽനിന്നും പ്രതിഷേധങ്ങൾ ഉയരുന്നത്. ലോക്ക് ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുമെന്ന് പ്രതിഷേധങ്ങളാണ് ഉയരുന്നത്. ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാനുള്ള അനുമതി നൽകണമെന്നും ആൾക്കൂട്ടം തടയാനുള്ള നിയന്ത്രണങ്ങൾ മാത്രം മതി എന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വരുംദിവസങ്ങളിൽ കോവിഡ നിരക്കുകൾ വിലയിരുത്തി കോവിഡ അവലോകനയോഗത്തിൽ ചർച്ച് ചെയ്തായിരിക്കും ലോക് ഡൗൺ നീട്ടുമോ എന്ന് തീരുമാനിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top