Movlog

Thoughts

ചെയ്യുന്നത് ഉപകാരമല്ല..ദ്രോഹമാണ്-നായകൾ ഇണ ചേർന്ന് കഴിയുമ്പോൾ ഇങ്ങനൊരു കാഴ്ച്ച സ്വാഭാവികമാണ് ! എന്നാൽ –

നായകൾ ഇണചേർന്നു കഴിയുമ്പോൾ കുറച്ചു നേരം വേർപെടാതെ നിൽക്കുന്നതിനു കാരണം ഉണ്ട്. പലപ്പോഴും തെരുവോരങ്ങളിൽ നായകൾ ഇണ ചേർന്നതിനു ശേഷം കുറച്ച് നേരം വേർപിരിയാൻ ആവാതെ ബുദ്ധിമുട്ടി നിൽക്കുന്ന കാഴ്ച കാണാം. ആകാംഷയോടെയാണ് പലരും ഇത് നോക്കി കാണുന്നത്. ചിലർ ദയനീയതയോടെ ഈ കാഴ്ച കാണുന്നു. അറിവില്ലാത്ത ചിലരാകട്ടെ മഹത്തായ ഒരു കാര്യം ചെയ്യുന്നതുപോലെ വടിയെടുത്ത് അവരെ വേർതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ചിലരാകട്ടെ നായകളെ ആട്ടിപായിപ്പിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നവർ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. പ്രകൃതിയിൽ വളരെ സ്വാഭാവികവും അടിസ്ഥാനപരം ആയി സംഭവിക്കുന്ന ഒരു കാര്യമാണ് പ്രത്യുൽപ്പാദന പ്രക്രിയ. വംശം നിലനിർത്താൻ വേണ്ടി ഓരോ ജീവജാലങ്ങളും പ്രജനന പ്രക്രിയയിലൂടെ കടന്നു പോകുന്നുണ്ട്. ലൈം ഗി ക പ്രത്യുൽപ്പാദനത്തിൽ പങ്കാളികൾ പരസ്പരം ഇണ ചേരുകയും പു രു ഷ ബീ ജം സ്ത്രീ അ ണ്ഡ കോ ശ വും ആയി ചേർന്ന് സി ക്താ ണ്ഡ മാ യി ഗ ർ ഭ പാ ത്ര ത്തിൽ വളരുകയും ചെയ്യുന്നു.

ഭൂരിഭാഗം മൃഗങ്ങളുടെ കാര്യം ഇതുപോലെ തന്നെയാണ്. എന്നാൽ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി മൃഗങ്ങളുടെ പു രു ഷ ലിം ഗ ത്തി ൽ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം മൃഗങ്ങളിലെയും പുരുഷ ലൈം ഗി കാ വ യ വ ത്തി ന് ദൃഢത നൽകാൻ പര്യാപ്തമായ ബാക്യൂലം എന്ന എള്ളുണ്ട്. അത് കൂടാതെ നായകളിൽ ലൈം ഗി കാ വ യ വ ത്തി ന് ശരീരത്തോട് ചേർന്ന ഭാഗത്ത് ബു ൾ ബ സ് ഗ്ലാൻഡിസ് എന്ന ഗ്രന്ഥിയും ഉണ്ട്.

ലൈം ഗി ക വേഴ്ച വേളയിൽ നായയുടെ ജന നേ ന്ദ്രി യം പെൺ നായയുടെ ജന നേ. ന്ദ്രി യ ത്തിൽ പ്രവേശിച്ചതിനു ശേഷം ബുൾബസ് ഗ്ലാൻഡിസ് വലുതാവുന്നു. ഈ സമയത്ത് പെൺ നായയുടെ ജന നേ ന്ദ്രി യ പേശികൾ ചുരുങ്ങുകയും ചെയ്യുന്നതോടെയാണ് നമ്മൾ കാണുന്നതുപോലെയുള്ള കുടുങ്ങിയ അവസ്ഥ ഉണ്ടാകുന്നത്. രണ്ടു പേശികളും വിശ്രമിക്കുന്നത് വരെ ആൺ നായയ്ക്ക് പെൺ നായയുടെ ജന നേ ന്ദ്രി യ ത്തിൽ നിന്ന് ജന നേ ന്ദ്രി യം മാറ്റാൻ സാധിക്കില്ല എന്നതാണ് സത്യം.

ഇത് 15 മിനിറ്റ് മുതൽ 35 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. ഇത് കാണുന്ന ചിലർ അറിവില്ലായ്മ കൊണ്ട് നായ്ക്കളെ വേർതിരിക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അവരെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരെ ദ്രോഹിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. വടിയോ മറ്റോ ഉപയോഗിച്ച് നിർബന്ധപൂർവ്വം നായകളെ വേർതിരിക്കാൻ ശ്രമിച്ചാൽ ഭയം കാരണം ആ പേശികൾ വേഗത്തിൽ ചുരുങ്ങുകയും നായകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

പേശികൾ പെട്ടെന്ന് ചുരുങ്ങുന്നതിലൂടെ അത് പിന്നീട് പ്രവർത്തനരഹിതം ആവുകയും ചെയ്യുന്നു. പിന്നീട് ജന നേ ന്ദ്രി യം ഉപയോഗിക്കാൻ പറ്റാതെ വരുന്നു. നായയുടെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇണ ചേരൽ പ്രക്രിയ പൂർത്തിയായാൽ സാവധാനം സ്വാഭാവികമായി വേർപിരിയുന്ന അവയെ വലിയ ഉപകാരം ചെയ്യുന്നതു പോലെയാണ് ചിലർ നിർബന്ധപൂർവ്വം വേർതിരിക്കാൻ ശ്രമിക്കുന്നത്.

അറിവില്ലായ്മ കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യുന്നത് എന്നത് ആണ് യാഥാർഥ്യം. അതിനാൽ ഇനിയെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കുക. നിങ്ങൾ ചെയ്യുന്നത് ഉപകാരം അല്ല ദ്രോഹം ആണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നായകളെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടത്. ഓരോ ജീവനും വിലപ്പെട്ടതാണ്. മനുഷ്യരെ പോലെ തന്നെ എല്ലാ മൃഗങ്ങളും ഈ പ്രകൃതിയുടെ ഭാഗമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top