Movlog

Movie Express

സമൂഹമാധ്യമങ്ങളിൽ വൈറലായി ചിയാൻ വിക്രമിന്റെ “കോബ്ര”യുടെ അത്യാകർഷകമായ ടീസർ

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒന്നാണ് ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ സിനിമയായ കോബ്രയുടെ ടീസർ . 6″ഇമൈക്കൽ നൊടികൾ ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ദീർഘ നാളുകൾക്കുശേഷം ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത ഒരു വിക്രം ചിത്രമായിരിക്കുമിത് എന്ന് ടീസർ പ്രതീക്ഷ നൽകുന്നു.

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് വിക്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുകൊണ്ടുതന്നെ പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു “കോബ്ര “. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻറെ അരങ്ങേറ്റ ചിത്രം കൂടിയാണിത് . മലയാളത്തിൽ നിന്ന് റോഷൻ മാത്യു,സർജാണോ ഖാലിദ് ,മാമുക്കോയ , മിയ ജോർജും “കോബ്ര “യിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു .”കെ ജി എഫ് ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രശസ്തയായ ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക.

വിവിധ ഭാഷകളിലെ നിരവധി താരങ്ങളാണ് ഈ സിനിമയിൽ അണിചേരുന്നത്.കെ എസ് രവികുമാർ ,റോഷൻ മാത്യു ,സർജാനോ ഖാലിദ്, മാമുക്കോയ ,ആനന്ദരാജ് ,റോബോ ശങ്കർ , മിയ ജോർജ്, മീനാക്ഷി ,ഗോവിന്ദരാജൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ഹരീഷ് കണ്ണനാണ്. ഭുവൻ ശ്രീനിവാസനാണ് എഡിറ്റിംഗ്, ദിലീപ് സുബ്ബരായൻ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്ന ചിത്രത്തിൽ ചീഫ് കോ ഡയറക്ടർ മുകേഷ് ശർമയാണ്.

അത്യാകർഷകമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് കോബ്രയുടെ ടീസർ. ദളപതി വിജയ് ചിത്രമായ “മാസ്റ്റർ “ന്റെ തിയേറ്റർ പ്രിന്റ് നൊപ്പം കോബ്രയുടെ ടീസർ ചേർക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്.നിരവധി രാജ്യങ്ങളിലായി ചിത്രീകരിച്ചിട്ടുള്ള ഒരു ബിഗ് ബജറ്റ് ചിത്രമാണ് “കോബ്ര “. ഫ്രഞ്ച് ഇൻഡർപോൾ ഓഫീസർ അസ്ലൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ പത്താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .പ്രിയ ക്രിക്കറ്റ് താരത്തിന്റെ സിനിമ അരങ്ങേറ്റത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top