Movlog

Kerala

പേടിച്ചിട്ടാണ് മയിൽ കറി പ്രശ്നത്തിൽ നിന്നുള്ള പിന്മാറ്റം !മറുപടിയുമായി ഫിറോസ്

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ഫിറോസ് ചുട്ടിപ്പാറയുടെ മയിൽ പ്രശ്നങ്ങൾ ആയിരുന്നു . വ്യത്യസ്ത പാചക വീഡിയോകളും ആയി മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് സ്വദേശിയായ ഫിറോസ്, ക്രാഫ്റ്റ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് പാചക വീഡിയോകൾ പങ്കുവയ്ക്കുന്നത്. രുചിയേറിയ വിഭവങ്ങളുടെ വൈവിധ്യം മാത്രമല്ല ഫിറോസിന്റെ നന്മയുമാണ് ജനങ്ങൾക്കിടയിൽ ഫിറോസിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം.

മറ്റു യൂട്യൂബർമാർ കേവലം വീഡിയോയ്ക്ക് വേണ്ടി ഓരോന്നും പാചകം ചെയ്യുമ്പോൾ ഫിറോസ് പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയായിരുന്നു ആഹാരം പാകം ചെയ്തത്. ഇതു തന്നെയാണ് ഫിറോസിനെ മറ്റു യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. യൂട്യൂബ് ചാനൽ ഹിറ്റായതോടെ പേരുമാറ്റി വില്ലേജ് ഫുഡ് ചാനൽ എന്നാക്കി. നാടൻ രീതിയിലുള്ള ഫിറോസിന്റെ പാചകം നിമിഷനേരം കൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്.

അടുത്തിടെ ഫിറോസ് പങ്കുവെച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. മയിലിനെ കറി വയ്ക്കാൻ ദുബായിലേക്ക് പോകുന്നു എന്ന് കുറിച്ചുകൊണ്ട് ഫിറോസ് പങ്കുവെച്ച് വീഡിയോ രൂക്ഷമായ വിമർശനത്തിന് കാരണം ആവുകയായിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറി വെക്കുന്നതും ആണെന്ന് ചൂണ്ടിക്കാണിച്ച് നിരവധിപേർ ആണ് ഫിറോസിനെതിരെ പ്രതിഷേധിച്ചത്.

ഇന്ത്യയിൽ മയിലിനെ തൊടാൻ പറ്റാത്തതു കൊണ്ടാണ് ദുബായിലേക്ക് പോകുന്നത് എന്നായിരുന്നു ഫിറോസ് വീഡിയോയിൽ പങ്കുവെച്ചത്. അവിടെ വളർത്താനും കറിവയ്ക്കാനും മയിലിനെ കിട്ടുമെന്നും ഫിറോസ് വീഡിയോയിൽ പറയുന്നു. ഇതോടെ വ്യാപകമായ സൈബർ ആയിരുന്നു ഫിറോസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ആദ്യത്തെ വീഡിയോയിൽ ദുബായിലേക്കുള്ള ഫിറോസിന്റെ യാത്രയായിരുന്നു കാണിച്ചത്. രണ്ടാമത്തെ വീഡിയോയിൽ പോളണ്ട് മയിലിനെയും ഇന്ത്യൻ മയിലിനെയും കാണിക്കുകയും പിന്നീട് നല്ല പീലിയുള്ള മയിലിനെ തേടുന്നതും കാണിക്കുന്നുണ്ട്.

വിലപറഞ്ഞു അഞ്ചു കിലോ ഭാരമുള്ള പീലികൾ ഉള്ള മയിലിനെ കടയിൽ നിന്ന് വാങ്ങിയ ഫിറോസ് കറി അല്ലെങ്കിൽ ഗ്രിൽ എന്ന മാസ് ഡയലോഗ് പറഞ്ഞ് ആണ് ഈ വീഡിയോ അവസാനിപ്പിച്ചത്. ഇതോടെ ഫിറോസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പ്രചരിച്ചു. ലോകത്തെവിടെ പോയാലും ഇന്ത്യക്കെതിരെ പ്രവർത്തിച്ചാൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണ ചെയ്തു നിയമവിദഗ്ധരുടെ വാദവും ശക്തമായി.

വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പകരം കോഴിക്കറി ഉണ്ടാക്കുന്ന വീഡിയോ ആയിരുന്നു ഫിറോസ് പുറത്ത് വിട്ടത്. മയിൽ നമ്മുടെ ദേശീയ പക്ഷി ആണെന്നും ആരും മയിലിനെ കൊ. ല്ലരുത് എന്നും ഫിറോസ് പറയുന്നു. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണ് മയിൽ അതിനെ ആരെങ്കിലും കറി വെക്കുമോ, മനുഷ്യൻ ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു ഫിറോസ് വീഡിയോയിലൂടെ പറഞ്ഞത്.

ഇതോടെ ആളുകളെ കബളിപ്പിക്കാൻ ഫിറോസ് ശ്രമിച്ചു എന്ന രീതിയിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു. ഇത് കൂടാതെ പ്രശ്ന മായതൊടെ ഫിറോസ് പിന്മാറിയതാണെന്നും പ്രചരിച്ചിരുന്നു. എന്നാൽ ഭയന്ന് പിന്മാറിയതല്ല എന്നും, മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആയിരുന്നു വീഡിയോകൾ പുറത്തു വിട്ടതെന്നും ഫിറോസ് തുറന്നു പറയുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല എന്നും കുറച്ചു കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിക്കാൻ വേണ്ടി മാത്രം ചെയ്തതാണെന്നും ഫിറോസ് തുറന്ന് സമ്മതിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top