Movlog

Movie Express

“ചുരുളി” സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ച് വെളിപ്പെടുത്തി ചെമ്പൻ വിനോദ്.

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ചുരുളി”. ചിത്രത്തിലെ തെ റി വിളി പ്രയോഗങ്ങളെല്ലാം ഒരുപാട് പ്രശ്നങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു.

എന്നാൽ നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന്റെ മികവിനെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് “ചുരുളി”.

സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് തുറന്നു പറയുകയാണ് പ്രധാന നടൻ കൂടിയായ ചെമ്പൻ വിനോദ്. “ചുരുളി”യിലെ തെ റികൾ സംബന്ധിച്ചുള്ള പ്രശ്നങ്ങളെല്ലാം വായിച്ചിരുന്നു എന്ന് താരം തുറന്നു പറയുന്നു. ഒടിടിയിൽ സെൻസറിങ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ചുരുളി ഒടിടി റിലീസ് ചെയ്തത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ് സിനിമ എന്ന് സിനിമ ആരംഭിക്കുന്നതിനു മുമ്പ് തന്നെ എഴുതി കാണിച്ചിരുന്നു.

ചിത്രത്തിൽ ഉപയോഗിച്ച വാക്കുകൾ ഒന്നും പുതിയതായി കണ്ടു പിടിച്ച തെ റികൾ അല്ല എന്നും താരം വ്യക്തമാക്കി. ഇത്രയും അധികം തെ റി ഇതുവരെ ഒരു മലയാള സിനിമയിൽ കണ്ടിട്ടില്ല എന്ന് ഈ സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു. പലരും മലയാള സംസ്കാരത്തിന് ചേരാത്ത സിനിമ എന്ന ചുരുളിയെ മുദ്രകുത്തി. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളും ആരാധകരും അഭിപ്രായങ്ങൾ പങ്കു വെച്ചിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധായക മികവിനെ പ്രശംസിച്ചും പലരും രംഗത്തെത്തി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരി .”നായകൻ ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലിജോയുടെ “ആമേൻ “,”അങ്കമാലി ഡയറീസ് “,”ഈ മ യൗ “,”ജെല്ലിക്കെട്ട് ” എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാള സിനിമയിലേക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൊണ്ട് വന്നിട്ടുള്ള സംവിധായകൻ ആണ് ലിജോ.

“ചുരുളി”ക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുകയും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും ചെയ്ത സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകൻ ആയ “ഭീമന്റെ വഴി”. നാട്ടിൻ പുറങ്ങളിൽ വഴിയെ ചൊല്ലി ഉണ്ടാകുന്ന പ്രശ്നം വളരെ രസകരമായി കാണിച്ചു തരുന്ന സിനിമയാണിത്. ചെമ്പൻ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു സുഹൃത്തിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവത്തിൽ നിന്നും ആണ് ഈ സിനിമ ഉണ്ടായതെന്ന് താരം വെളിപ്പെടുത്തി.

ആ സംഭവം അറിഞ്ഞതിന് ശേഷം ഒരു സിനിമയ്ക്കുള്ള വകുപ്പ് ഉണ്ടെന്നു മനസിലാക്കി തിരക്കഥ എഴുതുകയായിരുന്നു ചെമ്പൻ വിനോദ്. കുഞ്ചാക്കോ ബോബൻ നായകനായി അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭീമന്റെ വഴി”. “തമാശ” എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ അഷ്റഫിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിന്നു ചാന്ദ്നി ആണ് ചിത്രത്തിലെ നായിക.

ഈ ചിത്രത്തിൽ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയവും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. മറിയത്തിന്റെ വേഷം മുൻകൂട്ടി തീരുമാനിച്ചതല്ല എന്നും ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മറിയം സെറ്റിൽ ഉള്ളതിനാൽ അഭിനയിക്കാമോ എന്ന് ചോദിക്കുകയായിരുന്നു എന്നും താരം പറയുന്നു. കമലഹാസൻ നായകനാകുന്ന “വിക്രം “എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട് ചെമ്പൻ വിനോദ്. വിനയൻ സംവിധാനം ചെയ്‌ത്‌ സിജു വിൽസൺ നായകനാകുന്ന “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top